“””എന്താടി…..??'””
‘”” നീ വൃന്ദയെ ശ്രദ്ധിച്ചോ……??'””
‘””അവൾക്ക് എന്താ……?'””
‘””എടാ….. അവളുടെ പെരുമാറ്റം ഒന്നും വലിയ പന്തിയില്ലാത്ത പോലെ….. ഇന്നിപ്പോ ഉച്ചക്ക് ഞങ്ങളോടൊക്കെ സംസാരിക്കാൻ വന്നു….
പിന്നെ എന്തോ മുഖം തിരിച്ചാണ് നടക്കുന്നെ….'””
‘”” അത് നിനക്ക് തോന്നിയതാവും…..'””
‘”” ഏയ്…..
അല്ലടാ…. എനിക്കെന്തോ തെറ്റായി തോനുന്നു….'””
അച്ചു പറഞ്ഞു……
‘”” എന്റെ അച്ചു……
നീയൊന്ന് മിണ്ടാതിരുന്നേ…. അവളെന്താച്ച ആയ്ക്കോട്ടെ…. നമ്മളെന്തിനാ അതൊക്കെ നോക്കാൻ പോണം…. അവർ കൂട്ടിനു വന്നാൽ കൂടെ കൂട്ടാം… ഇനി ഇഷ്ട്ടമല്ല അകന്ന് നിൽക്കാൻ ആണ് ഭാവങ്കിൽ അകന്ന് തന്നെ നിന്നോട്ടെ…..
Who care…..
നീയതൊക്കെ മറന്ന് ഇങ് വന്നേ….. അവിടെ അവന്മാർ കപ്പിയും റെഡിയാക്കി ഇരിക്കുവായിരിക്കും…..'””
നന്ദു അതും പറഞ്ഞ് അവളെ കൂട്ടി മുന്നോട്ട് നടന്നു….
ഗസ്റ്റ് ഹോസ്സിനു മുന്നിൽ ഇരിക്കുവാൻ വട്ടത്തിൽ ഇട്ടിരിക്കുന്ന ബെഞ്ചിന് ചുറ്റും അവരെല്ലാം ഇരിപ്പുണ്ട്….
അച്ചുവും നന്ദുവും അവർക്കൊപ്പം ചേർന്ന് അവിടിരുന്നു…..
അവർ കൊണ്ടുവന്ന ഗ്ലാസും ഫ്രൂട്സും ആ ബെഞ്ചിന് മുകളിൽ വച്ചു…..ഇന്ദ്രൻ വേഗം നന്ദു കൊണ്ടുവന്ന ആ പൊതി തുറന്ന് സാധനങ്ങൾ പുറത്ത് വച്ചു…. അതിൽ കൊറേ മിച്ചറും കടലയും പിന്നെ അവർ പറഞ്ഞ ആ അമൃതും ഉണ്ടായിരുന്നു…..
രണ്ട് വലിയ കുപ്പി വാറ്റ്…..
നല്ല നാടൻ വാറ്റിനെ സൂചിപ്പിക്കും വിധം കുപ്പി ചകിരി കയറുകൊണ്ട് ചുറ്റിയാണ് വച്ചേക്കുന്നെ….
അത് കണ്ടപ്പോ ഹരിയുടെ രണ്ട് കണ്ണും ക്രിസ്മസ് ബൾബ് പോലെ പ്രകാശിച്ചു….
‘”” നല്ല സ്വയമ്പൻ സാനം ആണല്ലോടാ ഇന്ദ്രാ…..
ഇത് രണ്ടും ഞാനിന്ന് തീർക്കും നോക്കിക്കോ….'””
ഹരി കൈരണ്ടും കൂട്ടി തിരുമിക്കൊണ്ട് പറഞ്ഞു….. എന്നിട്ട് ആ കുപ്പിയിൽ കൈവെക്കാൻ പോയതും ഇന്ദ്രൻ അതിനെ തടുത്തു….
‘”” ആർത്തി കാണിക്കല്ലേ എന്റെ അളിയാ…..
ഇത് രണ്ടൊന്നും തീർക്കല് നടക്കാത്ത കാര്യമാ…. രണ്ട് ഗ്ലാസ് അടിച്ചാ തന്നെ നീയൊക്കെ നിലത്ത് കിടക്കും…..'””
‘”” ഇത് ഞാൻ കാണാത്ത സാനം ഒന്നുമല്ല മോനെ….. നീ പൊട്ടിക്കാൻ നോക്ക്…..'””
ഹരി പറഞ്ഞു…..
‘”” ഒന്ന് അടങ്ങടെ……
കുറച്ചു നേരം ചുമ്മാ സംസാരിച്ചിരിക്കാം…. ഇവരുടെ കഥയൊക്കെ കേൾക്കണ്ടേ…..'””
