⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

‘”” എന്നാലും എന്റെ പിവി…
ഇത്ര പെട്ടെന്ന് എങ്ങനെയാടാ……'”

പാറു അവനെ നോക്കി ചോദിച്ചു…..

‘”” അതൊക്കെ നടന്നടി പാറു…
ഞാനൊക്കെ വഴിയേ പറഞ്ഞു തരാം…..'””

അന്ന ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

???????

മുകളിലേക്ക് ചെന്ന വൃന്ദ നേരെ അച്ചുവും ഇന്ദുവും നിൽക്കുന്ന മുറിയിലേക്ക് കയറി ചെന്നു….

അവർ ഇരുവരും അവിടെ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു…
വൃന്ദ വീണ്ടും റൂമിലേക്ക് കേറി വന്നപ്പോ എന്തെന്ന ഭാവത്തിൽ അവർ അവളെ നോക്കി…

‘”” എന്ത് പറ്റി വൃന്ദൂസേ…..'””

അച്ചു അവളെ നോക്കി ചോദിച്ചു…..

‘”” താഴെ ആരൊക്കെയോ വന്നിട്ടുണ്ട്…. നിങ്ങളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…..'””

വൃന്ദ അവരെ നോക്കി അത്ര മാത്രം പറഞ്ഞ് പുറത്തേക്ക് പോയി.
. അവൾക്ക് അവരോട് സംസാരിച്ചു നിൽക്കാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു….

അവൾ ഇറങ്ങിപ്പോയതും റൂമിൽ….

‘”” ആരാപ്പോ വന്നത്….
വേറെ കുടുംബക്കാർ ആവുമോ….'””

അച്ചു ചോദിച്ചു…..

‘”” അങ്ങനെ ആണെങ്കിൽ അവൾ ആരൊക്കെയോ വന്നെന്ന് പറയോ ചേച്ചി…..
എനിക്ക് തോന്നുന്നത് പിവി ഏട്ടനും ഹരിയേട്ടനും വന്നെന്ന……'””

ഇന്ദു പറഞ്ഞു….

‘”” ഏത്……??
നിങ്ങളുടെ കൂട്ടുകാർ എന്ന് പറഞ്ഞവർ അല്ലെ….'”

‘”” ആഹ്…. അവർ തന്നെ…..അവരിന്ന് വരുമെന്ന് പറഞ്ഞിരുന്നു….
വാ നോക്കാം…..'””

ഇന്ദു പറഞ്ഞു….. അവർ ഇരുവരും താഴേക്ക് ചെന്നു…..

????????

അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇന്ദുവും അച്ചുവും താഴേക്ക് ഇറങ്ങിവന്നത്…..അവരെ കണ്ടതും ഇന്ദു സന്തോഷത്തോടെ അവിടേക്ക് ഓടിച്ചെന്നു….

‘”” പിവി യേട്ടാ……
ഹരിയേട്ടാ…. അന്നേച്ചി…….
സുഖല്ലേ നിങ്ങൾക്ക്……'””

ഇന്ദു അവരോട് ചോദിച്ചു…..

‘”” പിന്നെ……
ഭയങ്കര സുഖമാ…… നിനക്കോ……'””

ഹരിയാണ് ചോദിച്ചത്……

‘”” നന്നായി പോകുന്നു……. അല്ലാ…. അന്നച്ചേച്ചി വരില്ലെന്ന് പറഞ്ഞിട്ട്…… എവിടുന്ന് പിടിച്ചു…….'””

അച്ചു അന്നയുടെ തോളിൽ പോയി ചാഞ്ഞുകൊണ്ട് ചോദിച്ചു…..

‘”” അതൊക്കെ വളരെ സഹസികമായി പിടിച്ചെന്റെ ഇന്ദു…… പിന്നെ തലേൽ ആവും ചെയ്തു…… അല്യോടി…….'””

പിവി ഒരു ചെറു പുഞ്ചിരിയോടെ അന്നയെ നോക്കി ചോദിച്ചു….. അതിനവൾ കത്തുന്ന ഒരു നോട്ടം നോക്കി…. അതോടെ അവൻ അടങ്ങി….

