എന്നും പറഞ്ഞ് ആ ഫോൺ കാൾ കട്ടായി….
സമർ അയാളെ കാത്ത് അവിടെ തന്നെ നിന്നു….
ഏകദേശം ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ഒരു റോസ് കളർ ഇൻസൈഡ് ചെയ്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ഒരാൾ അവിടേക്ക് വരുന്നത് സമർ കണ്ടു….. പ്രായം ഏകദേശം 30 തോന്നിക്കും….. ഒരു വലിയ കുടവയറനാണ്….
അയാൾ സമറിന്റെ അടുത്തേക്ക് വന്നു…..
‘”” പുഷ്പ പറഞ്ഞ ആളല്ലേ……???'””
അയാൾ വന്നയുടനെ ചോദിച്ചു…..
‘” ആമാ……'”
‘” തമിഴൻ ആണല്ലേ……'””
‘”” ഹ്മ്മ്……'””
‘”” തമിഴൻ ആണെന്ന് അറിഞ്ഞാ ഇന്ന് പണിക്ക് വരാൻ പറയില്ലായിരുന്നു ഞാൻ…. പുഷ്പ്പ എന്നോടിത് സൂചിപ്പിച്ചതല്ല…..'””
‘”” എന്നാച്ച് അണ്ണാ……??'””
‘”” അതൊന്നുമല്ലടാ…..
ഇന്ന് വിവാഹം നടത്തുന്ന ടീം പ്രത്യേകം പറഞ്ഞതാ ആ കാര്യം…. തമിഴരെ ആരെയും ജോലിക്ക് കൊണ്ടുവരരുതെന്ന്….. കുടുംബത്തിൽ എന്തോ സീൻ ഉണ്ടത്രേ….
ഇതിപ്പോ നീ വന്ന സ്ഥിതിക്ക്….. മ്മ്…..
നിനക്ക് മലയാളം അറിയാമോ…..'””
‘”” ഹാ….. വളരെ നന്നായി അറിയാം…..'”
‘”” ആണോ….. എന്നാ കുഴപ്പമില്ല….
ഇവിടെ ആര് ചോദിച്ചാലും മലയാളി ആണെന്നെ പറയാവു….. അത് പോലെ മലയാളമേ സംസാരിക്കാവൂ…. മനസ്സിലായോ…..'”
അയാൾ ചോദിച്ചു……
‘”” മനസ്സിലായി…..'””….
സമർ താഴ്മയായി സമ്മതം മൂളി……
‘”” ആദ്യമായാണോ ഈ പണിക്ക്…..'””
‘”” അതെ……'””
”” ഹ്മ്മ്….. സാധാരണ ഈ പണിക്ക് വരുന്ന ആളുടെ ഒരു ദിവസത്തെ കൂലി 400 രൂപയാ…. പക്ഷെ നീ ആദ്യമായത് കൊണ്ട് ഒരു 250 തരും…..'””
‘”” അത് മതി……'””
‘” അത് പോരാന്നു പറഞ്ഞാലും അതെ കിട്ടു…. ഒരു അഞ്ചു വർക്ക് കഴിഞ്ഞാ കൂട്ടി തന്നോളാ……
പിന്നെ നല്ല പണിയുണ്ടാവും…. എല്ലാം നല്ല നീറ്റ് ആയി ചെയ്തോളണം….. ഞാൻ ഇതിന്റെ ഏജന്റ് മാത്രമാണ്….. ഈ പിള്ളേരെ റെഡിയാക്കി കൊടുക്കുന്ന ആൾ….. സൂപ്പർവൈസർ അകത്ത് കാണും….. പുള്ളി പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേട്ടോളാണം….'”
‘”” ഹാ…. കേട്ടോളാ……'””
‘”” നിന്റെ പേരെന്താടാ ചെർക്ക……'””
‘”” അരുൺ എന്നാ…..'””
സമർ മനപ്പൂർവ്വം പേര് മാറ്റി പറഞ്ഞു…..
‘”” അരുൺ…… ഹ്മ്മ്…. എത്ര വയസ്സുണ്ട്……'””
‘””27….'”