നന്ദു ഒരു ചെറു ചിരിയോടെ ഹരിയോട് പറഞ്ഞു…. അത് കേട്ടപ്പോ അവന്റെ മുഖം ആകെ നിരാശജനകമായി മാറി…. ഇന്ദ്രൻ അവന്റെ തോളു കുലുക്കിക്കൊണ്ട് പറഞ്ഞു….
‘”” വേവുവോളം കാത്തില്ലേ…. ഇനി ആറുവോളം കാക്കടാ മുത്തേ….'””
ഹരി എതിരൊന്നും പറഞ്ഞില്ല….. അവൻ എല്ലാത്തിനും സമ്മതമെന്നൊണം ഇരുന്നു….
‘”” ഞങ്ങടെ കഥ പറയും മുന്നേ നന്ദു…..
നീ നിന്റെം ഈ പെണ്ണിന്റേം കഥ പറയടാ…..
ഞങ്ങൾക്ക് അറിയില്ലല്ലോ ഒന്നും…..'”
പിവി ഹരിയെ നോക്കി പറഞ്ഞു…. നന്ദുവും അച്ചുവുമൊന്ന് ചെറുതായി ചിരിച്ചു….. ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടായ കാര്യവും അച്ചു അവന്റെ പുറകെ നടന്നതും നന്ദുവിനു അവളോട് പ്രേമം തോന്നിയതും അത് നടപ്പാക്കാൻ അവൾ കാണിച്ചുകൂട്ടിയതും ഇന്ദുവിന്റെ പൊളിഞ്ഞ പ്ലാനും അവസാനം അവർ ഒന്നിച്ചതും എല്ലാം പറഞ്ഞുകൊടുത്തു….
അര മണിക്കൂർ നേരത്തേക്ക് പിവി യും ഹരിയും അന്നയുമൊക്കെ അത് വളരെ ആകാംഷയോടെ കേട്ടിരുന്നു…..
‘”” അപ്പൊ ഈ അടുത്ത് തുടങ്ങിയതല്ലല്ലേടാ കള്ളാ…… എന്നാലും ഞങ്ങളോട് ഒന്നും പറയാതെ ഒളിച്ചു നടന്നില്ലേ……'””
പിവി നന്ദുവിനെ നോക്കി പറഞ്ഞു….
‘””അതൊക്കെ അങ്ങനെ നടന്നുപോയെന്റെ അളിയാ….. ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞു….
ഇനി നീ പറാ…..
എങ്ങനെയാ നിങ്ങൾ കെട്ടിയെ….
അതും ഈ ഒരു വർഷ കാലം കൊണ്ട്…..
ഇത്ര പെട്ടെന്ന് രണ്ട് വീട്ടുകാരും സമ്മതിച്ച് കല്യാണവും നടത്തി തന്നോ…..??'””
നന്ദു ചോദിച്ചു…. അത് കേട്ടപ്പോ പിവി ഒന്ന് പൊട്ടിച്ചിരിച്ചുപോയി……
‘”” എന്റെ അളിയാ…..
ഈ കേരള നാട്ടിൽ പ്രേമത്തെ സപ്പോർട്ട് ചെയ്ത് പരസ്പ്പരം ഒന്ന് ചേർക്കുന്ന എത്ര കുടുംബം ഉണ്ട്……പ്രേമം ഉണ്ടെന്ന് വീട്ടിൽ അറിഞ്ഞാ മതി…. ഈ കൊലക്കേസിൽ പോലീസ് പിടിക്കില്ലേ….. ആ പ്രതികളോട് പെരുമാറും പോലാണ് നമ്മളോടൊക്കെ വീട്ടുകാരുടെ പെരുമാറ്റം…. അതന്നെയാടാ എന്റേം ഇവളുടെം ഒക്കെ കാര്യത്തിലും ഉണ്ടായേ…. എന്തിനേറെ പറയുന്നു…. അന്നാമ്മയുടെ കല്യാണം വരെ നിശ്ചയിക്കുന്ന അവസ്ഥ വരെ എത്തി…. അതോണ്ട് ഞങ്ങൾ ചാടിയടാ……….'””
പിവി പറഞ്ഞത് കേട്ടപ്പോ എല്ലാരും അതിശയത്തോടെ അവനെ നോക്കി…..
‘” ചാടിന്നോ……..
എങ്ങനെ…….??
തെളിച്ചു പറ എന്റെ പിവി……'”
അത് കേട്ട പാറു ആകാംഷ വെടിയാതെ ചോദിച്ചു…..
പിവി താൻ ഇരിക്കുന്ന ബെഞ്ചിൽ ഒന്ന് ചെരിഞ്ഞിരുന്നു…. ശേഷം ശ്വാസം ഒന്ന് ആഞ്ഞെടുത്ത് വിട്ട് കണ്ണുകളടച്ചു…..
അവരുടെ കഥ പറയുവാൻ വേണ്ടി….. അവന്റെ ഓർമ ഒരു വർഷം പിന്നോട്ട് സഞ്ചരിച്ചു…..
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???