⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

72.

ഇന്ദു പറഞ്ഞു നിർത്തി….

ഇതെല്ലാം കേൾക്കുന്ന ഗായത്രിയുടെ കണ്ണ് നിറഞ്ഞു തുളുമ്പുകയായിരുന്നു….

,,,,,, നീ എന്തിനാ ഗായു കരയുന്നത്……

എല്ലാം എന്റെ വിധിയാണ്…..

ദൈവത്തിന് എന്റെ സന്തോഷം കാണുന്നത് ഇഷ്ടമാവില്ല…. അതാ…. ഇങ്ങനെ ഒക്കെ നടന്നത്….

ഇന്ദു അവളെ  നോക്കി നിർവികരത്തോടെ പറഞ്ഞു….

,,,,, ഇന്ദു…..

,,,,,, മ്മ്……

,,,,, നീ എന്തിനാ എന്നെ ഇങ്ങനെ വിശ്വസിച്ചത്…..

,,,, പിന്നെ നിന്നെ വിശ്വസിക്കാതെ എങ്ങനാ ഗായു….

നീ എന്റെ ഫ്രണ്ട് അല്ലെ……

എനിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ലെന്ന കാര്യം എനിക്ക് നന്നായി അറിയാം…..'”

ഇന്ദു പറഞ്ഞു…..

അത് കേട്ടതും വിഷമം പിടിച്ചു നിൽക്കുവാൻ സാധിക്കാതെ ഗായു ഇന്ദുവിന്റെ കാലിലേക്ക് വീണു….

എന്നിട്ട് പൊട്ടി കരയാൻ തുടങ്ങി……

ഇന്ദുവിൽ അതൊരു വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്…..

,,,,,,, ഡീ…… നീ എന്താണ് ഈ കാണിക്കുന്നത്…..

ഇന്ദു ഒന്നും മനസ്സിലാവാതെ അവളോട്‌ ചോദിച്ചു….

എന്നാൽ ഗായത്രി ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല…

അവൾ ചെയ്ത പാപം  കരഞ്ഞു തീർക്കുകയായിരുന്നു….

ഇന്ദു വളരെ കഷ്ടപ്പെട്ട് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു….

,,,,, നീ കരച്ചിൽ നിർത്തി വല്ലതും പറ എന്റെ ഗായു……നിക്ക് പേടി ആവുണുട്ടൊ…..

എന്താ നിന്റെ പ്രശ്നം…….

,,,,,, ഇ…ഇന്ദു…,.,.,.,.,.,.

എ….എന്നോട് ക്ഷമിക്ക്‌….. ഞ..ഞാനൊരു തെറ്റ് ചെയ്തു…..

ഗായത്രി ഏങ്ങൽ അടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു……

,,,,, തെറ്റോ…… എന്ത് തെറ്റ്…….

,,,, വിശ്വാസ വഞ്ചന…….നിന്നോട്….

,,,,, എന്നോടൊ…..

നീ എന്താണ് പെണ്ണേ ഈ പറയുന്നത്….

,,,,,, ഡീ…… ഞാൻ പറഞ്ഞത് മുഴുവൻ കളവാണ്…..

ഏട്ടൻ.,…,.,..,, ഏട്ടൻ നിരപരാധിയാണ്…,.,..,..,

എല്ലാം അവർ എന്നെക്കൊണ്ട് പറയിച്ചതാ…..

എനിക്ക് ചെയ്യേണ്ടി വന്നു………

ഞാൻ പാപിയാണ്…………'”

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.