⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

102.

പുറത്ത് പോയി നോക്കിയപ്പോൾ സഞ്ജയുടെ ഗുണ്ടകൾ എല്ലാം മദ്യ ലഹരിയിൽ ഉറങ്ങിയിരുന്നു…

അതവർക്ക് വലിയ ഉപകാരം ആയി…..

മുന്നിലൂടെ പോകുവാൻ അവർ തയ്യാറായില്ല….

അതിനാൽ പുറകിലെ മതിലിൽ ഒരു ഏണി വച്ച ശേഷം അവർ അതിലൂടെ കയറി പുറത്തേക്ക് ചാടി…..

അർധ രാത്രി ആയതിനാൽ ആ പരിസര പ്രദേശത്ത് ആരും ഇല്ലായിരുന്നു…..

മണി അവരെ കൂട്ടി അൽപ്പം മുന്നോട്ട് നടന്നു…..

അവിടെ ഒരു ചെറിയ ഓട്ടോ കിടക്കുന്നുണ്ടായിരുന്നു……

പാറുവും ഇന്ദുവും അതിൽ കയറി…..

മണി വേഗം മുന്നിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പായിച്ചു…..

വളരെ വേഗതയിൽ ആണ് അവർ പോയിരുന്നത്….

അതിനാൽ ഒട്ടും വൈകാതെ അവർ ബസ് സ്റ്റാൻഡിൽ എത്തി…..

അവർക്ക് പോകുവാൻ ഉള്ള കല്ലട ബസ് സ്റ്റാൻഡിൽ തന്നെ ഉണ്ടായിരുന്നു….

മണിവേൽ അവർക്കൊപ്പം ബസ് വരെ അനുഗമിച്ചു….

,,,,,,.മണി അണ്ണാ…..

പാറു അയാളുടെ കയ്യിൽ പിടിച്ച് യാത്ര ചോദിച്ചു….

,,,,, മക്കള് പോയിട്ട് വാ……

ഇനി കാണുമോ എന്നൊന്നും അറിയില്ല….

നിങ്ങൾ സന്തോഷമായി ഇരുന്നാൽ മതി……

മണി തന്റെ നനഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു….

,,,,,, അണ്ണാ……

അപ്പാവേ പാത്തുക്കോ…….

ഇന്ദു പറഞ്ഞു…..

,,,,, സെറിമ്മാ…..

മണി സമ്മതം പറഞ്ഞു….

ആ സമയം തന്നെ ബസ് start ആവുന്നതിന്റെ ശബ്ദം ഉയർന്നു…..

,,,,, ഹാ…. മക്കള് പൊക്കോ……

മണി പറഞ്ഞു…..

അവർ അയാളെ അവസാനമായി ഒരു നോക്ക് കൂടെ നോക്കിയ ശേഷം ആ ബസിൽ കയറി യാത്ര തിരിച്ചു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.