‘”” എന്താടാ…… എന്ത് പറ്റി……??'””
നന്ദു ചോദിച്ചു…..
‘”” എനിക്ക് വെള്ളം അലർജിയാണെന്ന് നിനക്കറിയില്ലേ…..'””
‘” എന്നാ സോഡാ ഒഴിക്കാ…..'””
‘”” അതും വേണ്ടാ….. ഞാൻ ഇങ്ങനെ അടിച്ചോളാ……'””
ഹരി പറഞ്ഞു…..
‘”” ടാ ഹരി…..
ഇത് നീ ഉദ്ദേശിക്കുന്ന സാധനമല്ല….
നല്ല വീര്യം കൂടിയ ഇനമാ….കരളു കത്തിപ്പോകും……'””
ഇന്ദ്രൻ അവനെ നോക്കി പറഞ്ഞു…. ഹരി വേഗമാ ഗ്ലാസ് എടുത്ത് കയ്യിൽ പിടിച്ചു… എന്നിട്ട് എല്ലാരേം നോക്കി….
‘”” എടാ…..
ഇതേ…. അമൃതാ അമൃത്……
ഇതിൽ വെള്ളമൊഴിച്ച് നാറ്റിക്കാൻ ഞാൻ സമ്മതിക്കില്ല….. ഇതിനേക്കാൾ എത്ര വീര്യം കൂടിയ ഇനങ്ങളെ കണ്ടവനാ ഈ ഹരി…..
പിന്നാണോ കാട്ടിൽ ഏതോ മൂപ്പൻ വാറ്റിയ ഈ വാറ്റ്…… ഇതെങ്ങനെ കുടിക്കണമെന്ന് ഞാൻ കാണിച്ചുതരാം…. എല്ലാരും നോക്കിക്കോ…..
ഇതിങ്ങനെ മോന്തി മോന്തിയല്ല….. ഒറ്റവലിക്ക് കുടിക്കണം….. ദേ ഇങ്ങനെ……'””
എന്നും പറഞ്ഞുകൊണ്ട് ആരുടെ വാക്കും വകവെക്കാതെ ആ ഗ്ലാസ്സിലെ മുഴുവൻ വാറ്റും ഹരി ഒറ്റ വലിക്ക് കുടിച്ചിറക്കി…… എന്നിട്ട് യുദ്ധം ജയിച്ച പടയാളികളെ പോലെ അവൻ അവിടിരിക്കുന്നവരെ നോക്കി…. അത് കണ്ട ഇന്ദ്രന്റെ വരെ റിലെ പോയിരുന്നു…..
പിന്നീടാണ് ഹരിയുടെ മുഖത്ത് മാറ്റം വന്നത്…. അവന്റെ ദേഹമാസകലം വിയർക്കുവാൻ തുടങ്ങി….
കുടിച്ചിറക്കിയ ആ മദ്യം അവന്റെ തൊണ്ട വഴി താഴോട്ടു ഇറങ്ങി…. അഗ്നിപർവതത്തിൽ നിന്നും ഒലിക്കുന്ന ലാവയുടെ ചൂട് ഏറ്റുകൊണ്ട്…. അത് പോയിരുന്ന വഴിയെല്ലാം കത്തിക്കരിഞ്ഞ പോലെ ഹരിക്ക് തോന്നി…. പല കുഴലുകളിലൂടെയും സഞ്ചരിച്ച ആ വാറ്റ് അവസാനം അവന്റെ കരളിൽ ചെന്ന് സങ്കമിച്ചു….. കരളിന്റെ ഒരു പകുതി ചുട്ട് നീറി ചോര പൊടിയും പോലെ ആയിരുന്നു…..
എഴുന്നേറ്റ് നിന്ന ഹരി പൊടുന്നനെ ബെഞ്ചിലേക്ക് ഇരുന്നു…. അവന്റെ കണ്ണെല്ലാം ചുവന്ന് കണ്ണുനീർ വരുവാൻ തുടങ്ങിയിരുന്നു…..
ഹരി പതിയെ വാ തുറന്നപ്പോ അല്പം കനലിന്റെ പുക പുറത്തേക്ക് വന്നു…..
അവൻ എല്ലാവരേം നോക്കി പറഞ്ഞു…..
‘”‘ ലേശം വെള്ളമാവാം……
ലേശം…….'””
