ഇന്ദ്രൻ കളിതമാശയോടെ അത് പറഞ്ഞപ്പോ രുദ്രൻ വെറുതെയൊന്ന് ചിരിച്ച ശേഷം അവിടെ നിന്നും പോയി….
ഹരിയും പിവി യും അവന്റെയാ പോക്ക് ഒരു നിമിഷം നോക്കിനിന്നുപോയി…. ശേഷം കുളപ്പടികൾ ഇറങ്ങി താഴോട്ട് സഞ്ചരിച്ചു…..
ആദ്യം തന്നെ തോർത്ത് ഒരിടത്ത് വച്ച് പല്ല് തേക്കാൻ തുടങ്ങിയവർ…..
‘”” ഇന്ദ്രാ……'””
പിവി അവനെ വിളിച്ചു…..
‘”” എന്താടാ…….??'””
‘”” എനിക്ക് എത്ര ആലോചിച്ചിട്ടും ഒരു കാര്യം പിടി കിട്ടുന്നില്ല……'””
‘” എന്ത് കാര്യം……??'””
‘”” ശരിക്കും നീ പറഞ്ഞ ആ ശത്രു രുദ്രൻ തന്നെയാണോ…..'””
‘”” അതേടാ…
എന്താ നിനക്കൊരു സംശയം……'””
ഇന്ദ്രൻ പല്ല് തേക്കുന്നതിന്റെയിടയിൽ ചോദിച്ചു…..
‘””അല്ലടാ…..
നിങ്ങളെ കണ്ടിട്ട് അങ്ങനെ ശത്രുക്കൾ ആണെന്ന് തോന്നുന്നില്ല….. അതാ ചോദിച്ചേ….
ഇങ്ങനെ ഒക്കെ സ്നേഹമുള്ള സഹോദരങ്ങൾ പണ്ട് നല്ല മുട്ടൻ വഴക്കും ശത്രുക്കളും ഒക്കെ ആണെന്ന് പറഞ്ഞാ ആര് വിശ്വസിക്കാനാ…..'””
പിവി ചോദിച്ചു…..
‘”” നീ പറഞ്ഞത് ശരിയാ…..
അങ്ങനെ വലിയ ശത്രുക്കൾ ആയവർ ഇത് പോലെ ഒരിക്കലും സ്നേഹിക്കുവാൻ സാധിക്കില്ല…. പക്ഷെ ഞങ്ങൾക്ക് പറ്റുന്നുണ്ട്…..'””
ഇന്ദ്രൻ പറഞ്ഞു…..
‘” അതിന് തക്കതായ വല്ല കാരണവും വേണമല്ലോ…. അതെന്താ…..'””
ഹരിയാണ് അത് ചോദിച്ചത്…. ഇന്ദ്രന്റെ മുഖം പെട്ടെന്ന് വാടിയത് അവർകണ്ടു….അവൻ പല്ലുതേപ്പ് അവസാനിപ്പിച്ച് ബ്രഷ് കഴുകി ആ കുളപ്പടിയിൽ ഇരുന്നു…
‘”” നീയെന്താ ഒന്നും പറയാത്തത്……..??'””
ഹരി ചോദിച്ചു….
‘”” ടാ…..
നിങ്ങൾക്ക് കുഞ്ഞിയെ അറിയോ……'””
ഇന്ദ്രൻ അവരെ നോക്കി ചോദിച്ചു…..
‘”” അറിയൊന്നോ……
നമ്മൾ റൂമിൽ ഉള്ള സമയത്ത് അവളെ പറ്റി ഞങ്ങൾ ഒരുപാട് പറഞ്ഞിട്ടുണ്ടല്ലോ…. ഒരു തവണ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചതുമല്ലേ ….
ആ കുട്ടി എവടെ…..??? ഞാനത് ചോദിക്കാൻ വിട്ടുപോയി …. ഇവടെ വന്നതിനു ശേഷം കണ്ടില്ലല്ലോ…..??'””
പിവി ചോദിച്ചു…. ആ ചോദ്യം കേട്ട ഇന്ദ്രന്റെയും നന്ദുവിന്റെയും കണ്ണ് കലങ്ങുന്നത് അവർ ശ്രദ്ധിച്ചു…..
‘”” ടാ ഇന്ദ്രാ….. എന്താടാ പറ്റിയെ….,..,,..'””
ഹരി അവനെ നോക്കി ചോദിച്ചു….. ഇന്ദ്രൻ ചെറുതായോന്ന് ചിരിക്കാൻ ശ്രമിച്ചു…. അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടിയിരുന്നു…..
