⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896

https://youtu.be/yT7tDqS481U

നിങ്ങൾക്ക് ഓർമയുണ്ടോ…..
നമ്മുടെ അവസാനത്തെ കണ്ടുമുട്ടൽ നടന്ന ആ ദിവസത്തെ…..

The last day of college….

അന്ന് ഇന്ദ്രനും നന്ദുവുമൊക്കെ ഒരു വാക്ക് യാത്ര പോലും പറയാതെ ഞങ്ങളിൽ നിന്നും അകന്നു…..

കാര്യങ്ങൾ എല്ലാം അറിഞ്ഞത് ദേ….
ഈ നിൽക്കുന്ന പാറുവിന്റെ വായിൽ നിന്നുമാണ്…..

നമ്മളൊക്കെ കട്ട ചങ്കുകൾ അല്ലായിരുന്നോടാ…. എല്ലാം നമ്മൾ പറഞ്ഞു ശരിയാകുമായിരുന്നല്ലോ……. പക്ഷെ എന്ത് ചെയ്യാനാ…. രണ്ട് കൂട്ടരും രണ്ട് വഴിക്ക് പിരിഞ്ഞു….. കൂടാതെ ഞങ്ങളും പോയി…. അവിടെ നിന്നിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലല്ലോ…..

ഇന്ദ്രന്റെയും നന്ദുവിന്റെയും ഫോണിലേക്ക് വിളിച്ചു…..
Switch off…..

പാറുനേം ഇന്ദുനേം വിളിച്ചു….. കാൾ പോയെങ്കിലും അവർ എടുത്തില്ല…. പിന്നെ അവരുടെ കോണ്ടക്റ്റും ഇല്ലാതായി…..

3 വർഷ ഫ്രണ്ട്ഷിപ് വെറും ഒരു ദിവസം കൊണ്ട് ഇല്ലാതായപോലായി ….. പോകെ പോകെ ഞങ്ങളും എല്ലാം മറന്നു….. ഞങ്ങൾ ഞങ്ങളുടെ വഴിയിൽ സഞ്ചരിച്ചു…..

അപ്പോളും എന്റേയീ കൊച്ചു പ്രണയം മുന്നോട്ട് തന്നെ പോയി….. അന്നയും അത് പോലെ തന്നെ അത് കീപ്പ് അപ്പ്‌ ചെയ്തു….

ഇവൾ അവളുടെ നാട്ടിൽ തന്നെ പിജി എടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തു….

രണ്ട് കൊല്ലം പിജി….

ആ രണ്ട് കൊല്ലം അവൾക്ക് സമയമുണ്ട്….. അതിനുള്ളിൽ വേറെ വിവാഹങ്ങൾ ഒന്നും അവളുടെ വീട്ടിൽ ആലോചിക്കില്ല എന്നൊരു ഉറപ്പും ഉണ്ടായിരുന്നു…..

എനിക്ക് ആ സമയം കൊണ്ട് അത്യാവശ്യം നല്ല ജോലിയൊക്കെ ആയി രണ്ട് വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കിച്ച് കല്യാണം…. അതായിരുന്നു പ്ലാൻ…..

പക്ഷെ എല്ലാം നമ്മൾ ഉദ്ദേശിക്കും പോലെ നടന്നോളണമെന്നില്ലല്ലോ…..

പ്രണയിക്കുന്ന കാലം എന്നും കോളേജിൽ വന്ന് മിണ്ടിയും കൂടെ നടന്നും പ്രേമിച്ചതല്ലേ…..
അത് പെട്ടെന്ന് ഒരു ഓൺലൈൻ പ്രേമമായി മുന്നോട്ട് പോയപ്പോ എന്തൊപോലായി….

എന്നാലും ഞങ്ങളത് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോയി….. എപ്പോളും വാട്സ്ആപ് ചാറ്റ്….
രാത്രി 12 മണിക്ക് ശേഷം വീഡിയോ കാൾ….
അങ്ങനെയൊക്കെ ദിവസം തള്ളി നീക്കി……..

ശരീരങ്ങൾ തമ്മിൽ ഒത്തിരി അകലെ ആണെങ്കിലും ഇവളെന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു…. ഒരു നിഴല് പോലെ…..