‘”” 27 വയസ്സുണ്ടോ…. നല്ല ആരോഗ്യവും ഉണ്ടല്ലോ….. വേറെ പണിയൊന്നും കിട്ടാഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നേ…..'””
‘” അത് ചേട്ടാ……
വീട്ടിൽ കുറച്ച് ബുദ്ധിമുട്ടാ…..'””
‘”” ഹ്മ്മ്…. ശരി ശരി…….
അപ്പൊ അകത്തേക്ക് വിട്ടോ…. അവടെ പിള്ളേര് പ്ലേറ്റ് വൈപ്പ് ചെയ്യുന്നുണ്ടാവും….. നീയും കൂടിക്കോ…..
പിന്നെ ആരെങ്കിലും ആരുടെ ഒപ്പമാ വന്നെന്ന് പറഞ്ഞാ ജിനുവിന്റെ ആളാന്ന് പറഞ്ഞാ മതി…. മനസ്സിലായോ…… ‘””
‘”” ഹ്മ്മ്…. മനസ്സിലായി……'””
സമർ പറഞ്ഞു……
‘” എന്നാ അകത്തേക്ക് വിട്ടോ……'””
ജിനോ അവനോട് പറഞ്ഞു…. സമർ എല്ലാം ഭയ ഭക്തി ബഹുമാനത്തോടെ കേട്ട് അകത്തേക്ക് നടന്നു…..
അവന്റെയാ പോക്ക് കണ്ട ജിനോ എന്ന ആൾക്ക് പുച്ഛമാണ് തോന്നിയത്…. ഈ പ്രായത്തിലും കാറ്ററിങ് പണിക്ക് വരുന്നവനോട് തോന്നുന്ന പുച്ഛം….. പക്ഷെ അയാൾക്ക് അറിയില്ലല്ലോ ആ പോകുന്നത് എത്ര വലിയ ആളാണെന്നു…..
അവിടെ കേറിപ്പറ്റുക എന്ന ആദ്യ തന്ത്രം വിജയകരമായി അവസാനിച്ച സന്തോഷത്തിൽ സമർ അകത്തേക്ക് കയറിപ്പോയി……
☠️☠️☠️☠️☠️☠️☠️☠️☠️☠️
കുളി കഴിഞ്ഞുപോയ ഇന്ദ്രൻ കല്യാണത്തിന് വേണ്ട ഷർട്ടും മുണ്ടും ധരിച്ച് റെഡിയായി …. ആ വേഷത്തിൽ അവൻ അതിസുന്ദരനായിരുന്നു…..
ഒരുക്കുവാൻ നന്ദുവും ഹരിയും പിവി യുമൊക്കെ കൂടെ തന്നെയുണ്ട്…. കല്യാണചെക്കനെ മണപ്പിക്കാൻ വേണ്ടി ഹരി സ്പ്രേ വാരി വിതറുന്നുണ്ട്…..
‘”” ടാ…. മതിയടാ……””
അവൻ കോരിയടിക്കുന്നത് കണ്ട് ഇന്ദ്രൻ പറഞ്ഞു…..
‘” കിടക്കട്ടെ അളിയാ…..
കല്യാണമൊക്കെയല്ലേ…. നീയങ്ങു മണക്കട്ടെ….'””
ഹരി പറഞ്ഞു…
‘”” നീയെന്നെ സെന്റ് കടയാക്കോട നാറി….'””
‘”” വേണേൽ അതും ചെയ്യും…. മിണ്ടാതെ നിക്കടാ അവടെ…..'””
ഹരി പറഞ്ഞു…. നന്ദു വേഗം അവന് വേണ്ടി വാങ്ങിയ പുതിയൊരു സ്വർണ്ണ വാച്ച് കയ്യിൽ കെട്ടി കൊടുത്തു….
ആ സമയമാണ് ചന്ദ്രശേഖരൻ മോനോൻ അവന്റെ റൂമിലേക്ക് കടന്നുവന്നത്…..
