⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896

സമയം രാത്രി 8 മണി….

പുറത്തേക്ക് പോയ നന്ദു വീട്ടിലേക്ക് തിരികെ എത്തി… കയ്യിൽ അത്യാവശ്യം വലിയൊരു പൊതിയും ഉണ്ട്…. അവനതുകൊണ്ട് നേരെ വീട്ടിൽ കേറാതെ ഗസ്റ്റ്‌ ഹൗസിലേക്കാണ് പോയത്……

അവിടെ ഇന്ദ്രനും പിവിയും ഹരിയുമൊക്കെ ഓരോന്ന് പറഞ്ഞു കത്തി വച്ചുകൊണ്ടിരിക്കുന്നുണ്ട്………

നന്ദു അവിടേക്കു കേറി ചെന്നു…..

‘”” അളിയാ…..
സാധനം കിട്ടിയോ…..'””

അവനെ കണ്ടപ്പോ തന്നെ ഹരി ചാടിയെഴുന്നേറ്റുകൊണ്ട് ചോദിച്ചു….

‘””കിട്ടിയടാ…..നീ ആർത്തി കാണിക്കാതെ ഒന്നടങ്…..'””

നന്ദു കവർ ടേബിളിന്റെ മുകളിൽ വച്ചുകൊണ്ട് പറഞ്ഞു…..

‘”” എന്തോന്ന് അടങ്ങാൻ….. നീ വേഗം പൊട്ടിക്ക് മോനെ….ഈ നാറി പിവി കെട്ടിയതോടെ ഞാൻ പട്ടിണിയാ…. ഇവന്റെ പെമ്പറന്നോത്തി കുടിക്കാൻ സമ്മതിക്കുന്നില്ലെന്നും പറഞ്ഞ് ഇവനെന്നെയും കുടിപ്പിക്കില്ലടാ…..
അതിന്റെ മുഴുവൻ കലിയും ഇന്നീ കുപ്പിയിൽ തീർത്തിട്ടെ ഈ ഹരി ഓഫാവൂ………'””

ഹരി വെറിപൂണ്ട ഒരു സിംഹത്തെ പോലെ പറഞ്ഞു……

‘”” ടാ ഹരി……
നേരം 8 മണിയായിട്ടേ ഉള്ളു…..
പുറത്ത് ആളുകളുമുണ്ട്….കുറച്ചു കഴിയട്ടെ.
എന്നിട്ട് മതി അടിയൊക്കെ…..'””

പിവി അവനെ വിലക്കിക്കൊണ്ട് പറഞ്ഞു…..

‘”” എന്തോന്നാടാ ഇത്…..
നിന്നെക്കൊണ്ട് വല്യ ശല്യം ആണല്ലോ….'””

ഹരി അവനെ നോക്കി ദയനീയമായി പറഞ്ഞു….

‘”” ടാ അതല്ല……
ഇവന്റെ കുടുംബക്കാർ ഒക്കെ ഉള്ളതാ….. ചുമ്മാ നാണം കെടുത്തല്ലേ…..'””

പിവി പറഞ്ഞു…..

‘”” നാണം കെടാനോ…. ഒന്ന് പോടാ…..
നിങ്ങൾക്ക് നാളെ കല്യാണത്തിന് കൂടാൻ ബോധം വേണേൽ ഇപ്പൊ തന്നെ അടിച്ച് ഫിറ്റായി വാള് വല്ലോം വക്കുന്നേൽ അതും വച്ച് കിടക്കണം… അല്ലേൽ നാളെ തല പൊങ്ങില്ല മോനെ….
ടാ നന്ദു…. നീ പോയി ഗ്ലാസും ഫ്രൂട്സും ഒക്കെ എടുത്തോണ്ട് വാ…..””

ഇന്ദ്രൻ പറഞ്ഞു…..
പിവി പിന്നെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല…..
നന്ദു അവിടുന്ന് പോവാൻ ഒരുങ്ങിയതും….

‘”” ഹാ നന്ദു……'””

ഇന്ദ്രൻ വിളിക്കുന്നത് കേട്ട് അവനവിടെ തന്നെ നിന്നു…..

‘”” എന്താടാ……??'””

‘”” അവരേം വിളിച്ചോ….
പാറുനേം കൂട്ടത്തെയും…..'””

‘” അവരെയൊ…..
എന്നാത്തിന്….. അവർ അടിക്കോ…..??'””

പിവി ഇന്ദ്രനെ നോക്കി ചോദിച്ചു…..

‘”” അതിനല്ല കോപ്പേ……
നമ്മളിങ്ങനെ ഒത്ത് കൂടീട്ട് കൊറേ ആയില്ലേ…. അതാ….. ‘””

‘”” എടാ അളിയാ……
അന്നാ……..'””

പിവി അല്പം പരതികൊണ്ട് പറഞ്ഞു…. അത് കണ്ടപ്പോ അവർക്ക് ചിരിയാണ് വന്നത്…..'””

‘”” എന്തോന്നാടാ ഇത്…..
ഇപ്പൊ തന്നെ ഭാര്യയെ പേടി തുടങ്ങിയോ…….??'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു……

‘”” അതല്ലടാ…… അവൾക്കിതൊന്നും അത്ര ഇഷ്ട്ടല്ല….. നിന്റെയൊക്കെയോപ്പം ആയോണ്ടാ കുറച്ചു മുന്നേ സമ്മതിച്ചത്…. ഇപ്പൊ ഇങ്ങോട്ട് വരുത്തിയാ അവൾക്ക് ചിലപ്പോ അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ……??'””

പിവി ചോദിച്ചു…..

എന്റെ പൊന്ന് പിവി……
ഞങ്ങടൊപ്പമല്ലേ നീ അടിക്കുന്നെ…. അപ്പൊ ഒരു സീനുമില്ല…..
പിന്നെ നിന്റെ കെട്യോൾ ആവും മുമ്പ് അവൾ നമ്മുടെയൊക്കെ ചങ്കും കരളും ആയിരുന്നല്ലോ…. അതോണ്ട് ഇഷ്ടക്കേടൊന്നും വിചാരിച്ച് പൊന്ന് മോൻ കരയണ്ടാ….. അവൾ വന്നോട്ടെടാ…..പിന്നെ നിന്റെയും അവളുടെയും ലൗ സ്റ്റോറി….
അല്ലാ….
കല്യാണ സ്റ്റോറി കേൾക്കേണ്ട ചടങ്ങ് കൂടെ ഉണ്ടല്ലോ…..'””

നന്ദു അവനെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…. പിവി പിന്നെ ഒന്നും എതിര് പറഞ്ഞില്ല….. നന്ദു നേരെ വീട്ടിലേക്ക് നടന്നു….

ഇന്ദ്രനും പിവിയും ഹരിയും കൂടെ ഗസ്റ്റ്‌ ഹൗസ്സിനു വെളിയിലുള്ള മര ബെഞ്ചിന്റെ അടുത്തേക്കും നടന്നു…..

???????????

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.