ഇതിന്റെയൊക്കെ ഒപ്പം തന്നെ ഞങ്ങളുടെ വീട്ടുകാർ ഒന്നും അറിയാതെയും നോക്കി….
കാരണം എന്റെ വീട്ടിലാണേൽ ജാതി നോക്കി കെട്ടിക്കുന്നു ഒരു സമ്പ്രദായമാണ്…
ഇവളാണെൽ വേറെ മതം കൂടെയാണ്…..
ഇവളുടെ വീട്ടിലെ അവസ്ഥയും അത്ര വ്യത്യാസമൊന്നുല്ല…..

പെട്ടെന്ന് സെറ്റിൽഡ് ആവാൻ വേണ്ടി ഞാനവസാനം ഒരു അറ്റകൈ പ്രയോഗം കൂടെ നടത്തി…..

ദുബായിൽ ഹരിയുടെ ഒരു മാമൻ ഉണ്ട്…..
ഉണ്ണി മാമൻ……
മാമന്മാർ എന്നൊക്കെ പറഞ്ഞാ ഇങ്ങനെ വേണം…. ശരിക്കും ഈ തെണ്ടിയോട് അസൂയ തോന്നി….. അത്രക്ക് കമ്പനി…..
ഒരു കൂട്ടുകാരനെ പോലെ…..
പുള്ളിയോട് ആദ്യം തന്നെ ഞങ്ങളുടെ കാര്യം പറഞ്ഞിരുന്നു….. വേറെ മതം ഒക്കെ ആണെന്ന് അറിഞ്ഞിട്ട് പോലും ആളൊരു വാക്ക് എതിർപ്പ് പോലും പറഞ്ഞിട്ടില്ല….

സാധാരണ ഇങ്ങനത്തെ കാര്യം പറയുമ്പോ അതൊന്റെ വരും വരായ്കകൾ ചെകഞ്ഞു കണ്ടുപിടിച്ച് പറഞ്ഞുതന്ന് ഉപദേശിക്കുന്നവർ ആണല്ലോ പലരും….

പക്ഷെ പുള്ളിയെങ്ങനെ അല്ല….സ്നേഹിക്കാൻ മതത്തിന്റെ വേർതിരിവ് വേണ്ടെന്നൊരു കോണ്സെപ്റ്റ് ഉള്ളൊരു മനുഷ്യനാ…..  ഒപ്പം  ആളൊരു ഓഫർ കൂടെ മുന്നിലേക്ക് വച്ചു….

ആൾക്ക് അവിടെ ഒരു കമ്പനി തുടങ്ങാനുള്ള പ്ലാൻ ഉണ്ട്….. ഈ കെട്ടിട നിർമാനത്തിനോക്കെയുള്ള കമ്പികളുടെ ബിസിനസ്….. അതിന് പാർട്ണർമാരെ ആവശ്യമുണ്ട്…. അത്യാവശ്യം നല്ല ഇൻകം വരുന്ന പണിയാ….. ആള് എന്നോട് ഷെയർ ഇട്ട് പാർട്ണർ ആവാൻ താല്പര്യം ഉണ്ടോന്ന് ചോദിച്ചു…..

ഞാൻ പിന്നെ വീട്ടിൽ ആലോചിച്ച് അതിനൊരു തീരുമാനമാക്കി….. അപ്പന്റെ കുറച്ചു സ്ഥലം ഉണ്ടായിരുന്നു…. അത് വിറ്റ് കൊറേ കാശ് സംഘടിപ്പിച്ചു…. എന്നാലും ആള് പറഞ്ഞൊരു തുകയുടെ അടുത്ത് എത്തിയിരുന്നില്ല….

അപ്പോഴാണ് മൂന്നാമതൊരു പാർട്ണറായി ദേ ഈ തെണ്ടി ഹരി മുന്നിട്ട് വന്നത്….. അവനും ഇതിലൊരു താല്പര്യം ഉണ്ട്…. പിന്നെ എന്നെ നാട് കടത്തി അവനിവിടെ ഒറ്റക്ക് നിൽക്കാൻ ആവില്ലെന്ന് കൂടെ പറഞ്ഞു…..

അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി….. ഞങ്ങൾ രണ്ടുപേരും സ്വരുക്കൂട്ടിയ പണം ഉണ്ണി മാമന് അയച്ചുകൊടുത്തു…. പുള്ളി ഒരു മാസം കൊണ്ട് തന്നെ എല്ലാം ശരിയാക്കി…. അവിടുന്ന് ഒരാളിൽ നിന്നും കമ്പനി വിലക്ക് വാങ്ങി ഞങ്ങൾ മൂന്നുപേരുടെ പേരിൽ അഗ്രിമെന്റ് എഴുതി സൈൻ ചെയ്തു……..

