ഒപ്പം ഹരിയും പിവി യുമൊക്കെ അവനെ ഫോട്ടോയും വീഡിയോയും എടുക്കുകയാണ്….
അവന്റെ തന്റെ പ്രിയതമയുടെ വരവിനായി കാത്തിരുന്നു…. അതിനിടയിൽ പൂജ കർമ്മങ്ങൾ ചെയ്തുകൊണ്ടിരുന്ന പൂജാരി അവിടെ നിന്നിരുന്ന ദേവരാജ വർമ്മയോട് പറഞ്ഞു….
‘”” കുട്ടിനെ വിളിച്ചോളൂ…. മുഹൂർത്തിന് സമയമായി…..'””
അദ്ദേഹം അത് കേട്ടതും അവിടെ നിന്നിരുന്ന നന്ദുവിനെ നോക്കി….
‘” നന്ദു……
മോളെ വിളിക്ക്… മുഹൂർത്തം അടുത്തെന്ന്…..'””
അദ്ദേഹമത് പറഞ്ഞതും നന്ദു വേഗം ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി ഇന്ദുവിന്റെ അടുത്തേക്ക് പോയി….
ഇന്ദ്രൻ അപ്പോളും അക്ഷമനായി ആ മണ്ഡപത്തിൽ തന്നെ ഇരിക്കുകയാണ്…..
പെട്ടെന്നു മണ്ഡപത്തിന് മുന്നിൽ നിരന്നു നിന്ന ജനക്കൂട്ടം രണ്ട് സൈഡിലേക്കായി മാറി നിന്നു….
ഇന്ദ്രൻ അവിടേക്ക് നോക്കി…..
അവൻ കാത്തിരുന്ന നിമിഷം വന്നിരിക്കുകയാണ്….
തന്റെ പാതി ആ വേദിയിലേക്ക് എത്തിക്കഴിഞ്ഞു….
അവന്റെയൊല്ലമെല്ലാമായ ഇന്ദു….
ചുവന്ന കല്യാണ പട്ടുസാരിയിൽ സുവർണ്ണ ആഭരണങ്ങളുടെ പൊൻ തിളക്കത്തിൽ വരുന്ന അവളെ കാണാൻ അതി മനോഹരി തന്നെയായിരുന്നു….
താലിമാല വച്ച താലം കയ്യിലെന്തി ഇന്ദു ആ മണ്ഡപത്തിലേക്ക് നടന്നുവന്നു…. നാണത്താൽ തല കുനിച്ചു വരുന്ന അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു…. അവൾ അണിഞ്ഞിരുന്ന അഭരണത്തേക്കാൾ ഭംഗി അവളുടെ നാണം നിറഞ്ഞ മുഖത്തിനുണ്ടെന്ന് ഇന്ദ്രന് തോന്നി… കണ്ണുകളിൽ ആരെയും മയക്കുന്ന ഭാവം… അവ ഇന്ദ്രനെ കണ്ടതും താഴ്ന്നു പോയി… എന്നാൽ അവളുടെ കവിളുകൾ ചുവന്ന് വന്നു… അതെല്ലാം ഇന്ദ്രൻ തന്റെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു…
ഇന്ദു ആ മണ്ഡപം മൂന്ന് തവണ ചുറ്റിവന്നു….. ശേഷം അതിനകത്തേക്ക് പ്രവേശിച്ച് ആ തലം പൂജാരിയുടെ കൈകളിലേക്ക് കൊടുത്തു….
പൂജാരി അവളോട് അവിടെ ഇരിക്കുവാൻ ആവശ്യപ്പെട്ടു…..
ഇന്ദു ഇന്ദ്രൻ ഇരിക്കുന്ന ഇടത്തേക്ക് പോയി തനിക്ക് മുന്നിൽ വിവാഹം കാണാൻ എത്തിയ കുടുംബക്കരെയും കൂട്ടുകാരെയും നാട്ടുകാരെയും നോക്കി കൈകൾ കൂപ്പി വണങ്ങി….ശേഷം ഇന്ദ്രന്റെ തൊട്ടരികിൽ അവളിരുന്നു….