ഹരിയും പിവി യും അവരുടെ മാറ്റം കണ്ട് ഒന്നും മനസ്സിലാവാതെ നിന്നു….
‘” അവള് പോയടാ…..
ഞങ്ങളെ ഒക്കെ വിട്ട് അവള് പോയി…..'””
അവൻ പറഞ്ഞ ആ വാക്കുകളിൽ സങ്കടത്തിന്റെ ഇടർച്ച ഉണ്ടായിരുന്നു….
അത് കേട്ട ഹരിയും പിവി യും ശരിക്കുമോന്ന് ഞെട്ടിപ്പോയി….. ഇത് വരെ കാണാത്ത ആ കുഞ്ഞ് പെങ്ങളുടെ മരണവാർത്ത അവരുടെ ഹൃദയത്തെ കീറി മുറിക്കും പോലെ തോന്നി….
‘””പോയെന്നോ……
എന്താടാ ഇന്ദ്രാ നീ പറയുന്നേ…. തെളിച്ചു പറാ…. കുഞ്ഞിക്ക് എന്താ പറ്റിയെ…..'””
ഹരി ഇന്ദ്രന്റെ അടുത്തുപോയിരുന്ന് ചോദിച്ചു…. ഇന്ദ്രൻ തല താഴ്ത്തി ഒന്ന് ദീർഘ ശ്വാസം വിട്ടു….
‘”” നിങ്ങൾക്ക് ഓർമയില്ലേടാ…
അവസാനത്തെ ആ കോളേജ് ഡേ….
എന്തുകൊണ്ടും അതെനിക്ക് നശിച്ചൊരു ദിവസം തന്നെ ആയിരുന്നു…..
രുദ്രന് ഒരു ആക്‌സിഡന്റ് പറ്റി എന്ന വിവരം അറിഞ്ഞാണ് ഞങ്ങൾ അവിടുന്ന് വന്നത്…. രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് ഫോണിലൂടെ കേട്ട അറിവ്…..
ഈ സഹോദര സ്നേഹം എന്തെന്ന് ആദ്യമായി അറിഞ്ഞത് അന്നാ….
അവൻ ഇല്ലാതാവും എന്ന് കേട്ടപ്പോ എനിക്കുണ്ടായ വിഷമം….
വിങ്ങൽ….
പേടി…..
അതാണ് എന്റെ ശത്രുവായ സഹോദരനോട് എനിക്ക് എത്രത്തോളം സ്നേഹം ഉണ്ടെന്ന് തുറന്ന് കാണിച്ച നിമിഷം….. അന്ന് തൊട്ട് ഞങ്ങൾ ഇങ്ങനാ….. ദൈവം അവനെ എനിക്ക് തിരികെ തന്നു…..
പക്ഷെ പിറ്റേന്ന് അറിയുന്നത് ദേവുവിന്റെ മരണ വാർത്തയാണ്….. അന്ന് തളർന്ന് പോയതാ ഞങ്ങൾ…. പിന്നെ എല്ലാം ശരിയായത് ഇന്ദുവും പാറുവുമൊക്കെ ഈ വീട്ടിൽ വന്നതിനു ശേഷമാ….
പക്ഷെ അവളിന്നും ഞങ്ങൾക്ക് ഒരു വിങ്ങലാ…. എന്റെ ഈ വിവാഹം കാണാൻ അവളില്ലല്ലോ എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ വിഷമം….'””
ഇന്ദ്രൻ വിഷമത്തോടെ പറഞ്ഞു….
‘” കുഞ്ഞി എങ്ങനാടാ മരിച്ചത്……?? “”
പിവി ചോദിച്ചു….. ഇന്ദ്രൻ അവനെയൊന്ന് നോക്കി…. ഒരു നിമിഷം അവനിൽ നിന്നും ഉത്തരമൊന്നും വന്നില്ല….. ശേഷം പറഞ്ഞു….
‘”” ഒരു ട്രെയിൻ അപകടമാണ്……'””
അവൻ പറഞ്ഞത് കേട്ട് അവർ രണ്ടും സഹതപിച്ചു…..
പക്ഷെ ഇന്ദ്രന് നന്നായി അറിയാം…. അത് കള്ളമായ ഒരു കാര്യമാണെന്ന്…..പക്ഷെ അവൾക്ക് എന്താണ് അന്ന് സംഭവിച്ചതെന്ന് ഇന്നും ഒരു ചോദ്യചിഹ്നമാണ്….. അത് അറിയാവുന്നവൻ രുദ്രൻ മാത്രമാണ്….. കൂടാതെ നന്ദുവും…..