‘”” കഴിഞ്ഞില്ലേടാ ഒരുക്കം…. അവടെ എല്ലാരും കാത്തിരിക്കുവാ….
ഫോട്ടോ എടുക്കണ്ടേ……???'””
അദ്ദേഹം ചോദിച്ചു…..
‘”” ഹാ…. കഴിഞ്ഞു ചെറിയച്ച….. ഇപ്പൊ വരാ….””
ഇന്ദ്രൻ പറഞ്ഞു…. അത് കേട്ടപ്പോ അദ്ദേഹം പുറത്തേക്ക് നടന്നു…. അവരും പെട്ടെന്ന് ഒരുങ്ങി പുറത്തേക്ക് നടന്നു….
?????????
ഓഡിറ്ററിയത്തിന്റെ അകത്തേക്ക് കയറിയ സമർ ചുറ്റുമോന്ന് വീക്ഷിച്ചു….
വളരെ വലിയൊരു മണ്ഡപം തന്നെയാണ്….
ചെക്കനും പെണ്ണിനും ഇരിക്കാൻ ഒരു വലിയ വേദി തന്നെ ഒരുക്കിയുണ്ട്……
അവൻ അകത്ത് കിച്ചണിന്റെ ഭാഗത്തേക്ക് നടന്നു…. അവിടെ കൊറേ പിള്ളേർ ഇരുന്ന് പ്ലേറ്റ് തുടക്കുന്നുണ്ട്….
എല്ലാം 18 ഉം 20 വയസ്സുള്ള പയ്യന്മാരാണ്….
സമറും അവിടെ പോയിരുന്ന് ആ ജോലിയിൽ സഹായത്തിനു കൂടി…. ഒപ്പം അവരോട് ബന്ധം സ്ഥാപിക്കാനും മറന്നില്ല….. എല്ലാം കൊണ്ടും ഒരു പുതിയ പണിക്കാരൻ ആണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു അവൻ….
????????????
മുകളിൽ പാറുവിന്റെ മുറിയിലും ഒരുക്കങ്ങൾ നടക്കുകയാണ്…. കല്യാണ സാരി ഉടുപ്പിക്കുന്നതൊക്കെ അന്നയാണ്….
സ്ത്രീ ജനങ്ങൾ മുഴുവൻ അവിടെ തന്നെയുണ്ട്….
ഇന്ദുവിനു ഒരു ചുവന്ന കല്യാണ സാരിയാണ് എടുത്തിരിക്കുന്നത്…. അവളെ അത് ഉടുപ്പിച്ച് ആഭരണങ്ങൾ എല്ലാം ഇടീപ്പിച്ച് സുന്ദരിയാക്കി….
ആ വേഷത്തിൽ അവളെ ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും…. അത്രക്ക് മനോഹരിയായിരുന്നു ഇന്ദു അന്ന്…..
അച്ചു ഒരു വെള്ള സെറ്റ് സാരിയാണ് ഉടുത്തിരിക്കുന്നത്….. അന്ന ഒരു ഓറഞ്ച് കളർ ചുരിദാറും…..
പാറുവിന് എടുത്തത് ഒരു കരിനീല നിറത്തിലുള്ള സാരി ആയിരുന്നു…..
വീടിനു താഴെ ഇന്ദ്രൻ കുടുംബങ്ങളുടെ ഒപ്പം നിന്ന് ഫോട്ടോകൾ എടുക്കുകയാണ്…..
അവന്റെ ബന്ധത്തിൽ വരുന്നവരെല്ലാം ആചാര പ്രകാരം സ്വർണ്ണ മോതിരം വിരലിൽ അണിയിച്ചു…. ഇന്ദ്രൻ അവരുടെ കാലിൽ വീണു അനുഗ്രഹവും വാങ്ങി…..
പിന്നീട് ദക്ഷിണ കൊടുക്കുന്ന ചടങ്ങും നടന്നു….
രുദ്രൻ അന്ന് റൂമിൽ അടച്ചിരുന്നില്ല…..
അവൻ തന്റെ വിഷമങ്ങൾ എല്ലാം മറന്ന് തന്റെ സഹോദരന്റെ കൂടെ നിന്നു…..