എല്ലാം കലങ്ങി തെളിഞ്ഞൊരു സമയം…..
ഉള്ളിൽ ഒരു വല്ലാത്ത ആത്മവിശ്വാസം ഒക്കെ വന്നു….. എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസം….

ഗൾഫിൽ നിന്നും ഉണ്ണിയങ്കിൽ രണ്ട് ടിക്കറ്റും വിസയും നാട്ടിലേക്ക് അയച്ചു…. സ്വദേശ ജീവിതത്തിൽ നിന്നും പ്രവാസ ജീവിതത്തിലേക്ക് കാലെടുത്ത് വക്കുവാനായി….

വീട്ടുകാരോടും നാട്ടുകാരോടും ഒക്കെ യാത്ര പറഞ്ഞു….. ഒപ്പം ഇവളോടും….
അല്പം വിഷമത്തോടെ ആണെങ്കിലും അവളും പോയി വാ എന്ന് പറഞ്ഞു വിട്ടു….

പക്ഷെ കൊറേ ആയല്ലോടാ ഞങ്ങൾ കണ്ടിട്ട്….. ഈ നാടും ഇവളേം വിട്ട് പോവാന്ന് തോന്നിയപ്പോ ആകെയൊരു വീർപ്പുമുട്ടൽ…..

അങ്ങനെ പോകും മുമ്പ് അന്നാമ്മയെ ഒന്ന് കണ്ടിട്ട് പോകണമെന്ന് ഉറപ്പിച്ച് നാട് വിടുന്നതിന്റെ ഒരു 3 ദിവസം മുമ്പ് എന്റെ ബൈക്ക് എടുത്ത് ഹരിയെയും കൂട്ടി അന്നയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു…..

സമയം രാത്രി 1 മണിയൊക്കെ ആയപ്പോൾ ഇവളുടെ വീടിനു മുന്നിൽ ഞങ്ങളെത്തി….
ടിപ്പുവിന്റെ കുതിരക്ക് പോലും ചാടി കടക്കാൻ പറ്റാത്ത ആ വീടിന്റെ കൂറ്റൻ മതിൽ ഹരിയുടെ മുതുകത്ത് ചവുട്ടി ഞാൻ കേറി….

എന്റെ അമ്മായിയപ്പന് പട്ടിയെ അത്ര പിടിക്കാത്തത് കൊണ്ട് പട്ടിടെ കടി കൊള്ളാതെ രക്ഷപ്പെട്ടു…..

പിന്നെ എങ്ങനെയൊക്കെയോ ഇവളുടെ റൂം കണ്ടുപിടിച്ച് അവടെ കേറിപ്പറ്റി…. കുറേ ദിവസം കാണാത്തത് കൊണ്ടും ഇനിയങ്ങോട്ട് കുറേ മാസങ്ങൾ കാണാൻ സാധിക്കാത്തത് കൊണ്ടും അവളെന്നെ ഇറുകെ കെട്ടിപിടിച്ച് നന്നായി കരഞ്ഞു….

അവൾ മാത്രല്ല…. ഞാനും കരഞ്ഞു……
ഒരു വല്ലാത്ത മൊമെന്റ് ആയിരുന്നു അത്….
ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു മൊമെന്റ്….

ഒരു 5 മിനിറ്റുകൊണ്ട് യാത്ര പറഞ്ഞു വരാമെന്നു കരുതി കേറിയതാ…. ആ അഞ്ചുമിനിറ്റ് അര മുക്കാൽ മണിക്കൂറോളം നീണ്ടു……

കാരണം അവളെ വിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു…..
ഞാനന്ന് ഇവൾക്ക് വേണ്ടി വാങ്ങിയ ഒരു സ്വർണ്ണ മോതിരം അന്നാമ്മയുടെ കയ്യിൽ അണിഞ്ഞു…. എന്റെയൊരു ഓർമ്മക്ക് വേണ്ടി….

അവൾക്കത് ഒത്തിരി ഇഷ്ട്ടമായെന്ന് അന്ന് അന്നയുടെ കണ്ണിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി….. അത് ഞങ്ങളുടെ അവസാന യാത്ര പറയുന്ന സമയം കൂടെ ആയിരുന്നു….

