‘”” എന്താടാ നന്ദു……
നീയെന്തിനാ ഇപ്പൊ ഞങ്ങളെ വിളിച്ചേ…..'””
പാറു അവനെ നോക്കി ചോദിച്ചു….
‘”” നാളെ കല്യാണത്തിന് ഒരു 50 ചാക്ക് അരി വന്നിട്ടുണ്ട്…. ഇറക്കാനാ…..'””
‘”” ഏഹ്…..???'””
‘”” മനസ്സിലായില്ലേ…… അരി…..
ഈ ചോറ് വയ്ക്കുന്ന സാധനം…..'””
‘”” കളിക്കാതെ കാര്യം പറയടാ തെമ്മാടി…..'””
‘”” എന്റെ പൊന്ന് പാറു…..
ഗസ്റ്റ് ഹൗസിന്റെ അവിടേക്ക് വാ….
നമ്മളൊക്കെ ഒന്ന് ഒരുമിച്ചു കൂടിട്ട് കൊറേ ആയില്ലേ…. അതിന് വിളിച്ചതാ…..'””
‘”” ഹോ…. അതിനാണോ….. എന്നാ അതാദ്യം പറഞ്ഞാ പോരെടാ കുരങ്ങാ…..'””
പാറു അവന്റെ തലക്കൊരു കിഴി വച്ചുകൊടുത്ത് അത് പറഞ്ഞപ്പോ അവർ മൂന്നും വാ പൊത്തി ചിരിക്കാൻ തുടങ്ങി…..'””
‘”” മതി മതി കിണിച്ചത്…..
അങ്ങോട്ട് ചെന്നെ മൂന്നും………
അച്ചു…. നീ എന്റൊപ്പം വാ….. നമുക്ക് കുറച്ചു സാധനം എടുക്കാനുണ്ട്…..'””
നന്ദു അതും പറഞ്ഞു താഴേക്ക് നടന്നു…. ഒപ്പം അവരും…. പാറുവും ഇന്ദുവും അന്നയും കൂടെ ഗസ്റ്റ് ഹൗസിലേക്ക് നടന്നു…. അച്ചുവും നന്ദുവും കൂടെ നേരെ അടുക്കളയിലേക്കും ചെന്നു…..
അവിടെ റോസമ്മ ഉണ്ടായിരുന്നു….
‘”” റോസമ്മ കുഞ്ഞേ…….'””
നന്ദു അവിടെ ചെന്നതും നീട്ടി വിളിച്ചു…..
‘”” എന്താ കുഞ്ഞേ…….??'””
റോസമ്മ ഒരു ചെറു ചിരിയോടെ ചോദിച്ചു…..
“” അമ്മ ഒരു കാര്യം പറയാൻ പറഞ്ഞായിരുന്നല്ലോ……'””
”” എന്ത് കാര്യമാ കുഞ്ഞേ……???'””
‘”” പുറത്ത് ഒരു 5 ഏട്ടന്മാർ വന്നിട്ടില്ലേ…. സെക്യൂരിറ്റിയ്ക്ക്….. അവർക്ക് ഭക്ഷണം കൊടുക്കാൻ…..'””
‘”” ഹാ അതാണോ….
ഞാനിപ്പോ അവരെ വിളിക്കാൻ പോവാൻ തുടങ്ങായിരുന്നു…..'””
‘”” ഇതാണ് റോസമ്മചേച്ചിയെ എനിക്കിങ്ങനെ ഇഷ്ട്ടമാവാൻ കാരണം കാരണം…. എല്ലാം കണ്ടറിഞ്ഞു ചെയ്യും….. പ്രായം എത്രയായാലും എന്നാ ഓർമയാ….'””
നന്ദു കളിയാക്കിക്കൊണ്ട് പറഞ്ഞു…..
‘”” ഒന്ന് പോ കുഞ്ഞേ…..
എനിക്കങ്ങനെ പ്രായൊന്നും ആയിട്ടില്ല….'”
‘””ഓ….. ഒരു മധുര പതിനേഴുകാരി…..'””
നന്ദുവത് പറഞ്ഞപ്പോ അച്ചുവും റോസമ്മയും ഒന്ന് പൊട്ടി ചിരിച്ചുപോയി…..
‘”” ഞാനെന്നാ പോയി അവരെ കഴിക്കാൻ വിളിക്കട്ടെ….. പിന്നെ രണ്ടാളും ഇങ്ങനെ ഒരുമിച്ചു നടക്കുന്നതൊക്കെ കൊള്ളാം…. കുരുത്തക്കേട് ഒപ്പിക്കല്ലേ കേട്ടോ….'””
റോസമ്മ അവരെ ആക്കിയാണ് അത് പറഞ്ഞത്…. കേട്ടപ്പോ നന്ദുവിനും അച്ചുവിനും ആകെ നാണം പോലായി…..