അവർ പിന്നീട് ഓരോരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു…..
കോളേജിൽ നിന്നും വരാനുള്ള കാരണവും ഇന്ദുവുമായി തെറ്റുവാൻ ഉണ്ടായ കാരണവും….
പിന്നീട് ഈ വീട്ടിൽ ഉണ്ടായ ദുരവസ്ഥയും…
പാറുവുന്റെ കുടുംബത്തിനുണ്ടായ അപകടവും….
അവർ കണ്ടുമുട്ടിയ കാര്യങ്ങളും തുടങ്ങിയ എല്ലാ കാര്യവും അവരെ കേൾപ്പിച്ചു…..

ഇതൊക്കെ കേട്ട പിവി യും ഹരിയും അന്നയുമൊക്കെ ആകെ കിളി പോയപോലായി…..

കാരണം ഇത്രക്ക് ദുരിതം ഇവർ അനുഭവിച്ചുകാണുമെന്ന് അവരാരും വിചാരിച്ചതുപോലുമില്ല…… എല്ലാവർക്കുമത് ആകെ വിഷമമായി….

പിന്നീട് നന്ദുവിന്റെ പെണ്ണായ അച്ചുവിനെയും ആ വീട്ടിലുള്ള എല്ലാവരെയും അവർ പരിചയപ്പെട്ടു……

പിവി ക്കും ഹരിക്കും വീടിനോട് ചേർന്നുള്ള ഗസ്റ്റ്‌ ഹൗസ്സിലാണ്  താമസം ഒരുക്കിയിരുന്നത്…..
അന്നയെ പാറുവിന്റെ റൂമിലും ആക്കി…..

ഇന്ദ്രനും നന്ദുവും കൂടെ ഹരിയെയും പിവി യെയും കൂട്ടി ഗസ്റ്റ്‌ ഹൗസിലേക്ക് നടന്നു…..

അവർക്ക് താമസിക്കാനുള്ള ഇടമൊക്കെ കാണിച്ചു…. എല്ലാം ഒന്നിനൊന്നു മെച്ചം….

‘”” അളിയാ…….'””

ഹരി ഇന്ദ്രനെ വിളിച്ചു…..

‘”” എന്താടാ……??'””

ഇന്ദ്രൻ ചോദിച്ചു…

‘”” അല്ലാ….. സാധനം ഇറക്കുന്നില്ലേ……'”””

ഹരി ചോദിച്ചു…..

‘”” നിനക്കൊരു മാറ്റോം ഇല്ലല്ലോടാ വെകിളി…..
കുടിച്ചു കുടിച്ച് കരളു ബാക്കി കാണില്ല….'””

നന്ദു അവനെ നോക്കി പറഞ്ഞു…..

‘”” എന്റെ പൊന്ന് നന്ദു….നീയൊരുമാതിരി കുടിയന്മാരോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കരുത്……'””

ഹരി അവനെ നോക്കി പറഞ്ഞു…..

‘”” എടാ…..
മോന്താൻ ഇത്തിരി മദ്യം കിട്ടിയാ വെള്ളം പോലും തൊടാതെ വിഴുങ്ങുന്നവൻ അല്ലേടാ നീ…… അപ്പൊ നിന്നോട് എങ്ങനെ പറയണം ഞാൻ……'””

നന്ദു ചോദിച്ചു….. അത് കേട്ടപ്പോ അവരെല്ലാവരും ഒന്ന് പൊട്ടിച്ചിരിച്ചുപോയി…..

‘””അളിയാ…… ശവത്തിൽ കുത്തരുത്……
ഞാനാ പഴയ ഹരിയെ അല്ല……
കടുപ്പത്തിൽ വെള്ളം ചേർക്കാതെ ഒരു രണ്ടോ അല്ലെങ്കിൽ മൂന്നോ….. അതിൽ ഒതുക്കും എല്ലാം…..'””

ഹരി പറഞ്ഞു…..

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.