അവർ പിന്നെ അതെ പറ്റി ഒന്നും ചോദിച്ചില്ല…. കുളിയെല്ലാം കഴിഞ്ഞ് പെട്ടെന്ന് കരക്ക് കയറി ഡ്രസ്സ് മാറ്റുന്നതിനായി വീട്ടിലേക്ക് നടന്നു…..
??????????
പാറു കുളിക്കുവാനായി മുടിയിൽ എണ്ണയൊക്കെ തേച്ച് താഴേക്ക് വരികയായിരുന്നു….
ലക്ഷ്മിയമ്മയുടെ മുറിയിൽ എല്ലാവർക്കുമുള്ള മുല്ലപ്പൂ ഉണ്ട്…. അതെടുക്കുവാനാണ് പാറു താഴേക്ക് ചെന്നത്…. കോണിപ്പടികൾ ഇറങ്ങി വരുമ്പോഴാണ് പാറു ഒരു കാര്യം ശ്രദ്ധിച്ചത്….
കുളിച്ചു കഴിഞ്ഞ രുദ്രൻ ഒരു മുണ്ട് മാത്രം ഉടുത്ത് മുകളിലേക്ക് പോകുന്നു…. അവനെ കണ്ട പാറുവിന്റെ കാലുകൾ ഒന്ന് നിശ്ചലമായിപ്പോയി….
അത് പോലെ രുദ്രന്റെ അവസ്ഥയും ഇത് തന്നെയാണ്…. ഇരുവരും കണ്ണോട് കണ്ണ് പരസ്പ്പരം നോക്കി…..
അവന്റെ നഗ്നമായ നെഞ്ചിലേക്ക് അവളുടെ കണ്ണ് സഞ്ചരിച്ചു…. ഉരുക്കു പോലെ വളരെ ഉറച്ച ശരീരം…. അത് കാണുമ്പോൾ അവളുടെ ഉള്ളിൽ പിന്നെയും പിന്നെയും തെളിഞ്ഞു വന്നത് ആ സ്വപ്നം തന്നെയാണ്…..
അവൾക്കെന്തോ വല്ലാതെ ലജ്ജ തോന്നി….
അവനോട് വെറുപ്പുള്ള അവൾക്ക് ആ മുഖത്ത് നോക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി…..
രുദ്രന്റെ കണ്ണും അവളിൽ തന്നെയാണ്…..
എണ്ണ തേച്ച് വിടർത്തിയിട്ടിരിക്കുന്ന ആ മുടിയിഴകളും കണ്മഷി എഴുതാത്ത കണ്ണുകളും കാച്ചിയ എണ്ണയുടെ മണവും അവൾക്ക് വല്ലാത്തൊരു സ്ത്രീ സൗദര്യം നൽകി…..
അവളിൽ താൻ അടിമയായി പോകുന്നുണ്ടോ എന്ന് വരെ അവന് സംശയം തോന്നി….
ഇന്ദ്രൻ വേഗം തന്റെ സ്വബോധം വീണ്ടെടുത്ത് മുകളിലേക്ക് കയറിപ്പോയി…..
അവൻ പോയതിനു ശേഷമാണ് അവൾക്ക് സ്വബോധം വന്നത്…. രുദ്രൻ മുകളിലേക്ക് പോകുന്നത് അവളൊന്ന് തിരിഞ്ഞു നോക്കി… ശേഷം പാറു തന്റെ തലയിലേക്ക് സ്വയമൊന്ന് കൊട്ടിയ ശേഷം താഴേക്ക് ഇറങ്ങിപ്പോയി….
എന്നാൽ ഇതെല്ലാം കണ്ട് ഒരാൾ താഴെ നിൽപ്പുണ്ടായിരുന്നു….
ശോഭമ്മയുടെ അനിയത്തി സുഭദ്ര……
അവർ ഇതെല്ലാം കണ്ട് അവിടെ ഉണ്ടായിരുന്നു….
അവനും അവളും എല്ലാം മറന്ന് പരസ്പ്പരം നോക്കുന്ന ആ ദൃശ്യമെല്ലാം സുഭദ്ര വളരെ നന്നായി കണ്ടു…. അത് അവരിൽ അതിയായ പകയും ദേഷ്യവും ഉണർത്തുകയാണ് ചെയ്തത്…..
തന്റെ മകൾക്ക് വരാനായി കരുതി വച്ച ഇന്ദ്രനെ ഇന്ദു കൊണ്ടുപോയ പോലെ രുദ്രനെ പാറു കൊണ്ടുപോകുമോ എന്ന് അവർ ഭയന്നിരുന്നു…..
