⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896

വീടിനുള്ളിൽ കയറിയ നന്ദു നേരെ മുകളിലേക്ക് വിട്ടു….. അവിടെ റൂമിൽ കേറിയ നന്ദുവിന്റെ കാലുകൾ ഒന്ന് നിശ്ചലമായിപ്പോയി…..
കാരണം ആ മുറിയിൽ വീട്ടിൽ അതിഥികളായി വന്നതും വീട്ടിൽ ഉള്ളതുമായ സകലമാനം അമ്മായിമാരും അമ്മാരും ഉണ്ടായിരുന്നു….

എല്ലാരും ഇന്ദുനേം അച്ചുവിനെയും ചുറ്റിപ്പറ്റി നിൽക്കുകയാണ്…..

‘”” ഹാ…..നന്ദൂട്ടൻ വന്നല്ലോ…..
എവടെ ഊര് തെണ്ടാൻ പോയതാടാ ചെക്കാ നീ…..??'””

ഗോമതിയാണ് അത് ചോദിച്ചത്….. നന്ദു അവരെ നോക്കിയൊന്ന് ഇളിച്ചു….

‘”” ഊര് തെണ്ടാനൊന്നും പോയില്ല എന്റെ പൊന്നമ്മായി…. ഒരു സാധനം വാങ്ങിക്കാൻ ചെന്നതാ…..'””

നന്ദു പറഞ്ഞു…..

‘”” ടാ…..
നീയാ കുട്യോൾക്ക് ഭക്ഷണം കൊടുക്കാൻ റോസമ്മയോട് പറാ….. നേരം കൊറേ ആയില്ലേ….. വിശക്കുന്നുണ്ടാവും…..'””

രാധമ്മ അവനോട് പറഞ്ഞു…..

‘”” അവര് ഞങ്ങടെ ഒപ്പം കഴിച്ചോളുമമ്മ….'””

‘”” ടാ പൊട്ടാ നിന്റെ കൂട്ടുകാരുടെ കാര്യമല്ല….. കാവലിനു വന്നിട്ടില്ലേ…. ആ കുട്യോളുടെ കാര്യമാ പറഞ്ഞെ…… “”

‘” ആഹാ….. എന്ന തെളിച്ചു പറയണ്ടേ എന്റെ അമ്മ തള്ളേ….. ഞാൻ പറയാട്ടോ……'””

നന്ദു രാധമ്മയെ നോക്കിയത് പറഞ്ഞപ്പോ എല്ലാരും പൊട്ടിച്ചിരിച്ചുപോയി…. രാധമ്മ വേഗം അവിടെ അടുത്തുണ്ടായിരുന്നു ഒരു തലയണ എടുത്ത് അവന്റെ ദേഹത്തേക്ക് എറിഞ്ഞു…..

‘”” അമ്മതള്ള നിന്റെ…..
പൊക്കോണം അവിടുന്ന്…….'””

‘”” പിണങ്ങല്ലേ എന്റെ ചുന്ദരി തള്ളേ…..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..'””

നന്ദു രാധമ്മയുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു….

‘”” ടാ നന്ദു……
തള്ളേന്നുള്ള വിളിയൊന്നും വേണ്ടാട്ടോ……
അത് നിന്റെ അമ്മയാ……'””

ലക്ഷ്മിയമ്മ അവനെ ശകാരിച്ചുകൊണ്ട് പറഞ്ഞു…..

‘”” ദേ ലച്ചിയമ്മ സീരിയസ് ആയി…..
സ്നേഹം കൊണ്ട് വിളിച്ചതല്ലേ…. അതിനിങ്ങനെ കുശുമ്പിയാവണോ….
വേണേൽ ഞാൻ ഇന്ദ്രനോട് പറഞ്ഞ് ലച്ചിയമ്മേനേം തള്ളേന്ന് വിളിപ്പിക്കാം…. എന്ത് പറയുന്നു…..'””

നന്ദു രാധമ്മയുടെ അടുത്തിരുന്നു ചേർത്തുപിടിച്ചുണ്ട് ലക്ഷ്മിയമ്മയെ നോക്കി പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാർക്കും ചിരിവന്നു…. ലക്ഷ്മിയമ്മയും അവനെ നോക്കിയോന്ന് പുഞ്ചിരിച്ചു….

‘”” നന്ദൂട്ടാ……..'””

ലക്ഷ്മിയമ്മ അവനെ വാത്സല്യത്തോടെ വിളിച്ചു….

‘”” എന്തോ……..??'””

നന്ദു വിളി കേട്ടു……

‘”” ഇങ് വന്നേ…. ഒരു കൂട്ടം പറയാനുണ്ട്…..'”

ലക്ഷ്മിയമ്മ അവനെ നോക്കി പറഞ്ഞു….. നന്ദു ഒന്നും ആലോചിക്കാതെ ഇളിച്ചു കാട്ടിക്കൊണ്ട് അങ്ങോട്ടേക്ക് ചെന്നു…..

‘”” എന്താ ലച്ചിയമ്മേ……??'””

‘”” ചെവി കാണിക്ക്…. ഞാൻ പറയാ…..'””

‘”” സ്വകാര്യം ആണോ…..??'””

‘”” അതേടാ……
ഒരു കുഞ്ഞ് സ്വകാര്യമാ….. നീ ചെവി കാണിക്ക്…..'””

