അവർ താടിയിൽ കൈവച്ച് ചോദിച്ചു……
‘” ഒന്നുമല്ല…..
ആ റൂമിൽ ഒന്ന് കേറിയതിനാ……
ഇഷ്ട്ടമാന്ന് പറഞ്ഞാ ആ ഭ്രാന്തനെന്നെ കൊന്നേനെ……'””
വൃന്ദ പറഞ്ഞു……
‘” റൂമിലേക്ക് കേറിയെനാണോ അവനിങ്ങനെ തല്ലിയത്……'””
സുഭദ്ര അതിശയത്തോടെ ചോദിച്ചു…..
‘”” ആഹ്….. അതേമ്മേ……
ഞാനിത് നിസ്സാരായിട്ട് കൈകാര്യം ചെയ്യാന്ന് കരുതിയതാ…… പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല…… ഇത് കണ്ടോ….
ആരുമെന്നെ ഇങ്ങനെ തല്ലിട്ടില്ല…..
ബോധം പോയ പോലെ തോന്നി…. അങ്ങനത്തെ അടിയായിരുന്നു….'””
വൃന്ദ സുഭദ്രയെ കോപത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു……
‘”” എന്റെ പൊന്ന് മോളെ….. നീയൊന്ന് ക്ഷമിക്ക്……'””
‘”” എന്ത് ക്ഷമിക്കാൻ……
ഒരു ഭ്രാന്തന്റെ കൂടെ ജീവിക്കാനാണോ അമ്മ പറയുന്നേ…..'””
വൃന്ദ ചോദിച്ചു…..
‘”” എടി…..
അവന് ഭ്രാന്തൊന്നുമില്ല……
ദേവു മരിച്ച ശേഷം അവനെല്ലാരോടും ഇത്തിരി ഹാർഷ് ആണെന്ന് ചേച്ചി പറഞ്ഞിരുന്നു……'””
സുഭദ്ര പറഞ്ഞു……
‘”” അത് ശരി….. എന്നിട്ടാണോ ഇപ്പൊ തന്നെ എന്നെ അങ്ങോട്ടേക്ക് പറഞ്ഞയച്ചേ…..
കൊള്ളാം……'””
വൃന്ദ പറഞ്ഞു…..
‘”” എന്റെ പൊന്ന് മോളെ…. ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാൻ ഇങ്ങനെ ചില കഷ്ടപ്പാടൊക്കെ അനുഭവിക്കേണ്ടി വരും …. കൈ നനയാതെ മീൻ പിടിക്കണമെന്ന നിന്റെയീ സ്വഭാവം കൊണ്ട് ഇന്ദ്രനും പോയി നന്ദുവും പോയി……
ഇനിയാകെ ഉള്ളത് ഈ രുദ്രനാ….
മോൾക്ക് അറിയോ….
ഒരു പെണ്ണിൽ നിന്നും ഒരാണിന് അധികം നാളൊന്നും ഓടിയോളിയുവാൻ സാധിക്കില്ല……
ഇപ്പൊ അവൻ നിന്നെ തല്ലിയത് തന്നെ നല്ലതിനാണെന്ന് കൂട്ടിക്കോ………'”””
‘”” അടി കൊണ്ട് മനുഷ്യന്റെ നല്ല ജീവൻ പോയി…. ഇനിയത് നല്ലതിനാണെന്ന് കൂടെ കരുതണോ…..???'””
വൃന്ദ ചോദിച്ചു…..
‘”” എടി പൊട്ടി…..
ഇപ്പൊ എന്തോ ദേഷ്യത്തിന്റെ പുറത്ത് അവൻ നിന്നെ തല്ലി…… പക്ഷെ ആ ദേഷ്യമൊക്കെ പോവുമ്പോ അതൊരു തെറ്റായി അവന് തന്നെ തോന്നില്ലേ…….'””
‘”” തോന്നുമോ……??'””
‘”” പിന്നെ തോന്നാതെ…..