ഹരിയത് പറഞ്ഞതും അവിടെയുണ്ടായിരുന്ന എല്ലാരും വയറുപൊത്തി പൊട്ടിച്ചിരിച്ചു…. അത്രക്ക് രസമായിരുന്നു ആ രംഗം…..
‘”” ഞാനപ്പോളെ നിന്നോട് പറഞ്ഞതല്ലെടാ…..
ദാ വെള്ളം കുടിച്ചോ…… ഉള്ള് കത്തിപ്പൊണ്ടാ…..'”‘
ഇന്ദ്രൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞ് ഒരു കുപ്പി വെള്ളമെടുത്ത് ഹരിക്ക് കൊടുത്തു.. അവനത് വാങ്ങി ആർത്തിയോടെ കുടിക്കുവാൻ തുടങ്ങി….
‘”” വെള്ളം അലർജിയാന്ന് പറഞ്ഞോൻ കുടിക്കണ കുടി കണ്ടാ….. നിനക്കിതിന്റെ വല്ല കാര്യോം ഉണ്ടോടാ ഹരി …..'””
പിവി ഹരിയെ കളിയാക്കികൊണ്ട് പറഞ്ഞു…..
‘”” ഒന്ന് പോടാ…..
എന്തോന്ന് സാനാടാ ഇത്….. മനുഷ്യന്റെ കരളും ആമാശയവുമെല്ലാം കരിഞ്ഞുണങ്ങി…..'””
ഹരി വെള്ളം കുടിച്ച് നെടുവീർപ്പിട്ടോണ്ട് പറഞ്ഞു…..
‘”” ഞാൻ പറഞ്ഞില്ലെടാ ഇത് സ്പെഷ്യൽ ആണെന്ന്……'””
ഇന്ദ്രൻ പറഞ്ഞു…..
‘”വല്ലാത്ത സ്പെഷ്യൽ ആയിപ്പോയി…..'”
ഹരി പറഞ്ഞു…. എന്നിട്ട് പിന്നേം വെള്ളം കുടിച്ചു….. പിന്നെ കുറച്ചു കഴിഞ്ഞപ്പോ നന്ദുവും പിവി യും ഹരിയും വളരെ കുറച്ചു വാറ്റും കൂടുതൽ വെള്ളവും ചേർത്ത് അത് സേവിക്കാൻ തുടങ്ങി…. ഇന്ദ്രനും അന്നയും ഇന്ദുവും പാറുവും അച്ചുവുമെല്ലാം അത് നോക്കി ചുമ്മാ ഇരുന്നു….. വെറും രണ്ട് പെഗ് ആയപ്പോ തന്നെ ഏറെക്കുറെ അവർ ഫിറ്റ് ആയിരുന്നു…. അത്രക്കുണ്ട് അതിന്റെ വീര്യം…..
ഹരി അവിടെ വച്ചിരുന്നു മിച്ചർ ഒരു മണിയെടുത്ത് കഴിച്ച് ഇന്ദ്രനെ നോക്കി…..
‘”” ടാ ഇന്ദ്രാ……'”
‘”” എന്താടാ…..'””.
‘”” നീ എന്റെ മുഖത്തേക്ക് നോക്കിക്കേ…. ഞാൻ ഫിറ്റാണോ…..'””
‘”” ഏയ് അല്ലടാ….. നീ നോർമലാ…..'””
ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു….
‘”” ഹത് പറാ…. ഇതോണ്ടൊന്നും ഈ ഹരിയെ തോൽപ്പിക്കാൻ പറ്റില്ല….. നേരത്തെ കുറച്ച് ഡ്രൈ വിട്ടപ്പോ പാളിപ്പോയി….. അതത്രെ ഉള്ളു…..
പിന്നെ എനിക്ക് നിന്നോട് ഒന്ന് ചോദിക്കാനുണ്ട്…. നീ ദേഷ്യപ്പെടോ……??'””
‘”” ഏയ്……
ഇല്ലടാ…. നീ ചോദിച്ചോ…..'””
‘”” ഞാൻ അങ്ങനെ ചോദിക്കാൻ കാരണം ഈ കാര്യം നിന്നോട് പണ്ട് പറഞ്ഞാ നീ ഞങ്ങടെ മെക്കിട്ട് കേറാൻ വരും…. അതാ….'””
‘”” നീ കാര്യം പറയടാ…… “‘
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???