അവൻ ഒരു കരിനീല നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്….
എല്ലാത്തിൽ നിന്നും മാറി നിൽക്കുന്ന രുദ്രൻ അന്ന് അവിടെ ഒരു അകലവും കാണിക്കാതെ എല്ലാവർക്കൊപ്പവും നിൽക്കുന്നത് കണ്ടപ്പോൾ കുടുംബങ്ങൾക്ക് വല്ലാത്ത സന്തോഷം തോന്നി…..
അത്രക്ക് മനോഹരമായിരുന്നു ആ നിമിഷങ്ങൾ….
അവസാനം ആ വീട്ടിലെ എല്ലാവരും ഒരുമിച്ചു നിന്ന് ഒരു ഫോട്ടോയും എടുത്ത് അവരുടെ ചടങ്ങ് അവസാനിപ്പിച്ചു…..
പിന്നീട് ഇന്ദുവിന്റെ ഫോട്ടോകൾ എടുക്കുന്ന ചടങ്ങ് ആയിരുന്നു…. അവർ കൂട്ടുകാരും പിന്നെ ശ്രീകുലത്ത് ഉള്ളവരും എല്ലാം ചേർന്ന് ഫോട്ടോകൾ എടുത്തു…..
സമയം വളരെ വേഗത്തിലാണ് കടന്നുപോയത്….
കെട്ടിന്റെ സമയം 10:30 ആയിരുന്നു….
ഒരു 9:30 കഴിഞ്ഞതും ഇന്ദ്രനെ കൂട്ടി ആദ്യ വണ്ടി അവിടെ നിന്നും പുറപ്പെട്ടു….. ഒപ്പം കുറേ കുടുംബക്കാരും ഉണ്ടായിരുന്നു….
ഗുരുവായൂർ അമ്പലത്തിലേക്കാണ് അവരാദ്യം പോകുന്നത്….. ശ്രീകുലത്ത് നിന്നും അവിടേക്ക് പോകുവാൻ അധികം ദൂരം ഇല്ലാത്തത് കൊണ്ട് അത്ര നേരത്തെ ഇറങ്ങേണ്ട ആവശ്യവും ഇല്ല….
ഒരു 10 മണിയൊക്കെ ആയപ്പോ രണ്ടാമത്തെ ട്രിപ്പും ഇറങ്ങി……
അത് ഇന്ദുവിനെയൊക്കെ കൊണ്ടുപോകാൻ ഉള്ളതായിരുന്നു….. അവളുടെ വണ്ടിയുടെ തൊട്ട് പുറകിൽ വിഷ്ണു അയച്ച സെക്യൂരിറ്റി ടീമിന്റെ ജീപ്പാണ് പോയത്,.. അതിന് പുറകെ ബാക്കി കുടുംബക്കാരും…..
ഈ തിരക്കിനിടയിൽ ഒരു അനിഷ്ടവും സംഭവിക്കാതിരിക്കുന്നതിനായി അവരും പരമാവധി ശ്രമിക്കുന്നുണ്ട്…….
ഒരു പത്ത് മിനിറ്റിനുള്ളിൽ തന്നെ അവരുടെ വണ്ടികൾ ഗുരുവായൂർ അമ്പലത്തിൽ എത്തിച്ചേർന്നു……
അവർക്കായുള്ള കല്യാണ മണ്ഡപം അവിടെ തയ്യാറായിരുന്നു…..
ആചാര മര്യാദ എല്ലാം പാലിച്ച് ഇന്ദ്രനെ ആദ്യം തന്നെ ആ മണ്ഡപത്തിലേക്ക് ഇരുത്തി… വിവാഹ കർമ്മങ്ങൾ ചെയ്യുവാനായി പൂജാരിയും അവന്റെ അടുത്ത് തന്നെയുണ്ട്….
അവൻ തനിക്ക് മുന്നിൽ നിരന്നു നിൽക്കുന്ന കുടുംബക്കാരെ കണ്ടു….. എല്ലാവരുടെ മുഖത്തും സന്തോഷമാണ്….
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???