ഇന്ദ്രന്റെ കൂട്ടുകാരെ സന്ദർശിച്ച ശേഷം രുദ്രൻ വീട്ടിലേക്ക് നടക്കുകയാണ്…..
മൂന്നുപേരെ ബോധം പോലുമില്ലാത്ത വിധം മപ്പ് കേറ്റിയ ആ വാറ്റ് ഒരു മിഴുവൻ കുപ്പി കുടിച്ചിട്ട് പോലും അവന്റെ ശരീരത്തിൽ അത് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഏറ്റത്….
രുദ്രന്റെ കണ്ണുകൾ വീട്ടിലേക്ക് കയറുന്ന സിറ്റ് ഔട്ടിലേക്ക് തിരിഞ്ഞു…. അവിടെ അവനെ കാത്ത് രണ്ടുപേർ നിന്നിരുന്നു…..
വൃന്ദയും അവളുടെ അമ്മ സുഭദ്രയും…..
സുഭദ്രയുടെ മുഖത്ത് വല്ലാതെ ഗൗരവം കാണാനുണ്ട്….. അവൾ അവന്റെ വരവും നോക്കി കൈ കെട്ടിയാണ് അവിടെ നിൽക്കുന്നത്…..
രുദ്രന് അത് കണ്ടപ്പോ ഒരു സങ്കോചമൊ പേടിയോ ഒന്നും തന്നെ തോന്നിയില്ല…. കാരണം ഇങ്ങനൊരു കൂടിക്കാഴ്ച അവൻ നേരത്തെ കരുതിയിരുന്നു …..
സുഭദ്രയും തന്റെ മകൾ വൃന്ദയും അവനെ കാത്തു നിൽക്കുന്നത് അവളെ തല്ലിയ കാര്യം ചോദിക്കാൻ തന്നെയാണ്…. ഒപ്പം അവനുള്ളിൽ ഏത് വിധേനയും വൃന്ദ എന്ന പെണ്ണിനെ കടത്തുവാനും…..എന്നാൽ പാവങ്ങൾ അറിയാത്ത കാര്യം അവരുടെ ഈ നടക്കമൊക്കെ അവന് മുന്നേ അറിയാം എന്ന് തന്നെയാണ്…..
രുദ്രന്റെ കാലടികൾ വളരെ ഉറച്ചവ ആയിരുന്നു….. താനിങ്ങനെ നിൽക്കുന്നത് കണ്ടിട്ടും ഒരു കൂസലില്ലാത്ത രുദ്രന്റെ മുഖഭാവം സുഭദ്രയെ ശരിക്കും ചൊടിപ്പിച്ചു…..
സത്യത്തിൽ അവരവിടെ അങ്ങനെ നിൽക്കുന്നത് പോലും വില വക്കാതെ അകത്തേക്ക് കയറുവാനാണ് രുദ്രൻ പോയത്…. ആ സമയം സുഭദ്ര അവന്റെ മാർഗ്ഗത്തിൽ തടസ്സമായി നിന്നു…..
സുഭദ്ര അവന്റെ മുഖത്തേക്ക് കോപത്തോടെ നോക്കി…. രുദ്രനും അവരെ തന്നെയാണ് നോക്കി നിൽക്കുന്നത്…. ആ കണ്ണുകൾ ഒരു ചെറു അല്ലി പോലും താഴ്ന്നില്ല….. തന്റെ അമ്മായിയെന്ന സ്ഥാനം പോലും മറന്ന് അവരെ നോക്കി രുദ്രൻ പുച്ഛത്തോടെ ചിരിച്ചു…. പണത്തിനു വേണ്ടി ഇങ്ങനെ നാടകം കളിക്കുന്ന അവരോട് അവന് പുച്ഛം തന്നെയാണ്……
‘”” നീയെന്താടാ ഞാനിവിടെ നിൽക്കുന്നതൊന്നും കണ്ടില്ലേ…..??'””
‘”” കണ്ടല്ലോ…..'””
‘”” പിന്നെ എന്താ കാണാത്ത പോലെ പോയത്……??'””
‘”” കണ്ടിട്ടും വലിയ കാര്യമില്ലല്ലോ….. അതുകൊണ്ട് പോയി…..'””
. രുദ്രൻ എടുത്തിട്ട പോലെ അവരെ നോക്കി പറഞ്ഞു….. ശരിക്കും രുദ്രന്റെ മാറ്റത്തെ സുഭദ്ര അതിശയത്തോടെയാണ് കണ്ടത്…..
വയസ്സിനു മൂത്തവരോട് തർക്കുത്തരം പറയാത്ത രുദ്രൻ…..
പണ്ട് തങ്ങളെ കാണുമ്പോൾ സ്നേഹ കുശലങ്ങൾ ചോദിക്കുന്ന രുദ്രൻ…..
