⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

73.

ഗായത്രി കരഞ്ഞുകൊണ്ട് പറഞ്ഞു…..

ആ വാക്കുകൾ ഇന്ദുവിന്റെ ഉള്ളിൽ ഒരു സ്ഫോടനമാണ് ഉണ്ടാക്കിയത്…..

ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

ഉള്ളിൽ ദേഷ്യവും സങ്കടവും അണപൊട്ടി…..

ഇന്ദു പെട്ടെന്ന് ഗായത്രിയുടെ കഴുത്തിലേക്ക് കൈ വച്ച് അമർത്തി പിടിച്ചു…..

,,,,, നീ എന്താടി പറഞ്ഞത്….,.,..,,.,.,.

കള്ളമോ……….. നീ പറഞ്ഞത് കള്ളമോ……

അപ്പൊ….,.,.,.,. അപ്പൊ എന്റെ ഏട്ടൻ തെറ്റൊന്നും ചെയ്തില്ലേ…,.,.,.,.,.

അപ്പൊ ആ വീഡിയോ……..ഏട്ടൻ അയച്ച മെസ്സേജ്…… ഇതൊക്കെ എങ്ങനെ വന്നു……

പറയടി…….. ആരാ നിന്നോട് ഇത് ചെയ്യാൻ പറഞ്ഞത്….. എത്ര പണത്തിനാണ് നിന്നെ അവർ വിലക്ക് വാങ്ങിയതെടി നന്ദി കെട്ടവളെ……..'””

ഇന്ദു ദേഷ്യത്തിൽ വിറഞ്ഞു തുള്ളുകയായിരുന്നു…..

ഗായത്രിക്ക് ഒരു നിമിഷം ശ്വാസം വിടുവാൻ പോലും സാധിച്ചില്ല…..

അത്രക്ക് ഉണ്ടായിരുന്നു ഇന്ദുവിലെ കോപം…..

,,,,, ഇ…ഇന്ദു……,,.,.,.

ഞാൻ എല്ലാം പറയാം..,.,.,.,. നീ പിടി വിട്……

എല്ലാം കേട്ടിട്ട് എന്നെ എന്ത് വേണമെങ്കിലും  ചെയ്തോ……..'”

ഗായത്രി കഷ്ടപ്പെട്ട് ആ വാക്കുകൾ പറഞ്ഞൊപ്പിച്ചു……

ഇന്ദുവിന്റെ കൈകൾ പതിയെ അയഞ്ഞു….

കഴുത്ത് നന്നായി ഞെരിഞ്ഞത് കൊണ്ട് ഗായത്രി അൽപ്പം നേരം ചുമച്ചുപോയി…..

പിന്നെ പറയാൻ തുടങ്ങി….

നടന്ന സംഭവങ്ങൾ…..

??????????????

അന്ന്…..

ആ പരീക്ഷ നടക്കുന്ന സമയം….

നീ ഏട്ടനോട് സംസാരിക്കാൻ പോയിരിക്കുകയായിരുന്നു….

ഞാൻ ഒറ്റക്ക് പാറു ചേച്ചിയുടെ അടുത്തേക്ക് പോകുമ്പോഴാണ് എന്നെ ഒരു ചേച്ചി വിളിച്ചത്…..

,,,,,ഹലോ…… മോളെ….

ഞാൻ അവരുടെ അടുത്തേക്ക് പോയി….

,,,,, എന്താ ചേച്ചി…..

,,,,,, നീ ഗായത്രി അല്ലെ…..?

,,,,, അതേ….

,,,,, എന്നെ മനസ്സിലായോ….

,,,, ഹാ…… പാറു ചേച്ചിയുടെ ക്ലാസ്സിലെ അല്ലെ…..

പക്ഷെ പേര്……?

,,,, അതേ…. എന്റെ പേര് സെലിൻ എന്നാണ്….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.