⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

ആ നദിയിലൂടെ നീന്തി വരുന്ന ഒരു രാക്ഷസ്സൻ മുതല…… സാധാരണ ഒരു മുതലക്ക് ഉള്ളതിനേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് അതിനു….

അത് വരുന്നത് പാർവതിക്ക് നേരെയാണ്…. അവളൊന്നും അറിയുന്നുമില്ല…..
അവനാകെ ഭയം തോന്നും പോലെ തോന്നി….
ആ മുതലയുടെ വരവിന്റെ വേഗം കൂടി….

പിന്നെ രുദ്രനൊന്നും നോക്കിയില്ല…. അവൻ ആ പൊന്തയിൽ നിന്നുംവേഗത്തിൽ ഇറങ്ങിയോടി…. അവൾക്ക് നേരെ……

ഓടുന്നതിനിടയിൽ അവനുറക്കെ വിളിച്ചു….

‘””” പാറു..,.,.,..,.,.,.,'””

അവന്റെ അലർച്ച കേട്ട് പാറു അവനെ നോക്കുന്ന അതെ സമയമാണ് രുദ്രൻ വെള്ളത്തിലേക്ക് എടുത്ത് ചാടിയത്……

വെള്ളത്തിൽ നിന്നിരുന്ന പാറു ഒരു ചെറു ഞെട്ടലോടെ പുറകോട്ട് തിരിഞ്ഞു…. അപ്പോൾ അവിടെ കണ്ടത് തനിക്ക് നേരെ വരുന്ന ഒരു രാക്ഷസ്സൻ മുതലയുടെ വായയെ ആണ്…..

അവൾ ഭയത്താൽ ഉറക്കെ നിലവിളിച്ചു……
ആ സമയം തന്നെ വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങിയ മുതലയുടെ ഭീമൻ വാ രുദ്രൻ മുന്നിൽ കേറി പിടിച്ചു നിർത്തി…. ശേഷം ഇരുവരും വെള്ളത്തിലേക്ക് മറഞ്ഞുവീണു …..

ജലത്തിൽ നിന്നും പൊങ്ങിവന്ന ആ പുരുഷനെ പാറുവും ഒരു മിന്നായം പോലെ കണ്ടിരുന്നു…. അവൾ വേഗം ഭയത്തോടെ കരയിലേക്ക് കയറി…. ശേഷം കുതിച്ചോഴുകുന്ന ആ ജലത്തേക്ക് പേടിയോടെ നോക്കി…..

പെട്ടെന്നാ ജലം ചുവന്ന നിറമായി മാറി….
അത് കണ്ടപ്പോ പാറുവിനാകെ ഭയമായി….. തന്നെ രക്ഷിക്കാൻ വന്ന ആളുടെ രക്തമാണ് ആ കാണുന്നതെന്ന് അവൾ കരുതി….. എന്നാൽ പാർവതിക്ക് തെറ്റി….

പെട്ടെന്ന് ആ വെള്ളത്തിൽ നിന്നും ചത്തു മലച്ച ഒരു മുതല പുറത്തേക്ക് എറിയപ്പെട്ടു….
പാറു അത്ഭുധത്തോടെയും അതിലുപരി ഭയത്തോടെയും അതിനെ നോക്കി….
വാ രണ്ടായി പിളർന്നു കിടക്കുകയാണ് ആ മുതലയുടെ…..ഇത്ര ഭീകരൻ മുതലയെ കൊല്ലുവാൻ മാത്രം ബലശാലി ആരാണെന്ന് അവൾ സ്വയം ചിന്തിച്ചു നോക്കി…..
പാർവതി വീണ്ടുമാ ജലാശയത്തിലേക്ക് നോക്കി….

പെട്ടെന്നാണ് ജലത്തിൽ നിന്നുമൊരു ആജാനബാഹുവായ മനുഷ്യൻ പുറത്തേക്ക് ചാടിവന്നത് ……
പാറു ഞെട്ടി അല്പം പുറകോട്ട് നീങ്ങി…. ശേഷം ആ വന്ന മനുഷ്യനെ ഒന്ന് നോക്കി…..

അത് രുദ്രൻ ആയിരുന്നു….

തന്നെ കണ്ടതും അവളുടെ മുഖത്ത് കണ്ട ആ ഞെട്ടൽ അവനും ശ്രദ്ധിച്ചിരുന്നു…..

അവർ ഇരുവരുടെയും കണ്ണുകൾ പരസ്പ്പരം ഉടക്കി….. രണ്ടാളും പൂർണ്ണ നഗ്നർ ആണെന്ന കാര്യം പോലും മറന്നുകൊണ്ട്….

മുതലയെ പിടിക്കാൻ ചെല്ലുമ്പോ ഉടുതുണി ഇല്ലെന്ന കാര്യം അവൻ മറന്നിരുന്നു…..അത് പോലെ പേടിച്ച് കരയിലേക്ക് കേറിയപ്പോ തുണി ഉടുക്കാൻ അവളും മറന്നിരുന്നു….

പാർവതിയുടെ കണ്ണുകൾ പതിയെ അവന്റെ നെഞ്ചിലേക്ക് പോയി…. അപരിചിതമായ ലിപികളാൽ പച്ച കുത്തിയ ദേഹം…. അവന്റെ നെഞ്ചിന്റെ നടുക്ക് രണ്ട് പാമ്പുകളുടെ ചിന്നവും ഉണ്ട്….

പിന്നീട് അവളുടെ കണ്ണുകൾ താഴേക്ക് സഞ്ചരിച്ചു…. അവളിലെ നഗ്നമായ സാമിഭ്യം അവനിൽ എപ്പോഴേ വികാര തീവ്രമായ അവസ്ഥയിലേക്ക് എത്തിച്ചു കഴിഞ്ഞിരുന്നു…. അതിനാൽ തന്നെ പാറുവിന്റെ കണ്ണുകൾ അത് കാണുവാനിടയായി……

ശേഷം…..

‘””” ആ……….,.,.,.,.,,.., ഹ്……………'””

പാർവതി കണ്ണും ചെവിയും പൊത്തി ഉറക്കെ അലറി നിലവിളിച്ചു…… അവളുടെ നിലവിളി ശബ്ദം ആ പ്രദേശമാകെ മുഴങ്ങി…..

??????????

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.