അവൻ ഈ നിമിഷം പൂർണ്ണമായും മാറിയ പോലെ തോന്നി സുഭദ്രക്ക്…. ഒരു തരത്തിൽ മറ്റൊരാളെ പോലെ….. രുദ്രൻ എന്ന വ്യക്തിയിൽ അവരിതുവരെ കാണാത്ത ഒരു അപരിചിത സ്വഭാവം…..
‘” രുദ്രാ…. നീയെന്താ ഇങ്ങനെ പെരുമാറുന്നത്…..'””
‘”” എന്റെ പെരുമാറ്റത്തിന് എന്താണ് കുഴപ്പം…..??'””
‘”” അല്ലാ….. നീയെന്താ ഞങ്ങളോട് അന്യരെ പോലെ പെരുമാറുന്നതെന്ന്???…..'””
‘”” എനിക്ക് എല്ലാരും അന്യർ തന്നെയാണ്….. അതുകൊണ്ട് അങ്ങനെ പെരുമാറുന്നു…. അമ്മക്കും മോൾക്കും വേറെ എന്തെങ്കിലും അറിയാനുണ്ടോ……??'”
രുദ്രൻ അവരെ നോക്കി ചോദിച്ചു…. അവന്റെ മറുപടികൾ എല്ലാം കേട്ട സുഭദ്ര ആകെ പകച്ചാണ് നിന്നിരുന്നത്….. അവൻ ഒത്തിരി മാറി എന്ന് ശോഭമ്മ സൂചിപ്പിച്ചതാണ്…. പക്ഷെ ഇത്രക്ക് അവരും പ്രതീക്ഷിച്ചിരുന്നില്ല…..
‘”” ഉണ്ട്….. എനിക്ക് ചിലത് അറിയണം…..'””
‘”” എന്താ….??'””
‘”” നീ എന്റെ മോളെ തല്ലിയോ……??'”
‘”” തല്ലി……എന്താ…. അത് പോരാന്നുണ്ടോ…..'””
രുദ്രൻ അവരെ നോക്കി ചോദിച്ചു…. ആ സമയം അമ്മയുടെയും മോളുടെയും നാവിറങ്ങിപ്പോയി എന്ന് തന്നെ പറയാം….
‘”” എന്താടാ ഇത്…..
നിനക്കിത് എന്താ പറ്റിയത്…. അവൾ നിന്റെ ഇളയതല്ലേ….. ഇങ്ങനാണോ പെരുമാറാ…..
ന്റെ കുട്ടി വീട്ടിലൊക്കെ ഉള്ളപ്പോ എപ്പോളും ഇങ്ങോട്ട് വരണമെന്നും നിന്നെ കാണണമെന്നൊക്കെ പറഞ്ഞു വാശി പിടിക്കാറുണ്ട്…..
ഇപ്പൊ നിന്നെ കാണാൻ ഓടിവന്നപ്പോ നീ അവളെ തല്ലുകയും ചെയ്തു…..'””
സുഭദ്ര പരമാവധി വിഷമം മുഖത്ത് വരുത്തിയാണ് അത് പറഞ്ഞത്…..
‘”” ആഹാ…..
അങ്ങനൊക്കെ ആണോ കാര്യങ്ങൾ …..
എന്നാലും ഞാനെന്ത് തെറ്റ് ചെയ്തു എന്നാ നിങ്ങൾ പറയുന്നത്….. എന്റെ അടുക്കൽ വന്നതും കരണം നീട്ടി തല്ലാൻ പറഞ്ഞതുമെല്ലാം ഇവളാ…..'””
‘”” അവൾ തല്ലാൻ കരണം കാട്ടിത്തന്ന നീ തല്ലുമോ……??'””
‘”” എന്നോട് ആരെങ്കിലും വല്ല സഹായവും ചോദിച്ചാ എനിക്ക് പറ്റുന്നതാണേൽ ഞാൻ ചെയ്ത് കൊടുക്കും…. അതാ അടിക്കാൻ പറഞ്ഞപ്പോ തന്നെ അടിച്ചതും….. ഇനിയിപ്പോ അമ്മായിക്കും ഇത് പോലെ വല്ല സഹായവും വേണോ…..'””
രുദ്രൻ അവരെ നോക്കി ചോദിച്ചു….. സുഭദ്ര ശരിക്കും വാക്കുകൾക്ക് വേണ്ടി തപ്പുകയായിരുന്നു…. അവന്റെ ആ ചങ്കൂറ്റം നിറഞ്ഞ സംസാരം അവരിരുവരുടെയും വാ അടപ്പിക്കും വിധം ശക്തമായിരുന്നു…..
അവർ അവസാനം ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…..
