⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

111.

,,,,,, പാർവതി……

രാഗേന്ദു…… അങ്ങനെ അല്ലെ പേര്…….

അയാൾ ചോദിച്ചു….

,,,,, അതേ….

ഇന്ദുവാണ് മറുപടി നൽകിയത്…

,,,,, എന്റെ പേര് സുദേവ്……

പോലീസിൽ ആണ്…..

അയാൾ പോലീസ് ആണെന്ന് പറഞ്ഞപ്പോൾ ഇന്ദുവും പാറുവും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയി…..

,,,,, ശേ……

ഏന്താ കുട്ടികളെ ഇത്…..

പോലീസ് എന്ന് കേൾക്കുമ്പോൾ എന്തിനാ ഈ പേടി…..'””

അയാളൊരു പുഞ്ചിരിയോടെയാണ് ചോദിച്ചത് പക്ഷെ അവരൊന്നും മിണ്ടിയില്ല…..

,,,,, അതൊക്കെ പോട്ടെ……

ഞാനിവിടെ എസൈ ആണ്……

പണ്ട് എന്റെ ഡ്യൂട്ടി അങ്ങ് തമിഴ്‌നാട് പോലീസിൽ സെൻട്രൽ ജയിലിൽ ആയിരുന്നു…. അവിടെ വച്ചാണ് നിങ്ങളുടെ അച്ഛനെ എനിക്ക് പരിചയം…..

,,,,,, സാറിന്റെ കുടുംബം ഒക്കെ…..

ഇന്ദു ചോദിച്ചു…..

,,,,, എല്ലാരും ഈ നാട്ടിൽ തന്നെ ഉണ്ട്….

പക്ഷെ എവിടെ എന്ത് എന്നൊന്നും ചോദിക്കരുത്…..

സത്യം പറയാല്ലോ മക്കളെ….. നിങ്ങളെ പിന്തുടരുന്ന സഞ്ജയ് എന്ന SJക്ക് നല്ല പിടിപാടുണ്ട്…..

അവന്റെ ചാരന്മാർ എവിടെ ആണെന്ന് പോലും അറിയില്ല……

അതുകൊണ്ട് നമ്മുടെ ഈ കൂടിക്കാഴ്ച വളരെ രഹസ്യം ആയിരിക്കണം…..

ഈ ഫോണിൽ പോലും എന്റെ നമ്പർ save ചെയ്തു വെക്കരുത്….

എല്ലാം മനസ്സിൽ മാത്രമേ പാടു……

പിന്നെ ഞാൻ നിങ്ങളെ വിളിക്കില്ല…..

നിങ്ങക്ക് ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി…….

മനസ്സിലായോ……'””

അയാൾ ചോദിച്ചു….

അതിന് അവർ തല കുലുക്കി സമ്മതം മൂളി….

,,,,,.മക്കളെ…..

ഇതിനൊന്നും എന്നോട് ദേഷ്യം തോന്നരുത്….

വളർന്ന് വരുന്ന ഒരു മോളുണ്ട്…….

പേടിയാ……

ഇല്ലെങ്കിൽ നിങ്ങളെയും എന്റെ മക്കളായി കൂടെ നിർത്തിയേനെ……”

അയാൾ വിഷമത്തോടെ പറഞ്ഞു….

,,,,,, അതൊന്നും കുഴപ്പില്ല അങ്കിൾ…..

ഞങ്ങൾക്ക് എല്ലാം മനസ്സിലാവും…..'”

പാറു പറഞ്ഞു…..

,,,,.അപ്പൊ മക്കളെ…..

ഞാൻ പോവാണ്….. പുറത്ത് പോകുമ്പോൾ സൂക്ഷിക്കണം…… ചുറ്റിനും ശത്രുക്കൾ ആണ്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.