നന്ദു പതിയെ ലക്ഷ്മിയമ്മക്ക് കാത് കൊടുത്തു….. പെട്ടെന്നാണ് ലക്ഷ്മിയമ്മയുടെ കയ്യ് നന്ദുവിന്റെ നീളൻ ചെവിയിൽ അമർന്നു വീണത്…… അവരത് പിടിച്ച് രണ്ട് തിരി തിരിച്ചു…..

‘”” ഹാ……. ലക്ഷ്മിയമ്മേ…….
ഊ……. വിട്….. വേദനിക്കുന്നു…….'””

നന്ദു വേദനകൊണ്ട് തുള്ളി ചാടി…..

‘”” ഇനി ഇങ്ങനത്തെ വർത്തമാനം പറയോ……'””

‘”” ഇല്ലാ……””

‘”” അമ്മേനെ തള്ളേന്ന് വിളിക്കോ……??'””

‘”” ഇല്ലാ…….'”””

‘”” ഇന്ദ്രനെ കൊണ്ട് എന്നെ തള്ളേന്ന് വിളിപ്പിക്കൊ……'””

“”ഇല്ലാ…….'”

‘””” ഇനി നല്ലകുട്ടി ആവില്ലേ…….?'””

‘”” ഇല്ലാ…….'””

‘”” ഏഹ്…
ഇല്ലേ…..??'””

‘”” അയ്യോ…… മാറിപ്പോയതാ…..
ആവാം….. ആവാം….
എത്ര വേണേലും ആവാം…..
എന്നെ ഒന്ന് വിട് ലച്ചിയമ്മേ…..'”

നന്ദു വേദനകൊണ്ട് തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു….. അതൊക്കെ കണ്ടപ്പോ എല്ലാരുമവിടെ പൊട്ടിച്ചിരിക്കുകയായിരുന്നു….. ലക്ഷ്മിയമ്മ അവന്റെ ചെവീന്ന് പിടിവിട്ടു….. അത് നന്ദുവിന് ഏറെ ആശ്വാസം പകർന്നിരുന്നു…..

‘”” എന്തോന്ന് പിടിയാ പിടിച്ചതെന്റെ ലച്ചിയമ്മേ..
എന്റെ ചെവി പൊന്നായി…..
എന്നിട്ട് അത് കണ്ട് ചിരിക്കാൻ കുറെണ്ണവും…….
ക്രൂരൻ കാക്കകൾ…..'””

നന്ദു എല്ലാരേം നോക്കിക്കൊണ്ട് പറഞ്ഞു…..

‘”” നീ ചോദിച്ചു വില കൊടുത്ത് വാങ്ങിച്ചതല്ലേ…. അനുഭവിച്ചോ……'””

രാധമ്മ അവനെ നോക്കി പറഞ്ഞു….

‘”” അമ്മായിമാരും കണക്കാ അമ്മമാരും കണക്കാ…..
ഞാൻ പോണു…..
ഇനിയിവടെ നിന്നാ ശരിയാവില്ല…. “”

നന്ദു എല്ലാവരെയും നോക്കി പറഞ്ഞു ….

‘”” ടാ…. പ്രായം കുറേ ആയില്ലേ…. പോത്ത് പോലെ വളർന്നില്ലേ….. പോരാത്തതിന് കല്യാണവും അടുത്തു….. എന്നിട്ടും നിന്റെയീ കുട്ടിക്കളിക്ക് ഒരു മാറ്റോം ഇല്ലല്ലോ……'””

ശോഭമ്മ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു….

‘”‘ ഇവിടെ മക്കളും പേരമക്കളും ആയിട്ട് കുട്ടിക്കളി മാറാത്തവർ ഉണ്ട്…. എന്നിട്ട് സ്റ്റിൽ ബാച്ചിലർ ആയ എന്നോട്…. ഹും….. ഞാൻ പോണു…… വെറുതെ എന്തിനാ ഇവടെ നിന്ന് അടിവാങ്ങി കൂട്ടുന്നെ……'””

നന്ദു അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു….

‘”” ടാ…..
എന്തിനാ വന്നെന്ന് പറഞ്ഞിട്ട് പോടാ….'””

അവൻ പോണത് കണ്ടപ്പോ ലക്ഷ്മിയമ്മ വിളിച്ചു ചോദിച്ചു….. അപ്പോഴാണ് നന്ദുവിന് അവിടെ വന്ന കാര്യം ഓർമ വന്നത് തന്നെ…. അവന്റെ കാലുകൾ നിശ്ചലമായി…..

“”” ഹാ….. ആ കാര്യം പറയാൻ വിട്ടു…..
അച്ചു….
ഇന്ദു…
പാറു….
അന്നാ…..
നാലുപേരും വരിവരിയായി എന്റെ കൂടെ വന്നോളൂ…. ഈ ചെറുപ്പക്കാരികളോട് കൊറേ നേരമായില്ലേ സംസാരിക്കുന്നു… ഇനി കുറച്ചു നേരം ഞങ്ങൾ കുട്ടികളോട് സംസാരിക്കു…..
ഫോളോ മീ…..'””

എന്നും പറഞ്ഞ് നന്ദു വെളിയിലേക്ക് ഇറങ്ങി….. അവൻ അവരെയൊക്കെ ഒന്ന് ആക്കിയാണ് അത് പറഞ്ഞത്….. അവർ നാലുപേരും അവിടുന്ന് എഴുന്നേറ്റ് നന്ദുവിന്റെ അടുത്തേക്ക് നടന്നു…..

നന്ദു പുറത്ത് തന്നെ ഉണ്ടാർന്നു….

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.