⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

99.

പാറു വേഗം എഴുന്നേറ്റ് ആ റൂമിന്റെ മൂലക്ക് പോയി….. കൂടെ ഇന്ദുവും….

അവിടെ ഒരു കുടിച്ചു തീർത്ത ബീർ ബോട്ടിൽ ഉണ്ടായിരുന്നു…..

അവളത് എടുത്ത് ഭിത്തിയിലേക്ക് ശക്തിയിൽ അടിച്ചു….

ആ ബീർ ബോട്ടിൽ അവിടെ കിടന്ന് പൊട്ടി ചിതറി….

പാറു വേഗം അതിൽ നിന്നും രണ്ട് കുപ്പിച്ചില്ല് കഷ്ണങ്ങൾ എടുത്തു…..

എന്നിട്ട് അതിൽ ഒന്ന് ഇന്ദുവിന്റെ കയ്യിൽ കൊടുത്തു…..

,,,, മോളെ…….

,,,,,, ചേച്ചി……..?

,,,,, നല്ല ആഴത്തിൽ വരയണം…..

നമ്മുടെ പച്ച ഇറച്ചി തിന്നാൻ നിൽക്കുന്ന ചെകുത്താന്മാരാണ് പുറത്ത്…..

അവർക്ക് ഒരിക്കലും നമ്മളെ ജീവനോടെ കിട്ടരുത്…. മനസ്സിലായോ…..'””

ഇന്ദു തല കുലുക്കുക മാത്രം ചെയ്തു….

അവർ ഏറ്റുവരും ആ കുപ്പിച്ചില്ല് കൈ ഞെരമ്പിന്റെ ഭാഗത്തേക്ക് അമർത്തി വച്ചു……

ഞരമ്പ് മുറിഞ്ഞു ചോര ചീറ്റുന്നത് കാണാൻ മനോബലം ഇല്ലാത്തതിനാൽ അവർ ഇരുവരും കണ്ണടച്ചു വച്ചു……

പെട്ടെന്ന്…….

ആ മുറിയുടെ വാതിലിൽ നിന്നും ചില ശബ്ദങ്ങൾ വന്നു….

അവർ ആ കുപ്പിച്ചില്ല് പിൻവലിച്ചു…..

എന്നിട്ട് അങ്ങോട്ടേക്ക് ശ്രദ്ധ തിരിച്ചു…..

ഒട്ടും വൈകാതെ ആ വാതിൽ തുറന്നു വന്നു….

പുറത്ത് ഉണ്ടായിരുന്ന ആള് മണിവേൽ ആയിരുന്നു….

പാറുവിന്റെയും ഇന്ദുവിന്റെയും ഉള്ളിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പുതു തീ നാളങ്ങൾ ഉയർന്നു….

അവർ തങ്ങളുടെ കയ്യിലെ കുപ്പി ചില്ല് കഷ്ണങ്ങൾ വലിച്ചെറിഞ്ഞ് അയാളുടെ അടുക്കലേക്ക് ഓടി….

,,,,,, മണി അണ്ണാ……..

,,,,,, ശ്ശ്……….

ശബ്ദം ഉണ്ടാക്കല്ലേ മക്കളെ….

അവർ ഉണരും……

മണി ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….

,,,,,, എന്താണ് മണി അണ്ണാ ഇവിടെ നടക്കുന്നത്‌…..

ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല….

,,,,,, മക്കള് ഈ അണ്ണനോട് ക്ഷമിക്കണം…. എല്ലാം വളരെ പെട്ടെന്ന് ഉണ്ടായതാണ്….

നാട്ടിൽ അയ്യാവുടെ പേരും മര്യാദയും എല്ലാം പോച്ച്…….

സഞ്ജയ് കൊറേ ഗുണ്ടകളെ ഇറക്കിയിട്ടുണ്ട്….

അവൻ വന്നത് പോലും ആരും അറിഞ്ഞിരുന്നില്ല….

നമ്മുടെ കുടുംബത്തിന്റെ കൂടെ നിന്നവരെ എല്ലാം അവൻ അരിഞ്ഞു തള്ളി…..

ഇപ്പൊ അവസാനം അവനും കുടുംബവും ഇവിടെ വന്നിരിക്കുകയാണ്….. ഈ സ്വത്തിൽ അവകാശം ചോദിച്ചുകൊണ്ട്….

ആർക്കും എതിർക്കാൻ പോലും പറ്റിയില്ല…..

എല്ലാവരും നിസ്സഹായരായിരുന്നു……

ഇന്നലെ ഞാൻ വിളിച്ചത് തന്നെ അവർ അയ്യയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയാണ്….'””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.