⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

“”” അവന്റെയൊരു വെട്ടിയിട്ട വായതണ്ട്…..
ദേ ഇന്ദ്രാ……
ഈ ചെക്കനൊരു മൂക്ക് കയർ ഇടേണ്ട സമയം കഴിഞ്ഞുട്ടോ….. ഏത് നേരവും ഈ കുടി കുടീന്ന ഒറ്റ ചിന്തയെ ഉള്ളു…..'””

ഹരി പറഞ്ഞത് കേട്ടപ്പോ അന്നാമ്മ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു…..
അത് കേട്ടപ്പോ എല്ലാരുമൊന്ന് പൊട്ടിച്ചിരിച്ചുപോയി….. അത്രക്ക് രസമായിരുന്നു ആ രംഗം……

‘”” ആഹാ……. മൂക്ക് കയറോ…..
എടി അന്നാമ്മേ…..
നിന്നെ ഇവൻ എന്ന് കെട്ടിയോ അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം…..
നീ ഈ പാവം ചെക്കനെ കുടിക്കാൻ സമ്മതിക്കാത്തത് കൊണ്ട് ഈ നാറിയില്ലേ… പിവി….. ഇവൻ എന്നേം കുടിപ്പിക്കില്ല…..'””

ഹരി പറഞ്ഞത് കേട്ടപ്പോ അന്നാ അവനെ ചുണ്ട് കോട്ടി നോക്കി…..

‘”” ഹ ഹ ഹ ഹ ഹ.,..,.,.,.,.,
ടാ ഹരി.,.,.,…. അവൾ ഉദ്ദേശിച്ചത് നിന്നേം ഒരു പെണ്ണ് കെട്ടിക്കണമെന്നാ…….'”‘

നന്ദു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” കല്യാണമോ……
എന്റെ പൊന്ന് നന്ദു…… ഇവൻ ഒരു കുഴീല് വീണു….. നിങ്ങളുമിതാ വീഴാൻ പോണു…. പക്ഷെ എന്നെ അതിന് കിട്ടില്ല മോനെ….. ഞാനൊരു 30 വയസ്സ് വരെ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കും…… അപ്പൊ നീയൊക്കെ കെട്ടി കുത്തുവാള എടുത്ത് അസൂയയോടെ എന്നെ നോക്കും……'””

ഹരി എല്ലാരേം നോക്കി ഗമയോടെ പറഞ്ഞു……

‘”” കുത്തുവാള…..
ഇന്ദ്രാ….. ആ കുപ്പിയെടുത്ത് അവന്റെ അണ്ണാക്കിലേക്ക് കമിഴ്ത്തി കൊടുക്ക്…..
ആ കൊതിയങ് തീരട്ടെ…'””

അവന്റെ സംസാരം കേട്ട് അന്നമ്മ കലിപൂണ്ട് പറഞ്ഞു…..

‘”” അതിന് എനിക്കാരുടേം സഹായം വേണ്ടാ….'””

‘”” ഓ……'””

ഹരിയും അന്നയും അങ്കം വെട്ടുന്ന പടയാളികളെ പോലെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു…..

‘”” ടാ പിവി……
ഇവരെപ്പോളും ഇങ്ങനാണോടാ…..'””

അവരുടേയാ തല്ല് പിടുത്തം കണ്ടപ്പോ പാറു ചോദിച്ചു……

‘”” ഓ…. തന്നഡീ….
തമ്മിൽ കണ്ടാ കീരീം പാമ്പുമാ…. മൈൻഡ് ചെയ്യണ്ടാ……'”””

പിവി പറഞ്ഞു……

ഇന്ദ്രൻ പിന്നീട് അധികം ലാഗ് അടിപ്പിക്കാതെ മൂന്ന് ഗ്ലാസും എടുത്ത് വച്ച് ആ വാറ്റ് കുപ്പി തുറന്നു…..