താൻ ഏറെ നാളുകളായി സ്വപ്നം കണ്ട ദിവസമായിരുന്നു അന്ന്….. അവളേറ്റവും ആനന്ദിക്കുന്ന നിമിഷം….
അവനും അത് പോലെ തന്നെയാണ്….
4 വർഷത്തെ അവരുടെ പ്രണയം ഇന്ന് സാക്ഷാത്കരിക്കാൻ പോകുന്നു……
അതും തങ്ങളുടെയെല്ലാം പ്രിയപ്പെട്ടവർക്ക് മുന്നിൽ…..
ഇന്ദു ആഗ്രഹിച്ച പോലെ തന്റെ അപ്പയുടെ മുന്നിൽ വച്ച് ഈ വിവാഹം നടത്തുവാൻ സാധിച്ചില്ല എങ്കിലും ഇന്ന് അദ്ദേഹത്തിന്റെ സ്ഥാനത്ത് നിൽക്കുവാൻ ഒരുപാടുപെരുണ്ട്….
വേദിയിലെ എല്ലാവരെയും നോക്കിക്കൊണ്ടിരുന്ന ഇന്ദുവിന്റെ ഇടുപ്പിലേക്ക് ഇന്ദ്രൻ പതിയെ ഒന്ന് നുള്ളി…..
പെട്ടെന്നവൻ അത് ചെയ്തപ്പോ അവളൊന്ന് ഞെട്ടികുലുങ്ങിപ്പോയി….
അത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു…
‘”” എന്താടി…..'””
അവൾ ഞെട്ടി കുലുങ്ങിയത് കണ്ടപ്പോ പാറു ചോദിച്ചു…. ഇന്ദു അതിന് ഒന്നുമില്ലെന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്….
ശേഷം അവൾ ഇന്ദ്രനെ ഒന്ന് ഇടം കണ്ണിട്ട് സൂക്ഷിച്ചു നോക്കി…. ആ മുഖത്ത് ഒളിഞ്ഞിരുന്ന കള്ളച്ചിരി അവൾ കണ്ടിരുന്നു….
ഇന്ദു ആരും കാണാതെ അവന്റെ വിരലിൽ ഒരു നുള്ള് വച്ചുകൊടുത്തു….
‘”” ഹാ…..
എന്താടി വേദനിപ്പിക്കുന്നെ…..'””
ഇന്ദ്രൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….
‘” പിന്നെ വേദനിപ്പിക്കാതെ…..
വേണ്ടാത്തത് കാണിച്ചിട്ടല്ലേ….
ദുഷ്ട്ടാ…..'””
‘”” ഞാനെന്ത് ചെയ്തു…..??'””
‘”” അയ്യടാ…. ഒന്നും അറിയാത്ത പോലെ….
ഇപ്പൊ നാണം കെട്ടേനെ…..'”
‘”” ഹി ഹി ഹി..
ഇതൊക്കെ ഒരു രസല്ലേ ഇന്ദു മോളെ…'”
‘”” രസമല്ല…. സാമ്പറു ….
എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ….. ഹും…'””
ഇന്ദു മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു…. ഇന്ദ്രന് അത് കേട്ടപ്പോ ചിരിയാണ് വന്നത്….
പിന്നെ എല്ലാം അടക്കി അവനടങ്ങിയിരുന്നു….
പൂജാരി പൂജ തുടങ്ങിയിരുന്നു….
വേദിക്ക് ചുറ്റും നീണ്ടിരുന്ന ക്യാമറ കണ്ണുകൾ അവരെയാണ് വീക്ഷിക്കുന്നത്…..
അവസാനം ആ നിമിഷം വന്നെത്തി….
പൂജാ കർമ്മങ്ങൾ അവസാനിച്ചു….
‘”” ഇനി പെൺകുട്ടിയുടെ സഹോദര സ്ഥാനത്ത് ഉള്ളയാൽ ഈ താലിയെടുത്ത് കൊടുക്കാ….'””