അത് നടക്കാതിരിക്കുവാൻ പാർവതിയെ എത്രയും വേഗം ഏത് വിധേനയും ഈ വീട്ടിൽ നിന്നും പറഞ്ഞയക്കണം എന്ന് സുഭദ്ര മനസ്സിൽ പറഞ്ഞുറപ്പിച്ചു….
???????????
~റോയൽ പ്ലാസ വെഡിങ് ഓഡിറ്റോറിയം ത്രിശൂർ ~
ആഡംബരത്തോടെ അലംകൃതമായ ആ കല്യാണ മണ്ഡപം ഇന്ന് സാക്ഷ്യം വഹിക്കുവാൻ പോകുന്നത് ഇന്ദ്രന്റെയും ഇന്ദുവിന്റെയും ഒന്നുചേരലാണ്…..
വളരെ വലിയ ചുറ്റുമതിലുള്ള ആ കല്യാണ മണ്ഡപത്തിന് പുറകിലെ റോഡിൽ ഒരു ജീപ്പ് വന്നുനിന്നു…..
അത് സമറിന്റെ ജീപ്പ് ആയിരുന്നു….
അവൻ വണ്ടിയവടെ വച്ച് പുറത്തേക്ക് ഇറങ്ങി…
ഒരു വെള്ള ഷർട്ടും കറുത്ത പാന്റ്റുമാണ് അവൻ ധരിച്ചിരിക്കിന്നത്….. ആ കണ്ണുകൾ ചുറ്റുമോന്ന് വീക്ഷിച്ചു….. വിജനമായ റോഡ്…..
കൂടാതെ മണ്ഡപത്തിന്റെ പിൻ മതിലിൽ ഒരാൾക്ക് കേറാൻ വലിപ്പത്തിൽ ഒരു ഗെയ്റ്റും….
അവൻ അതുവഴി ഒന്ന് അകത്തേക്ക് നോക്കി….
കിച്ചണിന്റെ പുറകു വശമാണ് അത്…. അവിടേക്കുള്ള വഴികളെല്ലാം അവൻ മനപ്പാടമാക്കി വച്ചു….. ശേഷം തന്റെ വെള്ള ഷർട്ട് ഒന്ന് ഇൻസൈഡ് ചെയ്ത ശേഷം ആ ചുറ്റുമതിൽ കറങ്ങി മുമ്പിലെ വശത്തേക്ക് നടന്നു…..
ഒറ്റ നോട്ടത്തിൽ ഒരു കാറ്ററിങ് പണിക്ക് വന്ന ആളായെ എല്ലാവർക്കും തോന്നു…. അവന്റെ കാലുകൾ മണ്ഡപത്തിന്റെ അകത്തേക്ക് ചലിച്ചു…..
ഇപ്പോൾ അവിടെ കാണാൻ സാധിക്കുന്നത് പണിക്ക് വന്ന തൊഴിലാളികളെ മാത്രമാണ്…. ഓരോരുത്തർ ഓരോ പണികളിൽ തിരക്കിലാണ്….കല്യാണ മണ്ഡപത്തിന്റെ പല ഇടങ്ങളിലായി ഇന്ദ്രൻ വെഡ്സ് രാഗേന്തു എന്ന ബോർഡ് ഒക്കെയുണ്ട്….. അവനതെല്ലാം കോപത്തോടെ നോക്കിക്കണ്ടു….
സമർ തന്റെ ഫോൺ എടുത്ത് പുഷ്‌പ്പ അയച്ചുതന്ന ഒരു നമ്പറിലേക്ക് കാൾ ചെയ്തു…
അതിലേക്ക് കാൾ ചെയ്യുമ്പോൾ ട്രൂ കോളർ വഴി പേര് കൂടെ തെളിഞ്ഞു വന്നു…
ജിനു മാത്യു എന്ന പേര്…..
രണ്ട് റിങ് ആയപ്പോൾ തന്നെ ആ കാൾ അറ്റന്റ് ആയി…..
? ഹലോ….
അപ്പുറത്തുനിന്നും ഒരു പരുക്കൻ സ്വരം അവന്റെ കാതിൽ മുഴങ്ങി…
‘”” ഹലോ….. നാൻ പുഷ്‌പ്പണ്ണൻ സൊല്ലി വന്ത ആള്…..'””
? ഹാ…. നീ വന്നോ…..
എവിടെയാ നിൽക്കുന്നത്…..'”
‘””ഫ്രണ്ടിൽ ഗെയ്റ്റ് പക്കത്തിലെ ഇറുക്ക്…..'”
? അവടെ തന്നെ നിൽക്ക്…. ഞാനങ്ങോട്ടു വരാ…..'””
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???