⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

27.

ലാബിൽ വച്ച് ഇന്ദ്രനും സോഫിയും കൂടെ ഉമ്മ വയ്ക്കുന്ന വീഡിയോ…..
പക്ഷെ സത്യത്തിൽ നിന്നും ഒരുപാട് മാറ്റമുണ്ട് ആ വീഡിയോക്ക്….

അവൾ തന്നെ ബലമായി ഉമ്മ വച്ച ഭാഗവും അത് കഴിഞ്ഞ് സത്യം മനസ്സിലാക്കി ഇന്ദ്രൻ അവളെ തള്ളി മാറ്റിയ ഭാഗവും എടുത്ത് മാറ്റിയിരിക്കുന്നു….

കൂടാതെ വീഡിയോയുടെ ലെങ്ത്ത് കൂട്ടിയിരിക്കുന്നു…..
അതായത് അവർ തമ്മിലുള്ള ചുംബനം കുറച്ചു സമയം അധികമായാണ് കാണിക്കുന്നത്….
കൂടാതെ ആര് കണ്ടാലും ഇത് ആസ്വദിച്ച് ഉമ്മ വയ്ക്കുന്നത് പോലാണ് തോന്നുക…..

ഇത് കണ്ട ഇന്ദുവിന്റെ ദേഷ്യം ന്യായമാണെന്ന് ഇന്ദ്രന് മനസ്സിലായി….
പക്ഷെ അത് അവനിൽ മറ്റൊരു വേദനയാണ് സൃഷ്ടിച്ചത്…..

ഒരു പെണ്ണ് വന്ന് തന്നെ കുറിച്ച് ഇല്ലാത്തത് പറയുമ്പോൾ അത് വിശ്വസിച്ചു എന്ന വേദന…..

,,,,, ഡീ ഇത്……

അവൻ സത്യം പറയാൻ വന്നപ്പോ ഇന്ദു അതിനെ തടുത്തു….

,,,,, മതി….. ഇനി പുതിയ കള്ളങ്ങൾ പറഞ്ഞ് രക്ഷപ്പെടേണ്ട……
എനിക്ക് എല്ലാം മനസ്സിലായി….
എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു……..
പകയുടെ പേരിൽ കൊല്ലാൻ നടക്കുന്ന സഞ്ജയിലും ജീവയിലും വരെ ഇതിലും മാന്യത ഉണ്ട്….
പക്ഷെ നിങ്ങൾ……
ഛേ…….
ഈ വീഡിയോ എന്നെ കാണിച്ചത് ഞാൻ ലോകത്ത് ഒരുപാട് വിശ്വസിക്കുന്ന ഒരാൾ ആണ്…..
അതുകൊണ്ട് ഇതിൽ എനിക്ക് യാതൊരുവിധ സംശയവും ഇല്ല……

എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ ചെയ്തത്…..
ഞാൻ ഒഴിഞ്ഞു പോയതല്ലേ…..
എന്തിനാ എനിക്കും ചേച്ചിക്കും ഒക്കേ ജീവിക്കാൻ ഇങ്ങനെ ആശ തന്നത്…..'”””

അവളൊരു വിതുമ്പലോടെ ചോദിച്ചു….

,,,,,, ഇന്ദു……

അവൻ തന്റെ ഇടറിയ ശബ്ദത്തിൽ അവളെ വിളിച്ചു…..

,,,,, വേണ്ട…..
എന്നെ വിളിക്കണ്ടാ…..
എനിക്കൊന്നും കേൾക്കേണ്ട……. നിർത്തിക്കൊ എല്ലാം…. ഇനി ഇന്ദു ഇല്ല…… എന്റെ കണ്മുന്നിൽ കണ്ടുപോകരുത്……
ഇപ്പോഴും….
ഈ നിമിഷവും ഏട്ടനോട് ക്ഷമിക്കാൻ ആണ്
എന്റെ ഹൃദയം എന്നോട് പറയുന്നത്….
പക്ഷെ….
പക്ഷെ….. എനിക്കിനി അതിന് സാധിക്കില്ല…….
നിങ്ങൾ ചതിയനാണ്…..
എനിക്ക് വേണ്ട നിങ്ങളെ…..
പക തീർക്കാൻ വരുന്നവനെ വിശ്വസിക്കാം….
പക്ഷെ സ്നേഹിച്ചു ചതിച്ച നിങ്ങളെ ഇനി വിശ്വസിക്കാൻ പറ്റില്ല…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.