പെട്ടെന്ന് രുദ്രൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു……
അവനാകെ കിതക്കുകയാണ്…. ഒപ്പം ദേഹം മുഴുവൻ നന്നായി വിയർത്തിട്ടുമുണ്ട്…….
ബാൽക്കണിയിലുള്ള ആ ചാരു കസാരയിൽ നിന്നും അവൻ എഴുന്നേറ്റു…. അവൻ കണ്ട സ്വപ്നത്തിന്റെ ഹാങ്ങ് ഓവർ അത്ര പെട്ടെന്ന് മാറുന്നതല്ലായിരുന്നു…..പാറുവിന്റെ ആ നഗ്നമായ ശരീരം അവന്റെ മനസ്സിൽ നിന്നും പോകുന്നെ ഇല്ല…..
ശരീരമൊക്കെ ആകെ വിറക്കുന്ന പോലെ തോന്നി…..
കാമം അവന്റെ മസ്തിഷ്ക്കത്തെ ആകെ ബാധിച്ചിരുന്നു…..
രുദ്രൻ അൽപ നേരം തലയും ചെവിയും പൊത്തി ഒരിടത്ത് ഇരുന്നു….. കാരണം ഭ്രാന്ത് കേറും പോലെ ഉണ്ടായിരുന്നു അവന്….
‘”” ആ പെണ്ണിനെ തുണിയില്ലാതെ കണ്ടപ്പോ എന്തായിരുന്നു നോട്ടം…. എന്നിട്ടിപ്പോ കാതും കണ്ണും പൊത്തിട്ട് എന്താ കാര്യം…. കള്ളൻ…..
ഹ ഹ ഹ ഹ ഹ ഹ ഹ്………'””
ഒരു സ്ത്രീ ശബ്ദമാണ് അവന്റെ കാതിൽ മുഴങ്ങിക്കേട്ടത് …… രുദ്രൻ ഒരു ഞെട്ടലോടെ കണ്ണ് തുറന്നു…. ആ കേട്ട ശബ്ദം ദേവുവിന്റെ ആയിരുന്നു…..
പക്ഷെ അവളുടെ രൂപം അവിടമേവിടെയും ഇല്ലാ….. ദേവുവിന്റെ സ്വരം അവനോട് പറഞ്ഞ കാര്യം പിന്നെയും പിന്നെയും അവന്റെ മനസ്സിലും കാതിലും മുഴങ്ങി കേട്ടു…..
‘””അവൾ പറഞ്ഞത് ശരിതന്നെയല്ലേ…..
ഞാൻ എന്തിനാ ആ പെണ്ണിനെ അങ്ങനെ നോക്കിയത്……
ഛെ…….'””
അവൻ അവനോട് തന്നെ സ്വയം ചോദിച്ചു…..
ആ കാര്യം ഓർക്കുമ്പോ രുദ്രന് അവനോട് തന്നെ ലജ്ജ തോന്നുകയായിരുന്നു…..
അവൻ തന്റെ മുറിയിൽ തൂങ്ങി കിടക്കുന്ന ദേവുവിന്റെ ഫോട്ടോയെ തന്നെ നോക്കിയിരുന്നു…..
ആ മായാ കനവിനെ ഓർത്തുകൊണ്ട്…
???????????
ഇതേ സമയം പാറുവിന്റെ മുറിയിൽ…..
രാവിലെ മുതൽ ഓരോ പണികളിൽ തിരക്കായത് കൊണ്ട് പാറുവിന് ആകെ ക്ഷീണം തോന്നിയിരുന്നു…. അതിനാൽ തന്നെ അവൾ തന്റെ ബെഡിൽ തലചായ്ച്ച് ഉറങ്ങുകയാണ്…. അവളെ കൂടാതെ ആ മുറിയിൽ അച്ചുവും അന്നയും ഇന്ദുവുമെല്ലാം ഉണ്ട്… അവരോരോ വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു…..
പെട്ടെന്ന്…….
പാറു ഉറക്കത്തിൽ നിന്നും ഉറക്കെ അലറിക്കൊണ്ട് ഞെട്ടിയുണർന്നു…..
അവളുടെ അലർച്ച കേട്ട് ആ മുറിയിൽ ഉണ്ടായിരുന്നു മൂന്നുപേരും ഞെട്ടിയിരുന്നു…. അവർ വേഗം പാറുവിന്റെ അടുത്തേക്ക് ചെന്നു……
ശ്വാസം കിട്ടാത്ത പോലെ കിതക്കുകയായിരുന്നു അവൾ….. അത് കണ്ടപ്പോ ഇന്ദു പെട്ടെന്ന് ചെന്ന് ഒരു ബോട്ടിൽ വെള്ളമെടുത്ത് പാറുവിന് കൊടുത്തു….
തന്റെ വിറയാർന്ന കൈകളാൽ പാർവതി അവളിൽ നിന്നുമാ വെള്ളം വാങ്ങി ആർത്തിയോടെ കുടിച്ചു….. ഇതേ സമയമാണ് ലക്ഷ്മിയമ്മ ആ മുറിയിലേക്ക് കടന്നുവന്നത്…..
അവളുടെയാ അലർച്ച അവരും കേട്ടിരുന്നു…..
‘”” എന്താ….. എന്താ ഇവിടൊരു ഒച്ച കേട്ടത്……'””
ലക്ഷ്മിയമ്മ അവിടേക്ക് കേറിവന്നതും ചോദിച്ചു…..
‘” അതമ്മേ…..ചേച്ചി നിലവിളിച്ചതാ……'””
ഇന്ദു പറഞ്ഞു…..
‘”” നിലവിളിച്ചതോ… എന്തിനു….. “”
ലക്ഷ്മിയമ്മ ചോദിച്ചു…..