തിരിച്ചു പോകാൻ നിന്ന എന്റെ കൈ പിടിച്ച് വലിച്ച് ഇവളെന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തന്നു…. ദേ ഈ ചുണ്ടിൽ……

[ പിവി അത് പറയും നേരം എല്ലാരുമൊന്ന് അന്നയെ നോക്കി….. ആ മുഖം നിറച്ച് നാണം ആയിരുന്നു……]

അതത്ര പെട്ടെന്ന് തീരുന്ന ഉമ്മയൊന്നുമല്ലായിരുന്നു…. നല്ല ഒന്നാം തരം ഫ്രഞ്ച്…… ഞാനും അവളും പരസ്പ്പരം മത്സരിച്ച് ഉമ്മവച്ചു…..

[
‘” ടാ പിവി…..
നീ ചുമ്മാ മൂഡ് ആക്കാതെ കാര്യത്തിലേക്ക് വാടാ…. ഇതൊക്കെ പേർസണൽ അല്ലെ…..'”

അന്നയുടെ ചമ്മിയുള്ള നിർത്തം കണ്ടപ്പോ പാറു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

‘”” വരാടി…. വരാ…..
ഇത് വിട്ട് പോവാതെ പറയേണ്ട ഒരു കാര്യമായത് കൊണ്ടാണ് പേർസണൽ ആയിരുന്നിട്ട് പോലും പറഞ്ഞത്…..'””

പിവി പറഞ്ഞു…. എന്നിട്ട് കഥ തുടർന്നു…..]

അങ്ങനെ ചുംബിച്ചു ചുംബിച്ചു മനസ്സും ശരീരവും ഒന്നായ സമയമാണ് ഇവളുടെ റൂമിന്റെ വാതിലും തുറന്ന് ഒരാൾ ഉള്ളിലേക്ക് വന്നത്……

ഇവളുടെ മമ്മ……

കേറി വന്നപ്പോ തന്നെ നല്ല ഉഗ്രൻ സീൻ ആണല്ലോ കണ്ടേ…..
ഒരുമ്പെട്ടവളെന്നും പറഞ്ഞവർ ഓടിവന്ന് ആ തള്ള ഇവളെ നന്നായി തല്ലി…..

ബഹളമെല്ലാം കേട്ട് ബാക്കിയുള്ളവരും വരാൻ തുടങ്ങിയിരുന്നു….. ഞാൻ എങ്ങനെയെങ്കിലും രക്ഷപ്പെടാന്ന് കരുതി പുറത്തേക്ക് ഓടിയെങ്കിലും ചെന്ന് പെട്ടത് ഇവളുടെ അപ്പാപ്പന്റെയും കൊച്ചാപ്പന്റെയും മുന്നിലാ….

പിന്നെ ത്രിശൂർ പൂരത്തിന് വെടിക്കെട്ട് നടന്ന പോലെ നാലു സൈഡിൽ നിന്നും അടിയായിരുന്നു….ഇതിനിടയിൽ അവനെ ഒന്നും ചെയ്യല്ലേ പപ്പാ എന്നും പറഞ്ഞുള്ള എന്റെ അന്നാമ്മയുടെ കരച്ചിലും കാതിൽ കേൾക്കായിരുന്നു….. ബഹളമെല്ലാം കേട്ട് പുറത്ത് നിന്ന ഹരിയും അകത്തേക്ക് വന്നു….

ഞാൻ കരുതിയത് ഈ നാറി മെല്ലേ സ്കൂട്ട് ആവുമെന്നാ…. പക്ഷെ ചെക്കൻ എന്നെ വഴീലിട്ടു പോവാതെ കട്ടക്ക് കൂടെ നിന്നു… അതോണ്ട് കട്ടക്ക് തന്നെ കൊള്ളുകയും ചെയ്തു…..

ഇതിനെല്ലാം ഇടയിൽ എന്റെ ബോധവും പോയിരുന്നു…. ആരൊക്കെയോ ഹോസ്പിറ്റലിൽ എത്തിച്ചു….. അവിടുന്ന് ഒന്ന് ബോധം തെളിഞ്ഞപ്പോ നേരെ ജയിൽ…..