അപ്പൊ അവനിൽ നിന്നോട് അല്പം സിമ്പതിയും വാത്സല്യവും സ്നേഹവും ഒക്കെ വരില്ലേ ….. ഒന്നല്ലേലും നീ പ്രായത്തിൽ ഇളയതല്ലേ…… അപ്പൊ അതില് പിടിച്ച് നീ മുന്നോട്ട് പോയാ മതി…… ബാക്കിയൊക്കെ നമുക്ക് വഴിയേ ശരിയാക്കാ …..'””
സുഭദ്ര പറഞ്ഞു……വൃന്ദക്കുമത് ശരിയാണെന്ന് തോന്നി…..
???????
അൽപ നേരം കഴിഞ്ഞപ്പോൾ ഇന്ദ്രന്റെ ബുള്ളെറ്റ് ശ്രീകുലം തറവാടിന്റെ ഗെയ്റ്റും താണ്ടി ഉള്ളിലേക്ക് വന്നു…..
അവന്റെ തൊട്ട് പുറകെ പിവി യുടെ ചുവന്ന ഷിഫ്റ്റ് കാറും ഉണ്ടായിരുന്നു…..
പിവി കാർ വീടിന്റെ ഒരു സൈഡിൽ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് ഇറങ്ങി….. അവനോടൊപ്പം തന്നെ ഹരിയും അന്നയും ഇറങ്ങിയിരുന്നു…..
കാറിൽ നിന്നും ഇറങ്ങിവന്ന അവരുടെ മൂന്നുപേരുടെയും കണ്ണുകൾ ശ്രീകുലം എന്ന മണിമാളിക പോലുള്ള അതി സുന്ദരമായ ഭവനത്തെ കണ്ട് മഞ്ഞളിച്ചുപോയി……
‘”” എന്റെ മോനെ……..
ഇത് വീടാണോ അതോ കൊട്ടാരമാണോ…..
ടാ ഇന്ദ്രാ…… നീയാരാടാ രാജാവോ……'””
അവന്റെ വീട് കണ്ട് കിളി പോയ ഹരി ഇന്ദ്രനെ നോക്കി ചോദിച്ചു…..
‘”” ഹാ…. ഒരു ചെറിയ രാജാവാണെന്ന് തന്നെ കൂട്ടിക്കോ…. നിങ്ങൾ വാ…. നമുക്ക് അകത്തേക്ക് കേറാം……'””
ഇന്ദ്രനെ അവരേം കൂട്ടി ഉള്ളിലേക്ക് കയറി….
അവർ അകത്ത് കയറിയപ്പോൾ തന്നെ ആദ്യം കണ്ടത് ഹാളിൽ ഒരു സോഫയിൽ എന്തോ ആലോചിച്ചിരിക്കുന്ന വൃന്ദയെയാണ്……
‘””” ആഹാ….. നീയിവിടെ ചുമ്മാ ഇരിക്കാണോ…..പോയി വല്ല പണീം എടുത്തൂടെടി മടിച്ചി…..'””
ഇന്ദ്രൻ അവളോട് അല്പം കളിതമാശയിലും അതിലുപരി വാത്സല്യത്താലും ചോദിച്ചു…..
വൃന്ദ അവനേം നന്ദുവിനെയും പിന്നെ പരിചയമില്ലാത്ത അവന്റെ കൂട്ടുകാരെയും കണ്ടപ്പോ സോഫയിൽ നിന്നും എഴുന്നേറ്റു….
‘””” അത്….. ഇവടെ പണിയൊന്നും ഉണ്ടായിരുന്നില്ല…..'””
വൃന്ദ ഇന്ദ്രനെ നോക്കി പറഞ്ഞു…..
‘”” ആണോ…..
ഞാൻ ചുമ്മാ ചോദിച്ചതാടി…..
പിന്നെ ഇത് എന്റെ ഫ്രെണ്ട്സാണ്…..
ടാ….. ഇതെന്റെ വകയിലൊരു അനിയത്തിയാ…. വൃന്ദ…..'””
ഇന്ദ്രൻ അവളെ അവർക്കും അവരെ അവൾക്കും പരിചയപ്പെടുത്തി കൊടുത്തു….
അവർ പരസ്പ്പരം നോക്കിയൊന്ന് ചിരിച്ചു…..
