⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

‘”” അതെ…. പണ്ട് നമ്മൾ കോളേജിൽ പഠിക്കുന്ന സമയത്ത് നിന്റെ ഒരു ശത്രുവിനെ കുറിച്ച് നീ പറയാറില്ലേ…..
നിനക്ക് സമനായ നിന്റെ ശത്രു……
പുള്ളിനെ ഒന്ന് കാണാൻ കൊതി തോന്നുവാ….
ആനേടെ ബലമുള്ള നിന്റെയൊപ്പമൊക്കെ പിടിച്ചു നിൽക്കാൻ കെൽപ്പുള്ള അവനെ ഒന്ന് കണ്ട കൊള്ളാമെന്നുണ്ട്…..'””

ഹരിയത് പറഞ്ഞപ്പോ ഇന്ദ്രൻ ചെറുതായോന്ന് ചിരിച്ചു…..

‘”” ഹാ…
എനിക്കുമാ ആഗ്രഹം ഉണ്ടടാ……
ആളെ ഒന്ന് കാണിച്ചു തരുമോ…..
കേട്ടിടത്തോളം അവൻ നിങ്ങളുടെ കുടുംബത്തിന് അത്യാവശ്യം വേണ്ടപ്പെട്ടവൻ ആണല്ലോ….. അപ്പൊ പുള്ളിനെ നാളെ കാണാവോ… നിന്റെ വിവാഹത്തിന്……??'”

പിവി യും ആ ചോദ്യം ആവർത്തിച്ചു…..

‘”” നിങ്ങൾക്കവനെ കാണണോ……??'””

ഇന്ദ്രൻ അവരുടെ മുഖത്ത് നോക്കി ചോദിച്ചു….

‘”” ആ…..
കാണണമളിയാ കാണണം….. എന്നിട്ട് അവന്റെ കൊക്കിനു പിടിച്ചു ചോദിക്കണം എന്റെ പിള്ളേരെ തൊടുമോടാന്ന്…. ഈ ലാലേട്ടൻ ഒക്കെ പറയില്ലേ…. ആ സ്റ്റൈലിൽ….'””

ഹരി മദ്യ ലഹരിയിൽ പറഞ്ഞു…..

‘”” ഹ ഹ ഹ ഹ.,.,..,,.,. അതെന്തിനാടാ ഹരിക്കുട്ടാ അങ്ങനെ ചോദിക്കുന്നെ……??'”‘

ഇന്ദ്രൻ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു….

‘”” ചുമ്മ ഒരു ഓളത്തിനാടാ….. ഞാനൊന്ന് ഷൈൻ ചെയ്യാല്ലോ എല്ലാരുടെ മുന്നിലും……ഏത്…..'”‘

ഹരി പറഞ്ഞു…..

‘”” ഹാ….. ഷൈൻ ചെയ്യാൻ അങ്ങ് പോയാ മതി…. ഏട്ടന്റെ 36 പല്ലും നിലത്ത് കിടക്കും….'””

ഹരി പറഞ്ഞത് കേട്ട് ഇന്ദു വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” നീ പോ കൊച്ചേ….. എന്നെ എന്റെ അളിയൻ രക്ഷിക്കും…..
പറ അളിയാ….
നാളെ….
നിന്റെ കല്യാണത്തിന് അവൻ വരുമ്പോ….
എനിക്ക് കാണിച്ചു തരില്ലേ അവനെ…..'””

ഹരി ചോദിച്ചു…. ഇന്ദ്രൻ പെട്ടെന്ന് തിരിഞ്ഞ് അന്നയെ ഒന്ന് നോക്കി….

“” ഡീ അന്നാമ്മേ….. നിനക്ക് കാണണോടി അവനെ……..???'””

ഇന്ദ്രൻ അവളെ നോക്കി ചോദിച്ചു…..

‘”” ഹാ…. കണ്ടാ കൊള്ളാന്നുണ്ട്…. ചെക്കൻ ചുള്ളനാണോ എന്ന് നോക്കാല്ലോ…..'””

അന്നാ ഒരു കള്ള ചിരിയോടെ പറഞ്ഞു…..

‘”” എടി കെട്യോളെ…. നിനക്ക് ഇപ്പൊ ഉള്ളൊരു ചുള്ളൻ പോരെടി….. ‘”

പിവി അവളെ നോക്കി ചോദിച്ചു…..