പൂജാരി വിളിച്ചുപറഞ്ഞു…..
ആ സമയം ഇന്ദുവിന്റെ കണ്ണുകൾ പോയത് രുദ്രന് നേരെയാണ്….. തന്റെ കൂടെ പിറന്ന ഒരു ഏട്ടന്റെ സ്ഥാനം കൊടുത്ത രുദ്രന് നേരെ….
അവൻ ആ ആൾക്കൂട്ടത്തിൽ തന്നെ നിൽപ്പുണ്ട്…. ഒരു നിമിഷം രുദ്രനാ താലി എടുത്തുതരാൻ മുന്നോട്ട് വരില്ലേ എന്ന് ഇന്ദു ശങ്കിച്ചുപോയി….
പ്രതീക്ഷ ഒട്ടും കൈവിടാതെ അവളവനെ നോക്കി….
അവളുടെ പ്രതീക്ഷ തെറ്റിയില്ല….
രുദ്രൻ മണ്ഡപത്തിലേക്ക് വന്നു…. പൂർണ്ണ സന്തോഷത്തോടെ….. ഇന്ദുവിന് പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത ആനന്ദമായിരുന്നു അപ്പൊൾ …..
അവളുടെ കണ്ണെല്ലാം നിറഞ്ഞിരുന്നു ….
അവൾ തന്റെ പുറകിൽ നിൽക്കുന്ന പാറുവിനെ നോക്കി…. അവളുടെ മുഖത്തെ ആ ആനന്ദം കണ്ടപ്പോ പാറുവിനും ഒത്തിരി സന്തോഷം തോന്നി …. ഒപ്പം രുദ്രനോട് ബഹുമാനവും…..
രുദ്രൻ എന്ന വ്യക്തിക്ക് ഇന്ദു എത്രത്തോളം വലിയ സ്ഥാനമാണ് മനസ്സിൽ കൊടുത്തിരിക്കുന്നതെന്ന് അന്നാണ് അവൾക്ക് മനസ്സിലായത്…..
ഒരു കൊലയാളിയുടെ കണ്ണിൽ മാത്രം കണ്ടിരുന്ന അവനെ ഇന്ന് പാറു മറ്റൊരു കണ്ണിൽ നോക്കിനിന്നു…..
മണ്ഡപത്തിലേക്ക് കേറിയ രുദ്രൻ ആ തലത്തിൽ നിന്നും അവർക്കായി പൂജിച്ച മഞ്ഞതാലിചരട് കയ്യിലെക്കെടുത്തു…. ശേഷം അത് ഇന്ദ്രന്റെ കയ്യിലേക്ക് കൊടുത്തു…..
ഇന്ദ്രൻ പൂർണ്ണ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി…..
‘”കൊട്ടിമേളം……'”
അവൻ താലി വാങ്ങിച്ചതും ഒരാൾ കൊട്ടിമേളം ആരംഭിക്കാൻ വിളിച്ചുപറഞ്ഞു…..
കല്യാണ വാദ്യ മേളം അവിടെ കൂടുതൽ ഒച്ചത്തിൽ മുഴങ്ങി കേട്ടു…..
തന്റെ കഴുത്തിൽ ചാർത്താൻ നീട്ടി പിടിച്ച ആ താലി മാലയെ നോക്കി ഇന്ദു നാണത്തോടെ തല കുനിച്ച് കൈകൾ കൂപ്പി…
ഈ സമയം പാറു അവളുടെ മുടി പിടിച്ച് പൊക്കി താലി കെട്ടുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു…..
അങ്ങനെ എല്ലാവരെയും സാക്ഷിയാക്കി ഇന്ദ്രൻ തന്റെ പ്രിയതമയുടെ കഴുത്തിൽ താലി ചാർത്തി…..
കാണികളായി നിന്ന കുടുംബാംഗങ്ങളും നാട്ടുകാരും കൂട്ടുകാരുമെല്ലാം അവർക്ക് നേരെ പൂക്കൾ വാരിയെറിഞ്ഞു…..