‘”” ഇന്ദുവും പാറുവും എവടെടി…..'””
ഇന്ദ്രൻ അവളെ നോക്കി ചോദിച്ചു…..
‘”” അവർ മോളിലെങ്ങാണ്ട് ഉണ്ട്…..'”
വൃന്ദ അലക്ഷ്യമായി പറഞ്ഞു……
‘”” ആണോ….. എന്നാ നീ പോയെന്നു വിളിച്ചോണ്ട് വാടി…..'””
നന്ദുവാണ് അത് ആവശ്യപ്പെട്ടത്….. വൃന്ദ അല്പം ഇഷ്ടക്കേടോടെ അവനെ ഇടം കണ്ണിട്ട് നോക്കി… ശേഷം
‘”” വേണേൽ ഏട്ടൻ പോയ് നോക്ക്…. ‘”
എന്ന് പറഞ്ഞു…..
‘”” ശ്ശേ….. എന്താടിയിത്…..
നീയൊന്ന് പോയി വിളിച്ചിട്ട് വാ…. വലിയ ചിലവുള്ള കാര്യമൊന്നുമല്ലല്ലോ……'””
ഇന്ദ്രൻ അവളെ തള്ളിവിട്ടുകൊണ്ട് പറഞ്ഞു….. വൃന്ദ പിന്നെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ അവരെ വിളിക്കാനായി മുകളിലേക്ക് നടന്നു …..
അപ്പോഴാണ് അടുക്കളയിൽ ലക്ഷ്മിയമ്മയെ സഹായിച്ചുകൊണ്ടിരുന്ന പാറു അവിടേക്ക് വന്നത്….
അവൾ ലക്ഷ്മിയമ്മയെ സഹായിക്കുകയായിരുന്നു അവിടെ……
പെട്ടെന്ന് വീട്ടിലേക്ക് കേറിവന്ന അന്നയെയും ഹരിയെയും പിവിയെയുമൊക്കെ കണ്ടപ്പോൾ അവൾ ശരിക്കുമോന്ന് ഞെട്ടി…..
പാറു അവർക്കടുത്തേക്ക് ഓടിച്ചെന്നു…..
‘”” ടാ….. എത്രയായടാ കണ്ടിട്ട്…….'””
പാറു അവർക്കടുത്തേക്ക് ചെന്ന് ചോദിച്ചു…. ഏറെ നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ അവർക്കും ഒരുപാട് സന്തോഷമായി….. അന്ന പാറുവിനെ ചെന്ന് കെട്ടിപ്പിടിച്ചു….
‘”” പാറു……
സുഖാണോടി നിനക്ക്……'””
അന്ന അവളെ നോക്കി ചോദിച്ചു….
‘”” അതേടി……
നിനക്കോ……'”
‘”” നന്നായി പോകുന്നു……
അന്ന അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…..
‘”” നിന്നെ വിളിച്ചിട്ട് കിട്ടീല്ലാന്നാ ഈ തെണ്ടി പറഞ്ഞത്…. പറ്റിച്ചതാണല്ലേടാ……'””
പാറു ഇന്ദ്രനെ നോക്കി ചോദിച്ചു….
‘”” ഡീ….
പറ്റിച്ചത് ഞാനല്ല….. ദേ ഇവരാ…….
രണ്ടും കെട്ടും കഴിഞ്ഞാ വന്നേക്കുന്നെ….'””
ഇന്ദ്രൻ അന്നയെയും പിവി യെയും ചൂണ്ടി പറഞ്ഞപ്പോൾ പാറു കണ്ണും മിഴിച്ചവരെ നോക്കിപ്പോയി….. പിന്നെയാണ് അന്നയുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന താലി അവൾ ശ്രദ്ധിച്ചതും…..
പാറു അന്നെയേ നോക്കി…..
‘”” ഡീ….. ഉള്ളതാണോ…..'””
അവളുടെയാ ചോദ്യത്തിന് അന്ന നാണത്തോടെ തല കുനിക്കുകയാണ് ചെയ്തത്…. അതിൽ ഉണ്ടായിരുന്നു അവൾക്ക് കിട്ടേണ്ട ഉത്തരം…..
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???