‘”” ചുമ്മാ കാണാനാ എന്റെ ഭർത്താവേ…..'””

അന്ന അവനെ നോക്കി കൈ കൂപ്പി പറഞ്ഞു….

‘”” ഹാ…. എന്നാ നിനക്ക് കൊള്ളാ…
ടാ ഇന്ദ്രാ…. ആപ്പോ നാളെ അവനെ കാണിക്കില്ലേ….””

പിവി ചോദിച്ചു…..

‘”” എന്തിനാ നാളെ ആക്കുന്നെ…. ഇപ്പൊ തന്നെ കാണിക്കാം…..'”

ഇന്ദ്രൻ അവരോട് പറഞ്ഞു…
അത് കേട്ടപ്പോ അന്നയും പിവി യും ഹരിയും പരസ്പരം നോക്കി….

“”” ഇന്നോ…..?? എങ്ങനെ….???'””

അന്ന ചോദിച്ചു….

‘””അതൊക്കെയുണ്ട് മോളെ…. നിങ്ങളിവിടെ ഇരി…. ഞാൻ വിളിച്ചോണ്ട് വരാ….'”

എന്നും പറഞ്ഞ് ഇന്ദ്രൻ  അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു….. അവർ മൂന്നും അവന്റെയാ പോക്ക് ഒന്നും മനസ്സിലാവാതെ നോക്കിനിന്നു.
.

അവർക്കാർക്കും ഇതുവരെ അറിയില്ലയിരുന്നു …..
ഇന്ദ്രൻ പണ്ട് സൂചിപ്പിച്ച ശത്രു ആ വീട്ടിൽ തന്നെയുള്ള അവന്റെ ഇരട്ട സഹോദരാണെന്ന്…..
ഇന്ദ്രൻ രുദ്രനെ വിളിക്കാൻ പോയത് പാറുവിന് അത്ര ദഹിച്ചിരുന്നില്ല…. ആ പേര് കേൾക്കുമ്പോ അവൾക്കോർമ്മ വരുന്നത് അവൾ കണ്ട സ്വപ്നത്തെയാണ്….

‘”” ഇന്ദുസേ…..
അവനെന്താ അങ്ങനെ പറഞ്ഞിട്ട് പോയെ….'””

അന്ന ഒന്നും മനസ്സിലാവാതെ ഇന്ദുവിനോട് ചോദിച്ചു…..

‘” അതോ….
അത് വലിയൊരു സസ്പെൻസാണ് അന്നേച്ചി ….. ഞാനത് പറഞ്ഞാ അതിന്റെ ത്രിൽ പോവില്ലേ…. അതോണ്ട് നിങ്ങള് കണ്ട് മനസ്സിലാക്കിക്കോ….'””

ഇന്ദു ഒരു കള്ളച്ചിരിയോടെ പറഞ്ഞു…. അവർ മൂന്നും പിന്നീടൊന്നും ചോദിച്ചില്ല…. അവരുമാ സസ്പെൻസ് എന്തെന്ന് കണ്ടറിയാൻ തീരുമാനിച്ചു….

????????

ഇന്ദ്രൻ നേരെ വീട്ടിലേക്ക് കയറി മുകളിലെ രുദ്രന്റെ മുറിയിലേക്ക് ചെന്നു… എപ്പോഴെത്തെയും പോലെ അത് അടഞ്ഞു തന്നെ കിടപ്പാണ്…. ഇന്ദ്രനാ മുറിയുടെ വാതിലിൽ തട്ടുവാൻ തുടങ്ങി…..

അൽപ നിമിഷം കഴിഞ്ഞതും അവന്റെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു…..
വായിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചുരുട്ടും വെറും ട്രാക്ക് പാന്റ് മാത്രം ധരിച്ച രുദ്രൻ എന്ന അജാനബാഹു പുറത്തേക്ക് വന്നു……

‘”” എന്താടാ……??'””

വായിൽ ഉണ്ടായിരുന്ന ചുരുട്ടിന്റെ പുക ആഞ്ഞകത്തേക്ക് വലിച്ചുകൊണ്ട് രുദ്രൻ ചോദിച്ചു…..