ആ വിവാഹ വേദി കൂടുതൽ മനോഹരമായി….
പിന്നീട് ഇന്ദ്രൻ സിന്ദൂരം എടുത്ത് ഇന്ദുവിന്റെ നെറുകിൽ ചാർത്തി….അതോടെ അവൾ പൂർണ്ണമായും അവനിൽ അലിഞ്ഞു ചേരുകയാണ്….
എല്ലാ വിഷമങ്ങൾ സങ്കടങ്ങളും സന്തോഷവും സുഖവും ശരീരവും പങ്കുവക്കുന്ന ഒരു പാതിയായി…..
അവർ ഇരുവരും പതിയെ എഴുന്നേറ്റ് നിന്നു….. ശേഷം അവർക്കായി തയ്യാക്കി കൊണ്ടുവന്ന തുളസി മാല അങ്ങോട്ടുമിങ്ങോട്ടും അണിയിച്ചു….
അടുത്ത ചടങ്ങ് മധുരം കഴിപ്പിക്കുകയാണ്….
അവർക്കായി നേർന്ന് ഉണ്ടാക്കിയ അമ്പലത്തിലെ പാൽപായസം ഓരോ സ്പൂൺ വീതം ഇരുവരും സേവിച്ചു…..
അടുത്ത ചടങ്ങിലേക്കും അവർ പ്രവേശിച്ചിരുന്നു…..
കന്യാദാന ചടങ്ങ്…..
അതും മുന്നിൽ നിന്ന് നടത്തിയത് രുദ്രനാണ്…. ഇന്ദുവിന്റെ ജേഷ്ഠ സ്ഥാനത്ത് നിന്ന് അവൻ ആ ചടങ്ങ് നിർവഹിച്ചു…..
അവസാനമായി ബാക്കിയുള്ളത് കതിര്മണ്ഡപം മൂന്ന് തവണ ചുറ്റുകയാണ്….
വിവാഹം കഴിഞ്ഞ ആ വധു വരൻ വിവാഹ മണ്ഡപം കൈ കൂപ്പി ഈശ്വര ചിന്തയോടെ ചുറ്റി….
അതോടുകൂടെ അവരുടെ വിവാഹ ചടങ്ങുകൾ പൂർണ്ണമായും അവസാനിച്ചിരുന്നു…..
കുടുംബങ്ങൾ എല്ലാം പെട്ടെന്ന് പുറത്തേക്ക് കടന്നു.
. കാരണം അന്ന് തന്നെ അമ്പലത്തിൽ വേറെ വിവാഹം നടക്കുന്നുണ്ട്…
അതിനാൽ തന്നെ തിരക്കിന് അനുസൃതമായി എല്ലാവരെയും പെട്ടെന്ന് ഒഴിവാക്കി വിടുകയാണ്….
ഇന്ദ്രനും ഇന്ദുവും പിന്നെ കുറച്ചു കുടുംബാംഗങ്ങളും ഗുരുവായൂരപ്പനെ തൊഴാൻ നടയിലേക്ക് നടന്നു…..
രുദ്രൻ പിന്നെ അവിടെ നിന്നിരുന്നില്ല…. അവൻ ആരെയും നോക്കാതെ പുറത്തേക്ക് നടന്നിരുന്നു…..
ശരിക്കും അവന്റെയാ പോക്ക് ഇവർക്കായി ഒരുക്കിയ കല്യാണ മണ്ഡപത്തിലേക്ക് അല്ല….
മറ്റൊരിടത്തേക്കാണ്…. അവരുടെ വിവാഹം നടത്തുക എന്ന സഹോദര ധർമ്മം അവൻ നിർവഹിച്ചുകഴിഞ്ഞു…. ഇനിയും ഈ ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുവാൻ അവന് സാധിക്കുമായിരുന്നില്ല….
ആരോടും ഒന്നും തന്നെ പറയാതെ അവൻ തന്റെ ബൈക്ക് എടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്രയായി….