‘”” അറിയില്ല….. ചേച്ചിയിത് വരെയൊന്നും പറഞ്ഞിട്ടില്ല…..'””
ഇന്ദു പറഞ്ഞു…. അത് കേട്ടപ്പോ ലക്ഷ്മിയമ്മ വേഗം അവളുടെ അടുത്ത് പോയിരുന്നു….
ഇപ്പോഴും അവൾ കിതക്കുക തന്നെയാണ്…. ഒപ്പം നന്നായി വിയർക്കുന്നുമുണ്ട്….
Ac ക്ക് മുന്നിലിരുന്ന് വിയർക്കുന്ന പാറുവിനെ കണ്ടപ്പോ അവർക്ക് ശരിക്കും അതിശയമായി…. ലക്ഷ്മിയമ്മ അവളുടെ നെറുകിൽ സ്നേഹത്തോടെ തലോടി…..
‘”” എന്താ മോളെ പറ്റിയെ……
നിന്റെ മുഖമെന്താ ആകെ വല്ലാതെ……'””
ലക്ഷ്മിയമ്മ ചോദിച്ചു…..
‘”” അ… അത്…..
അതമ്മേ……. ഞ… ഞാനൊരു…… സ്വപ്നം കണ്ടതാ…….'””
പാറു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു….
‘”” ദുസ്വപ്നം ആണോ മോളെ……'””
‘”” ഹ്മ്മ്…….'””
‘”” ഇതിനാണോ ഇങ്ങനെ നിലവിളിച്ചേ…..
നിന്റെ കാര്യം കുട്യോളെക്കാൾ കഷ്ട്ടാണല്ലോ പെണ്ണെ….. ഞാനങ്ങു പേടിച്ചുപോയി…… കിടക്കുമ്പോ നാമം ജെപിച്ചു കിടന്നുടെ നിനക്ക്…..'””
ലക്ഷ്മിയമ്മ അവളോടത് ചോദിക്കുന്നത് കണ്ടപ്പോ അച്ചുവും ഇന്ദുവും അന്നയുമൊക്കെ വാ പൊത്തി ചിരിച്ചുപോയി…. അത്രക്ക് രസായിരുന്നു പാറുവിന്റെ അപ്പോഴത്തെ മുഖഭാവം…. പാറു ലക്ഷ്മിയമ്മയെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു…..
‘”” ഇങ്ങനെ ചിരിച്ചോ…..
കല്യാണ വീടാ…. തൊള്ളയിട്ടാ നാട്ടുകാർ കേൾക്കും എന്ന വല്ല ചിന്തയും ഉണ്ടോ…..
ഇവളെ കെട്ടുന്ന ചെക്കന്റെ കാര്യം ആലോചിക്കുമ്പോൾ ചിരി വരാ ഇന്ദുമോളെ…..'””
ലക്ഷ്മിയമ്മ ഇന്ദുവിനെ നോക്കി പറഞ്ഞു…..
””” എന്റമ്മേ…..
അമ്മയിത് ആദ്യായിട്ട് അല്ലെ കാണുന്നെ….
ഞാൻ വർഷങ്ങളായി കാണുന്നത……'””
ഇന്ദു പറഞ്ഞു…. പാറു അത് കേട്ടപ്പോ അവളെയൊന്ന് തുറിച്ചു നോക്കി… എന്നാൽ ഇന്ദുവത് കാര്യമാക്കിയില്ല….
‘”” ആഹാ…..
അപ്പൊ ഈയടുത്ത കാലത്ത് തുടങ്ങിയ അസുഖമല്ലല്ലേ……'””
ലക്ഷ്മിയമ്മ ചോദിച്ചു…..
‘”” അല്ലന്നേ…..
ആരൊക്കെയോ കൊല്ലാൻ വരുന്നെന്നു പറഞ്ഞിടക്ക് എഴുന്നേൽക്കും…..
പിന്നെ ഇടക്കിടക്ക് ഏതോ ഏട്ടനെ കണ്ടെന്നു പറഞ്ഞും എഴുന്നേൽക്കും……'””
ഇന്ദു ഒരു കള്ളചിരിയോടെ പറഞ്ഞു….
‘”” ഏട്ടനോ…….???
അതാരാ…….'””
ലക്ഷ്മിയമ്മ ചോദിച്ചു……
‘”” എനിക്കറിയില്ലമ്മേ…..
കക്ഷി വലിയ വീരശൂല പരാക്രമിയൊക്കെയാണ്…. ചേച്ചി ഓരോ ആപത്തിൽ പെടുമ്പോൾ വന്ന് രക്ഷിക്കുംത്രെ….. പക്ഷെ ആളുടെ മുഖമൊന്നും ചേച്ചി കാണാറില്ല പോലും….
പിന്നെ പുള്ളിക്കാരൻ വലിയ റൊമാന്റിക് ഒക്കെ ആണെന്നും ചേച്ചി പറഞ്ഞിട്ടുണ്ട്….
പണ്ടൊക്കെ ആ സ്വപ്നത്തിൽ കണ്ട ആളെ ഓർത്ത് റിലെ പോയി നടപ്പായിരുന്നു…..ഇപ്പൊ കൊറേയായി ഇല്ലാണ്ടിരുന്നതാ…. പിന്നേം തുടങ്ങീന്നാ തോന്നുന്നേ…..'””
നാളെ എപ്പോളാണ് ഇടുക?
11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്
Bro poli aayittond waiting for nxt part ❤️?
കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️
Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro
24
ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ് ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?
????
Waiting for next part….
????
Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം
സ്നേഹം ???
നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ
ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?
അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു
രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???