⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

11.,,,, ദത് തന്നെ…..
പറഞ്ഞു നടന്നില്ലേൽ ഇതേ വഴി ഉള്ളു….
എന്താ അന്നേ നിന്റെ അഭിപ്രായം…..ഇന്ദ്രൻ ചോദിച്ചു…..,,,,, എനിക്ക് ഇതിനോട് വലിയ യോജിപ്പ് ഒന്നും ഇല്ല….
പക്ഷെ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കുന്നതിനെക്കാൾ നല്ലത് അതാണ്….
നമുക്ക് പറഞ്ഞു നോക്കാം…..
പപ്പ അടുക്കുമോ ഇല്ലയോ എന്ന് അറിയണമല്ലോ….'”അന്ന പറഞ്ഞു…..,,,,, അപ്പൊ ആ പ്രശനം സോൾവ് ആയി…..ഹരി ഒരു ചിരിയോടെ പറഞ്ഞു……,,,,,,ഇന്ദ്രാ…….നന്ദു വിളിച്ചു….

,,,,, എന്താടാ……

,,,,, ഒരാൾ നിന്നെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് ആയി….

നന്ദു അത് പറഞ്ഞപ്പോ തന്നെ ഇന്ദ്രന് കാര്യം പിടി കിട്ടി…. അവൻ നേരെ ഇന്ദുവിനെ നോക്കി… അവൾ നാണത്താൽ തല താഴ്ത്തി ഇരിക്കുകയാണ്…..

,,,,,,, ടാ…..
ഇയ്യ് ആ പെണ്ണിനേയും കൂട്ടി പോവാൻ നോക്ക്….
കൊറേ നേരമായി….

ഫാത്തിമ പറഞ്ഞു….
ഇന്ദ്രൻ സമ്മതം എന്നോണം ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് ഇന്ദുവിനെ ഒന്ന് ഇടംകണ്ണിട്ട ശേഷം മുന്നോട്ട് നടന്നു….

അവൻ തന്നെ വിളിച്ചതാണെന്ന് അവൾക്ക് മനസ്സിലായി…..

ഇന്ദു പതിയെ പാറുവിനെ നോക്കി….

,,,,, എന്നെ എന്തിനാ നോക്കുന്നത്……
പോയി വാ പെണ്ണേ….

ഒരു പുഞ്ചിരിയോടെ പാറു അവളോട് പറഞ്ഞു…..
ഇന്ദു ഒന്നും തിരിച്ചു പറയാൻ പോയില്ല…..
അവൾ നേരെ ഇന്ദ്രൻ പോയ വഴിയേ പോയി….

,,,,, ഏട്ടാ……

ഇന്ദു അവനെ വിളിച്ചു….

,,,,,മ്മ്……

,,,,, എക്സാം എങ്ങനെ ഉണ്ടായിരുന്നു…..

,,,,, കുഴപ്പമില്ല…. നിന്റെയോ…..

,,,,, എനിക്കും വലിയ പ്രശനം തോന്നിയില്ല….

അവൾ പറഞ്ഞു….
ഇന്ദ്രൻ തന്റെ കൈ ഇന്ദുവിന്റെ കയ്യിലേക്ക് ചേർത്ത് പിടിച്ചു…..
അവളും അതിനെ മുറുകെ പിടിച്ചു….

,,,,, ഇനി അതികം നാള് ഇവിടെ ഉണ്ടാവില്ല….ല്ലേ…..

അവൾ അൽപ്പം വിഷമത്തോടെ പറഞ്ഞു ….

,,,,, അതെന്താടീ……

,,,,, ഏട്ടൻ എക്സാം എല്ലാം കഴിഞ്ഞാൽ നാട്ടിൽ പോവില്ലേ…. പിന്നെ ന്നെ കാണാൻ വല്ലപ്പോഴും അല്ലെ വരു……
അത് ഓർക്കുമ്പോൾ വല്ലാത്ത വിഷമം ആണ്…..
നിക്ക് അറിയില്ല ഏട്ടനെ കാണാതെ ജീവിക്കാൻ പറ്റുമോ എന്ന്….. വല്ലാതെ മിസ്സ് ചെയ്യും……'”””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.