‘”” ഈ ചേച്ചിടെ ഒരു കാര്യം……'”
‘”” അയ്യടാ….. എന്താ നാണം…….
നടക്കട്ടെ നടക്കട്ടെ….
ഞാൻ പോവാ……'””
എന്നും പറഞ്ഞ് റോസമ്മ പുറത്തേക്ക് നടന്നു….
നന്ദു വേഗം അവിടുന്ന് ഒരു പ്ലേറ്റ് എടുത്ത് കഴുകി ഫ്രിഡ്ജ് തുറന്ന് കൊറേ ഫ്രൂട്സ് അതിൽ എടുത്ത് അച്ചുവിന്റെ കയ്യിൽ വച്ചുകൊടുത്തു………
അവളുടെ ഒരു കൈ വയ്യാത്തത് കൊണ്ട് വേറൊന്നും ഏൽപ്പിച്ചില്ല…. അവൻ പിന്നെ രണ്ട് ബോട്ടിൽ തണുത്ത വെള്ളവും കുറച്ചു ഗ്ലാസും കയ്യിലെടുത്തു…. അത് കണ്ടപ്പോ അച്ചു അവനെയൊന്ന് തുറിച്ചു നോക്കി…..
‘”” നീയെന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ……'”
‘”” അപ്പൊ അതാണ് പരിപാടി….. ല്ലേ…..??'”
‘”” ഏത്….??'””
‘”” വെള്ളമടി……'””
‘”” എടി എല്ലാരും ഒത്ത് കൂടുമ്പോ അല്ലെ ഇങ്ങനൊക്കെ നടക്കു…..'””
‘”” ദേ ഏട്ടാ…. നാളെ അവരുടെ കല്യാണമാ…. ചുമ്മാ അലമ്പ് ആവല്ലേ…..'””
‘” ഓവറാവില്ല എന്റെ അച്ചു….. നീയൊന്ന് അടങ്….'””
‘”” ഉറപ്പല്ലേ……'”
‘”” ഹാ….. ഉറപ്പ്…..'””
നന്ദു അവളെ നോക്കി പറഞ്ഞു……
പിന്നെ അവൾ പ്രത്യേകിച്ച് എതിര് നിൽക്കാനൊന്നും നിന്നില്ല….. അവരാ ഗ്ലാസും സാധനങ്ങളുമെല്ലാം എടുത്ത് പുറത്തേക്ക് നടന്നു…. അപ്പോഴാണ് പുറത്ത് സിറ്റ് ഔട്ടിൽ ഇരിക്കുന്ന വൃന്ദയെ അവർ കണ്ടത്….. വൃന്ദ അവർ വരുന്നത് കണ്ടതും ഒന്ന് എഴുന്നേറ്റ് നിന്നു…..
‘”” നീയെന്താടി ഇവിടെ ഒറ്റക്ക് നിൽക്കുന്നേ…..'””
നന്ദു അവളെ നോക്കി ചോദിച്ചു……
‘”” ഏയ്….. ഒന്നുല്ല ഏട്ടാ…. ഞാൻ വെറുതെ…..'””
‘”” ന്നാ വാ…..
നമുക്ക് ഓരോന്ന് മിണ്ടീം പറഞ്ഞും ഇരിക്കാം….
എല്ലാരുമുണ്ട്…..'””
‘”” ഏയ്….. ഞാനില്ല……'””
‘”” ഹാ….. വാടി….. നീയിവിടെ ചുമ്മാ ഇരിക്കുവല്ലേ…..'””
‘”” അല്ലാ…. എനിക്ക് ഒന്ന് രണ്ട് കാൾ ചെയ്യാനുണ്ട്…. അതാ…..'””
വൃന്ദ ഒഴിഞ്ഞുമാറുവാനായി മനപ്പൂർവ്വം പറഞ്ഞു…..
‘””” കോളോ……
വല്ല ലൈനും ആണോടി……'””
‘”” ഒന്ന് പോ ഏട്ടാ… ലൈൻ ഒന്നുമല്ല……'””
‘”” ഹ്മ്മ്….. നടക്കട്ടെ മോളെ…..
അച്ചു വാ…. നമുക്ക് പോയേക്കാം…..'”
നന്ദു അതും പറഞ്ഞ് അച്ചുവിനെ നോക്കി മുന്നോട്ട് നടന്നു… അവരുടേയാ പോക്ക് വൃന്ദ ഇഷ്ടക്കേടോടെ നോക്കി നിന്നു…..
‘”” നന്ദു…..'””
നടക്കുന്നതിന്റെ ഇടയിൽ അച്ചു അവനെ വിളിച്ചു……'””
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???