രുദ്രൻ അവരെ താണ്ടി മുന്നോട്ട് നടന്നു…. പെട്ടെന്നാണ് അവന്റെ കാലുകൾ അവിടെ നിശ്ചലമായി നിന്നത്… അത് അവരും കണ്ടിരുന്നു…..
അവൻ മുന്നോട്ട് വച്ച രണ്ടടി പുറകോട്ട് വച്ച് വീണ്ടും അവർക്ക് മുന്നിൽ തന്നെ വന്നുനിന്നു….
ശേഷം അവരെയൊന്നും രൂക്ഷമായി നോക്കി….
‘”” സുഭദ്രമ്മായി……
നിങ്ങൾക്ക് അറിയാൻ വേണ്ടി ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ……
പണ്ട് ഇവിടേക്കൊക്കെ വരുമ്പോ ഓടിവന്ന് കുശലം ചോദിച്ചു നടന്ന ആ പഴേ രുദ്രനല്ല ഞാൻ….
അതുകൊണ്ട് എന്നോട് സംസാരിക്കാൻ വരുന്നത് വളരെ സൂക്ഷിച്ചായാ നിങ്ങൾക്ക് നന്ന് ….. ഇനി ഇത് പോയി അമ്മയോടോ അല്ലെങ്കിൽ ഈ വീട്ടിലെ മറ്റ് മുതിർന്നവരോടൊ പറഞ്ഞാലും എനിക്കൊന്നുമില്ല…..
അതുകൊണ്ട് അധികം ബന്ധം പുതുക്കലൊന്നും എന്നോട് വെണ്ടാ…. എനിക്കതിൽ താൽപ്പര്യവുമില്ല….. അമ്മക്കും മോൾക്കും പറഞ്ഞത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു….. വരട്ടെ…..'””
രുദ്രൻ അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി….. എല്ലാം കേട്ടുകൊണ്ട് നാവിറങ്ങിയ പോലെ നിൽക്കുകയാണ് സുഭദ്ര…..
വൃന്ദ വേഗമവരെ കുലുക്കി വിളിച്ചു….
‘”” അമ്മേ…….'””
‘”” എ… എന്താടി…..'””
‘” അയാളങ്ങനെ ഒക്കെ പറഞ്ഞിട്ട് പോയിട്ടും അമ്മയെന്താ ഒന്നും മിണ്ടാത്തെ…..???'””
‘” എങ്ങനെ മിണ്ടാനാ എന്റെ വൃന്ദേ…. ആ ചെക്കന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റണ്ടേ….. ഞാൻ കരുതിയത് അവനെക്കൊണ്ട് നിന്നോട് സോറി പറയിച്ച് നിങ്ങൾ തമ്മിലുള്ള ഈ അകലം മാറ്റാം എന്നാ…. പക്ഷെ അവന്റെ മറുപടികൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തവ ആണെടി…… ശോഭ അവൻ മാറീന്ന് പറഞ്ഞപ്പോ ഇത്രയും പ്രധീക്ഷിച്ചതല്ല ഞാൻ…..'””
‘”” ഇനിയിപ്പോ എന്ത് ചെയ്യാനാ…. അയാൾക്ക് അമ്മേനേം പേടിയില്ല…. സംസാരം കേട്ടിട്ട് ഈ വീട്ടിൽ ആര് പറഞ്ഞാലും കേൾക്കുന്ന ലക്ഷണവും ഇല്ല….. ഇതെങ്ങനെ മുന്നോട്ട് പോകുമെന്റെ അമ്മേ…..'””
വൃന്ദ ചോദിച്ചു…
‘”” നീയൊന്ന് മിണ്ടാതിരിക്ക് വൃന്ദേ….. ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചോളാ…. പോരെ……'”…
സുഭദ്ര മകളുടെ സംസാരം സഹികെട്ട് അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി…..
?????????
ആ രാത്രി വേഗത്തിൽ കടന്നുപോയി…..
കിഴക്കുനിന്നും ആ പൊൻപുലരിയെ വരവേറ്റുകൊണ്ട് സൂര്യൻ ഉദിച്ചുവന്നു…. ഇന്ദ്രന്റെയും ഇന്ദുവിന്റെയും ഒന്നുചേരലിന്റെ ആ ദിനം സാക്ഷിയാകുവാൻ വേണ്ടി…..
ഇന്ദ്രൻ തന്റെ ഫോണിലെ തുടർച്ചയായ അലാറം അടി കേട്ടാണ് എഴുന്നേറ്റത്…..
ഫോൺ എടുത്ത് നോക്കിയപ്പോ സമയം പുലർച്ചെ ആറുമണി…..
അവൻ പതിയെ കിടന്നിടത്ത് നിന്നും എഴുന്നേറ്റ് ഇരുട്ടിൽ തപ്പി റൂമിലെ ലൈറ്റ് ഓണാക്കി….