ഈ സമയം ഇന്ദ്രനും ഇന്ദുവും ഗുരുവായൂർ വാഴുന്ന കള്ള കണ്ണന്റെ അടുക്കൽ എത്തിയിരുന്നു…….
നടക്കു മുന്നിൽ ചെന്ന് അവർ തൊഴുതു നിന്നു….
സന്തോഷത്താൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു….
തന്റെ എല്ലാമെല്ലാമായവനെ ഒരു തടസ്സവും കൂടാതെ തന്നതിന് അവളൊരു ആയിരം തവണയെങ്കിലും നന്ദി പറഞ്ഞുകാണും…..
പാറുവിന്റെ പ്രാർത്ഥനയും ഇന്ന് അത് തന്നെയാണ്…..
ഇത് വരെ വിഷമങ്ങൾ മാത്രം അറിയിച്ച തന്റെ കള്ള കണ്ണനോട് ഇന്നവർ പറയുന്നത് തീർത്താൽ തീരാത്ത നന്ദിയാണ്….
ഇതെല്ലാം കണ്ട് ശ്രീ കോവിലിലെ ഭഗവാൻ അവരെ നോക്കി പുഞ്ചിരിക്കുകയാണ്….
ഭഗവാന്റെ അനുഗ്രഹമെന്നോണം കാർ മേഖങ്ങൾ പോലുമില്ലാത്ത ആ ആകാശത്തിലൂടെ ചെറു ചാറ്റൽ മഴ ഭൂമിയിലേക്ക് ഇറങ്ങിവന്നു….
ശ്രീ കോവിലിന്റെ അകത്ത് നിന്നും ഇറങ്ങിവന്ന മേൽശാന്തി ഒരു വാഴയിലയിൽ അവർക്ക് ചാർത്തുവാനുള്ള ചന്ദനവും പൂജിച്ച പുഷ്‌പ്പവും നൽകി…. ഇന്ദു അത് ഏറ്റുവാങ്ങി നെറുകിൽ വച്ച് വണങ്ങി…..
ശേഷം അവളതിൽ നിന്നും അല്പം ചന്ദനം എടുത്ത് ഇന്ദ്രന്റെ നെറ്റിയിൽ ചാർത്തി…. അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു…. അത് കണ്ടപ്പോ ഇന്ദുവിനു വല്ലാത്ത നാണം തോന്നി….
ഇന്ദ്രനും അതിലെ ചന്ദനം എടുത്ത് അവളെ ചാർത്തിച്ചു….. ശേഷം ആരുടേയും അനുവാദം ചോദിക്കാതെ തന്റെ പ്രിയതമയുടെ നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി….
അവൾ എതിർപ്പൊന്നും കാണിച്ചില്ല….. എല്ലാം ഒരു മായ പോലെ കരുതി കണ്ണുകളടച്ച് ഏറ്റുവാങ്ങിആ ചുമ്പനം …..
ചുറ്റുനിന്നും പലരുടെയും കുലുങ്ങി ചിരികൾ കേൾക്കാം…. പക്ഷെ അവരതൊന്നും കാതോർത്തില്ല…..
അവർ അവരുടെ മാത്രം ലോകത്ത് ആയിരുന്നു….
‘”” ടാ ഇന്ദ്രാ…..
ഇതിനൊക്കെ ഇനിയും സമയമുണ്ട്…നമുക്ക് ഓഡിറ്റോറിയത്തിൽ പോണ്ടേ…. അവിടെയും കുറേപേർ കാത്തിരിപ്പുണ്ട്……'””
പാറു ചിരിയടക്കിക്കൊണ്ടാണ് അത് പറഞ്ഞത്…. സ്വപ്ന ലോകത്തിൽ നിന്നും പുറത്തേക്ക് വന്ന ഇന്ദ്രനും ഇന്ദുവും ഒരു ചമ്മിയ ചിരി ചിരിച്ച് പുറത്തേക്ക് നടന്നു….
അവർ അഭിമുഗീകരിക്കാൻ പോകുന്ന അപകടം എന്തെന്ന് പോലും അറിയാതെ….
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???