‘”” നീയിങ്ങനെ റൂമിൽ കയറി വാതിലുമടച്ചിരുന്നിട്ട് എന്താടാ കാര്യം…. നാളെ എന്റെ കല്യാണമാ…. അത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്….'””

ഇന്ദ്രൻ ചോദിച്ചു…

‘”” നാളെയല്ലേ വിവാഹം…..
ഞാൻ വന്നോളാം……'””

‘”” നിന്നെ വിവാഹം കഷണിക്കാനല്ലാ ഞാനീ പാതിരാത്രി വന്നത്….. നീയിങ്ങു വന്നേ…..'””

‘” എന്തിനാ……??'””

‘”” എടാ…..
എന്റെ ഫ്രെണ്ട്സ് വന്നിട്ടുണ്ട്…. അവർക്ക് നിന്നെയൊന്നു കാണണമത്രേ…..'””

‘”” എനിക്കാരേം കാണണ്ടാ….'””

‘”” എന്താടാ ഇത്…..
നീയിങ്ങനെയായാ എങ്ങനെയാ ശരിയാവാ…. നിന്നെ കൊണ്ടുവരാന്ന് ഞാൻ വാക്ക് കൊടുത്തതാ……'””

‘”” നിന്നോടാരാ വാക്ക് കൊടുക്കാൻ പറഞ്ഞെ…..'”

‘”” എന്ത് സ്വഭാവാടാ ഇത്…..
എന്നോട് സ്നേഹം ഉണ്ടേൽ വന്ന മതി…. ഞാൻ പോവാ…..'””

ഇന്ദ്രൻ പറഞ്ഞു…..

”” ഓ…. വന്നേക്കാം…..
ഇനി അതിന്റെ പേരിൽ സെന്റിമെന്റ് ഇട്ട് കൊളമാക്കണ്ടാ……'”

രുദ്രൻ അവനോട് പറഞ്ഞു…. അത് കേട്ടപ്പോ ഇന്ദ്രനൊന്നു ചിരിച്ചു….

‘”” ഗസ്റ്റ് ഹൗസിന്റെ മുന്നിലുണ്ടാവും ഞാനും എന്റെ ഫ്രണ്ട്സും… അങ്ങോട്ട് പോരെ…..'””

എന്നും പറഞ്ഞ് ഇന്ദ്രൻ വീണ്ടുമവന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കിവന്ന പകുതിയോളം വരുന്ന ചുരുട്ട് ആഞ്ഞൊരു വലിയെടുത്ത് ഒറ്റയടിക്ക് തീർത്ത് അതിന്റെ കുറ്റി അവൻ വലിച്ചെറിഞ്ഞു….. ശേഷം അകത്തേക്ക് കയറി ഒരു വെള്ള ടീഷർട്ടും വലിച്ചു കേറ്റി അവൻ താഴേക്ക് നടന്നു…,

പുറത്ത് വരാന്തയിൽ വൃന്ദ ഇരുന്നിരുന്നു…. രുദ്രൻ വരുന്നത് കണ്ടതും അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിന്നു…. പക്ഷെ അവളവിടെ ഉണ്ടെന്ന് പോലും ഭാവിക്കാതെ രുദ്രൻ നടന്നകന്നു…..

അത് അവൾക്ക് കിട്ടിയ മറ്റൊരു അടിതന്നെ ആയിരുന്നു….. വൃന്ദ മുഖം വീർപ്പിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി….

രുദ്രൻ നേരെ ഇന്ദ്രന്റെ ഫ്രണ്ട്‌സ് ഇരിക്കുന്ന ഭാഗത്തേക്ക്‌ നടന്നു….. അവന്റെ വരവ് ദൂരെ നിന്ന് തന്നെ ഇന്ദുവും പാറുവുമൊക്കെ കണ്ടിരുന്നു….. വേറെ എവിടേക്കോ ശ്രദ്ധിച്ചു നിന്നിരുന്ന അന്നയുടെ വയറിലേക്ക് ഇന്ദു പതിയെയൊന്ന് നുള്ളി…..

‘” എന്താടി പെണ്ണെ……'””

അന്ന അവളോട് ചോദിച്ചു….

‘”” ദാ കണ്ടോ….. അതാ ഇന്ദ്രേട്ടൻ പറഞ്ഞ ആ സർപ്രൈസ്‌……'””

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.