ഇവളുടെ വീട്ടുകാർ വീട്ടിൽ അതിക്രമിച്ചു കേറി എന്ന് കേസും കൊടുത്ത് ഞങ്ങളെ രണ്ടിനേം അകത്ത് തള്ളി…. കേസ് ആയതോടെ ദുബായ് എന്ന മാർഗം എന്റെ മുന്നിൽ അടഞ്ഞു….
യാത്ര ക്യാൻസലായി….

കൂടാതെ പോലീസുകാരുടെ വക വീണ്ടും തല്ല്….
പിന്നെ സ്നേഹനിധിയായ എന്റെ അച്ഛൻ പിറ്റേന്ന് തന്നെ ജാമ്യത്തിൽ എടുത്തു…..

ഒരു അന്യ മതക്കാരി പെണ്ണിനെ സ്നേഹിച്ചെന്ന പേരിൽ വീട്ടിന്നും കുറേ തല്ല് കിട്ടി…. ഒരു പെണ്ണിനെ സ്നേഹിക്കുന്നത് ഇത്ര വലിയ അപരാധമാണോ…..
വീടും നാടും നിയമവും എല്ലാം ഇങ്ങനെ അടിച്ചമർത്തി ദ്രോഹിക്കാൻ മാത്രം എന്ത് തെറ്റാ ഞാനും ഇവളും ചെയ്തേ……

അന്ന് തന്നെ അപ്പനോടും വീട്ടിലുള്ളവരോടും പിണങ്ങി വീട് വീട്ടിറങ്ങി…. പക്ഷെ വഴിയാധാരം ആയില്ലാട്ടോ…..
ദേ ഇവനില്ലേ…..
ഹരി…..
ഇവനെന്നെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി…. അവടെ അങ്ങനെ സീനൊന്നുമില്ല…. എല്ലാരും വളരെ കൂൾ ആണ്… ഹരിയെ പോലെ തന്നെ എന്നെയും അവരുടെ മകനായി അവിടെ കേറ്റി താമസിപ്പിച്ചു….

അന്നയെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചു… പക്ഷെ ഒരു വിവരവുമില്ല…. ആകെ ഭ്രാന്ത്‌ പിടിച്ച സിറ്റുവേഷൻ ആയിരുന്നു ആ സമയം….

പിന്നെ നമ്മുടെ ഫാത്തിമ വഴിയാണ് എല്ലാം അറിഞ്ഞത്…..
അന്നാമ്മ വീട്ട് തടങ്കലിൽ ആയിരുന്നു….
ഒപ്പം നല്ല തല്ലും വഴക്കും ഒക്കെ കൊണ്ടു…
പാവം….

എന്നെ പോലെ സ്വന്തം ഇഷ്ടത്തിന് വീട് വിട്ടെറങ്ങാൻ ഒന്നുമിവൾക്ക് പറ്റില്ലല്ലോ…..

എന്തെങ്കിലും ഒക്കെ ചെയ്ത് ശരിയാക്കാം എന്ന് കരുതിയപ്പോഴാണ് പണ്ടാരം ഇവളുടെ മനസ്സമ്മതം ഉറപ്പിച്ചത്…. അതും എന്റെ അമ്മായിയപ്പന്റെ ഏതോ കൂട്ടുകാരന്റെ മകന്റെയൊപ്പം……

ഇത് പോലെ ഓരോ അവസ്ഥ വരുമ്പോൾ ഓരോരുത്തന്മാർ കുറ്റീം പറിച്ചു വരോല്ലോ….. കല്യാണം മനസ്സമ്മതം എന്നൊക്കെ പറഞ്ഞിട്ട്….

അത് പോരാഞ്ഞിട്ട് ഞാനിത് അറിഞ്ഞതാവട്ടെ ഈ ഉറപ്പിച്ചതിന്റെ ഒരാഴ്ച മുമ്പും……

അന്നൊക്കെ ശരിക്കും ഒരു ഭ്രാന്തനെ പോലെ ആയിരുന്നു ഞാൻ…..
നന്നായി കരഞ്ഞു….. ഇവളെ നഷ്ടമാവുമോ എന്ന് പേടിച്ച് …. പോരാത്തതിന് ഒരു ഫോൺ കാൾ പോലുമില്ല……

പലരും എന്നെ വന്ന് ആശ്വസിപ്പിച്ചു…..

ചിലർ അവളെ മറക്കുവാനുള്ള വഴികൾ ഉപദേശിച്ചു…. പക്ഷെ മറക്കാൻ അല്ലാലോ ഞാൻ സ്നേഹിച്ചത്….. എന്റെ മനസ്സിൽ എന്നും ഇവളെ എനിക്ക് നഷ്ട്ടമാവുമോ എന്ന ഭയമായിരുന്നു….