അവനിൽ നിന്നും ആ നീക്കം പാറുവും ഇന്ദുവും ഒട്ടും പ്രതീക്ഷിച്ചത് അല്ലായിരുന്നു…
അവർ പരസ്പ്പരം ഭയത്തോടെ നോക്കി…. കാരണം മദ്യം എന്ന പിശാചിനെ ഇന്ദ്രന്റെ ജീവിതത്തിൽ നിന്നും ഇല്ലാതാക്കാൻ അവർ ഇരുവരും ഒത്തിരി കഷ്ടപ്പെട്ടതാണ്….. ആ പിശാച് ഇതാ വീണ്ടും അവന്റെ കൈകളിൽ ഇരിക്കുന്നു….

ഇന്ദ്രൻ മൂന്ന് ഗ്ലാസിലും വളരെ കുറഞ്ഞ അളവിൽ വാറ്റ് ഒഴിച്ചു…. അത് കണ്ട ഹരി അവനെയൊന്ന് നോക്കി….

‘”” ഇന്ദ്രാ…. ഇതെന്താ മൂന്ന് ഗ്ലാസ്‌…. നീ അടിക്കുന്നില്ലേ……..??'””

ഹരി അവനെ നോക്കി ചോദിച്ചു…..

‘”” നിങ്ങളെ അടിക്കുന്നുള്ളു…..
ഈ സാധനം എന്റെ ലൈഫിൽ നിന്നും പോയിട്ട് കുറച്ചായി…. അതോണ്ട് ഞാനില്ല മോനെ…..'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…. അത് കേട്ടപ്പോഴാണ് ഇന്ദുവിനും പാറുവിനും ശ്വാസം ഒന്ന് നേരെ വീണത്…..

‘” രണ്ടെണ്ണം അടിക്കളിയാ…..
നമ്മൾ വല്ലപ്പോഴുമല്ലേ ഒന്ന് കൂടുന്നെ…..'””

ഹരി പറഞ്ഞു…

‘”” വേണ്ടളിയാ…..
ഇതൊക്കെ ഒരുപാട് ഉപയോഗിച്ചതാ…..
ഇതിന്റെ ലഹരി തലക്ക് പിടിക്കാതെ ഒരു നിമിഷം ജീവിക്കാൻ പറ്റാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെനിക്ക്…. അതൊന്നും നിങ്ങൾക്ക് പറഞ്ഞാ മനസ്സിലാവില്ല…. അതൊക്കെ ഒന്ന് മാറ്റി എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചവരാ ഈ പാറുവും ഇന്ദുവുമൊക്കെ….. അവരുടെ ആ പരിശ്രമമാ നിന്റെ മുന്നിലിരിക്കുന്ന ഈ ഞാൻ….. ആ കഷ്ടപ്പാട് കാണാതെ പോയാ ദൈവം പൊറുക്കുമോടാ എന്നോട്….”’

ഇന്ദ്രൻ ഹരിയെ നോക്കി ചോദിച്ചു…. ഹരി അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

”” ശരിയടാ…. ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല….'”.

ഹരി ഒരു ചെറു ചിരിയോടെ പറഞ്ഞു…..
ഈ സമയം നന്ദു ഒരു ബോട്ടിൽ തണുത്ത വെള്ളമെടുത്ത് അവനൊഴിച്ചാ ഗ്ലാസിലും പിവി ക്ക് ഒഴിച്ച ഗ്ലാസിലും ഒഴിച്ചു…..

ഹരിയുടെ ഗ്ലാസിന്റെ അടുത്ത് വെള്ളമെത്തിതും ഹരി ചാടിയെഴുന്നേറ്റ് ഉറക്കെ പറഞ്ഞു…..

‘”” സ്റ്റോപ്പ്‌.,,..,………….'””

ഹരി അലറുകയായിരുന്നു…..അത് കേട്ട് എല്ലാരുമൊന്ന് നടുങ്ങിപ്പോയി….. നന്ദു എന്തെന്ന ഭാവത്തിൽ ഹരിയെ നോക്കി…..

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.