ഇന്നലെ അടിച്ചു ഫിറ്റായ ഹരിയും പിവി യും നന്ദുവും നിലത്ത് വിരിച്ച ബെഡിൽ ചുറ്റുപെട്ട കയറുപോലെ കെട്ടിപിടിച്ചാണ് കിടക്കുന്നത്….
ആ കാഴ്ച്ച കണ്ടപ്പോ ഇന്ദ്രന് തന്റെ കോളേജ് ഡേയ്സ് ഓർമവന്നുപോയി….അന്ന് ദിനവും കാണുന്ന കാഴ്ചകളിലൊന്നായിരുന്നു ഇത്…. ഇപ്പൊ ഏറെ നാളുകൾക്ക് ശേഷം അത് കണ്ടപ്പോ വല്ലാത്ത കൗതുകം തോന്നി അവന്…. അവനാ ദൃശ്യം തന്റെ മൊബൈലിൽ പകർത്തുകയും ചെയ്തു….
ശേഷം സുഖമായി കിടന്നുറങ്ങിയ മൂന്നിന്റെയും ദേഹത്തേക്ക് കാലുകൊണ്ട് തട്ടി ഇന്ദ്രൻ വിളിച്ചു….
‘”” ടാ…..
ഹരി…. പിവി…. നന്ദു…..
എഴുന്നേൽക്കടാ….. നേരം 6 മണിയായി…..'””
‘”” ഒന്ന് പോടാ…. ആറല്ലേ ആയുള്ളൂ……….'””
പാതി ഉറക്കത്തിൽ ഹരി പറഞ്ഞു…..
‘”” അങ്ങനെ നീയിപ്പോ ഉറങ്ങണ്ടാ….
വേഗം എഴുന്നേറ്റ് വാടാ…..'””
എന്നും പറഞ്ഞു ഇന്ദ്രൻ സുഖമായി കിടക്കുന്ന ആ 3 എണ്ണത്തിനേം പൊക്കിയൊന്ന് കുടഞ്ഞു…. അതോടെ നിമിഷ നേരം കൊണ്ട് അവരുടെ ഉറക്കവും പമ്പ കടന്നിരുന്നു…അതുപോലാണ് ഇന്ദ്രൻ അവരെ കുടഞ്ഞത്….
അല്പം ഉറക്കപ്പിച്ചിൽ ആണെങ്കിൽ കൂടെ അവർ മൂന്നും ഇന്ദ്രന്റെയൊപ്പം പുറത്തേക്ക് വന്നു….
അതിരാവിലെ തന്നെ റോസമ്മ അവിടുള്ള സെക്യൂരിറ്റിക്കാർക്കും…. പുറം പണിക്ക് വന്നവർക്കുമൊക്കെ ചായ കൊടുപ്പുണ്ട്….
അവരെ നാലിനേം കണ്ടപ്പോ റോസമ്മ അവർക്കും കൊടുത്തു ഓരോ ഗ്ലാസ് കട്ടൻ ചായ…..
രാവിലെ കൊച്ചു തണുപ്പത്ത് അത് കുടിക്കുവാൻ തന്നെ വല്ലാത്ത രസം ആയിരുന്നു….
പിന്നീട് അവർ ബ്രഷും പേസ്റ്റും തോർത്തുമൊക്കെ എടുത്ത് കുളത്തിലേക്ക് നടന്നു…. വീടിനു പുറകിൽ കുളം ഉണ്ടെന്ന് അറിഞ്ഞപ്പോ അവർക്ക് രണ്ടുപേർക്കും വല്ലാത്ത സന്തോഷമായി…..
കുളത്തിന്റെ കോണിപ്പടിയുടെ അടുത്തേക്ക് എത്തിയപ്പോഴാണ് അവർ ഒരാളെ കണ്ടത്…..
ഒരു മേൽ മുണ്ട് മാത്രം ധരിച്ച് കുളികഴിഞ്ഞു കേറിവരുന്ന രുദ്രനെ…..
‘”” ആഹാ…. നീ നേരത്തെ വന്നോ….??'””
രുദ്രനെ കണ്ടപ്പോ ഇന്ദ്രൻ ചോദിച്ചു…..
‘”” ആഹ്….. കുറച്ചു നേരത്തെ എഴുന്നേറ്റു….'””
രുദ്രൻ പറഞ്ഞു…..
‘”” എന്നാ നീ പോയി ഒരുങ്ങിക്കോ…. പിന്നെ വല്ല നീലയോ കറുപ്പോ കളർ ഡ്രസ്സ് ഇട്ടാ മതീട്ടോ….. കല്യാണചെക്കൻ മാറിപ്പോകാതെ ഇരിക്കാനാ…..'””
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???