കാരണം എത്രയെത്ര സ്നേഹിച്ചാലും ഈ സാഹചര്യം എന്നൊരു പിശാച് എല്ലാരുടേം ജീവിതത്തിൽ കാണുമല്ലോ….. അത്  കണ്മുന്നിൽ നിന്നും നമ്മുടെ സന്തോഷത്തെ എടുത്തോണ്ട് പോകും…. ജീവിതകാലം മുഴുവൻ മറക്കുവാൻ പറ്റാത്ത വേദന നൽകിക്കൊണ്ട്…..

അതുപോലൊരു അവസ്ഥ എനിക്ക് ഉണ്ടാവുമോ എന്ന് ഞാൻ വല്ലാതെ ഭയന്നു….
ഇവളുടെ ഓരോ ഓർമയും എന്റെ ഉറക്കം കെടുത്തി…..ഇനി അവളെന്നെ മറന്ന് വീട്ടുകാർ പറഞ്ഞ പയ്യനെ സ്വീകരിക്കാൻ തയ്യാറാവുമോ എന്ന് വരെ ചിന്തിച്ചുപോയി….. അങ്ങനെയൊക്കെ മുന്നോട്ട് പോയ ഒരു സമയത്താണ് രാത്രി പാത്തുന്റെ ഫോണിൽ നിന്നും ഒരു കാൾ വന്നത്…. ഞാൻ ആദ്യം അതെടുത്തില്ല…. അവൾ പിന്നേം പിന്നേം വിളിക്കുന്നത് കേട്ടപ്പോ ഞാനത് എടുത്തു….

പക്ഷെ അതിലൂടെ വന്ന ശബ്ദം എന്നെ ശരിക്കും കോരിതരിപ്പിച്ചു….. എന്നിലെ കനലിൽ ആരോ വെള്ളമൊഴിച്ച് കെടുത്തിയ പോലായിരുന്നു അപ്പൊ…. അത് അന്നയായിരുന്നു….

ആ ഫോണിലൂടെ അവൾ പൊട്ടിക്കരയുകയായിരുന്നു…..

എന്നെ മറക്കാൻ പറ്റില്ല എന്നും ഞാൻ ഇല്ലെങ്കിൽ ചത്തു പോകുമെന്നും ഇവൾ കരഞ്ഞു പറഞ്ഞു…..
ഞാനെല്ലാം ഒരു പ്രതിമ പോലെ കേട്ടുനിന്നു…..

കുറേ നേരത്തിനു എന്റെ പ്രതികരണം ഒന്ന് കിട്ടാത്തെ വന്നപ്പോ അവർ അപ്പുറത്ത് നിന്നു കാൾ കട്ട് ചെയ്തു….

പക്ഷെ ആ സമയം എനിക്ക് എന്തോ ഒരു വല്ലാത്ത ഉണർവ്വും ആത്മ ശക്തിയും കിട്ടിയ പോലായിരുന്നു….. എന്തൊക്കെ സംഭവിച്ചാലും അന്നാമ്മയെ വിട്ട് കൊടുക്കില്ലെന്ന ഉറച്ച തീരുമാനം എടുത്തു…..

ഹരിയോട് കാര്യങ്ങൾ പറഞ്ഞു…. അവനോട് മാത്രമല്ല…. നാട്ടിലുള്ള എന്റെ കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ…. അവസാനം ഞങ്ങളത് തീരുമാനിച്ചു….
മൂന്നാം മുറ എടുക്കുവാനുള്ള തീരുമാനം…..
വിട്ട് കൊടുത്ത് വിഷമിച്ചു ജീവിക്കാതെ ഒന്നിച്ചു ജീവിക്കാൻ പ്രണയിക്കുന്നവർ എടുക്കുന്ന ആ അവസാന തീരുമാനം…..

ഒളിച്ചോട്ടം……

എനിക്കുള്ളിലെ പദ്ധതി ഞാൻ പാത്തുനെയും അറിയിച്ചു…. അവളത് അന്നയോടും പറഞ്ഞു… അന്നാമ്മ ഡബിൾ ഓക്കേ ആയിരുന്നു….. അവൾ എനിക്ക് വേണ്ടി എന്ത് റിസ്‌ക്കും എടുക്കാം എന്ന തീരുമാനത്തിൽ തന്നെയായിരുന്നു…..

അങ്ങനെ എല്ലാം മുന്നോട്ട് പോയി…
ഫാത്തിമ എപ്പോളും അന്നയുടെ ഒപ്പം തന്നെയുണ്ടായിരുന്നു…..

മനസ്സമ്മദത്തിന്റെ തലേന്ന് രാത്രി അന്നയെ ഞാനന്ന് ചാടിയ ആ കൂറ്റൻ മതിൽ ചാടിച്ചു….അവളും അറിയണമല്ലോ അതിന്റെ കഷ്ടപ്പാട്…..

പക്ഷെ ആ ചാട്ടം എന്റെ ജീവിതത്തിലേക്കുള്ള ഒരു എൻട്രി ടിക്കറ്റ്മായിട്ട് ആയിരുന്നുന്ന് മാത്രം………. പിന്നെ കാര്യങ്ങൾ എല്ലാം വളരെ സുഖമമായി മുന്നോട്ട് പോയി …..

ഞങ്ങൾ ആ നാട്ടിൽ നിന്നും കുറച്ചലെ ഉള്ള ഒരു രജിസ്റ്റർ ഓഫീസിൽ ചെന്ന് ലീഗലി വിവാഹം കഴിച്ചു…. ഇവളുടെ അപ്പനും തടിമാടന്മാർ ആയ ഗുണ്ടകളും എത്തിയെങ്കിലും ഒത്തിരി വൈകിയിരുന്നു…. അവസാനം എല്ലാ മുൻകോപികളായ അച്ചന്മാർ പറഞ്ഞു പോകും പോലെ എനിക്കിങ്ങനെ ഒരു മോൾ ഇല്ലെന്ന സ്ഥിരം ഡയലോഗ് പറഞ്ഞു പുള്ളി പോയി….

ഞാൻ പിന്നെ ഇവളുടെ കഴുത്തിൽ ഒരു താലിയൊക്കെ കെട്ടി വീട്ടിലേക്ക് ചെന്നു….
എന്റെയല്ല…. ഹരിയുടെ…..
വിളക്ക് പിടിച്ചു കേറ്റാൻ ഹരിയുടെ…..
അല്ല….
ഞങ്ങളുടെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു….. ഞങ്ങൾ സന്തോഷത്തോടെ അവിടെ കയറി…. ജീവിതം ആരംഭിച്ചു…..

എല്ലാം വളരെ നന്നായി കലങ്ങിതെളിഞ്ഞു….

പോലീസ്  കേസും ഒത്തുതീർപ്പാക്കി…..
പിന്നെ തീരാത്ത ഒരു പ്രശ്നം എന്തെന്ന് വച്ചാ എന്റെയും ഇവളുടെയും ഫാമിലിയുടെ വഴക്കാണ്…..

ഹാ..

അതും ശരിയാവും……

എത്രനാൾ സ്വന്തം മക്കളെ അകറ്റി നിർത്തും….
ജാതിക്കും മതത്തിനും ഒക്കെ മുകളിലായി ചിലത് ഉണ്ടെന്ന് മനസ്സിലാകുന്ന കാലം അവർ ഞങ്ങളെ തിരികെ വിളിക്കും….

അത് ഉറപ്പാ……

എന്തായാലും കേസ് ഒക്കെ തീർന്ന സ്ഥിതിക്ക് എന്റെ ക്യാൻസൽ ആയ ദുബായ് യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചു….

പക്ഷെ ഇത്തവണ ഞാനും ഹരിയും മാത്രമല്ല….. എന്റെ അന്നാമ്മയും ഉണ്ട് കൂടെ….. ഇനിയെന്തായാലും കുറച്ചു നാളത്തേക്ക് നാട്ടിലേക്ക് ഇല്ല…..

അങ്ങനെയിരിക്കെയാണ് ഇന്ദ്രന്റെ ഈ കല്യാണ വിളി വന്നത്…… 3 ദിവസം കഴിഞ്ഞാണ് ഞങ്ങളുടെ പോക്ക്…. അപ്പൊ അതിന് മുന്നേ ഞങ്ങളെ ഒക്കെ കണ്ട് പോകാമെന്നു കാര്യത്തിൽ ഇങ്ങോട്ട് വണ്ടിയെടുത്തു…..

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.