⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

39.

,,,,,.ദേവാ………

പെട്ടെന്ന് അവന്റെ വലത് ദിശയിൽ നിന്നും വളരെ സൗമ്യമായ ഒരു ശബ്ദം പുറത്തുവന്നു…..
അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി…..
ആരുമില്ല…..
ആ ഭാഗം വളരെ ശാന്തമായിരുന്നു…
ഒരു വെള്ള പ്രകാശത്തോട് കൂടെ…..

,,,,,, ദേവാ………

പിന്നെയും തന്നെ ആരോ വിളിച്ചു…..
പക്ഷെ ആരും ഇല്ലായിരുന്നു…..

,,,,,,, ദേവാ………,,,.,.,.
അസുര പാത വെടിയൂ ദേവാ……,,.,.,.,.,.
അങ്ങയെ ദ്രോഹിച്ചതിന്റെ 4 ഇരട്ടിപേർ അങ്ങേ സ്നേഹിച്ചിട്ടുണ്ട്……..,.,..,,.,.,.,.,,.
അതെല്ലാം സ്മരിക്കു ദേവാ………..,,,,
ഞങ്ങളുടെ കൂടെ കൂടു………..,..,,.,.
ഈ സൃഷ്ടിയെ വിനാശത്തിൽ നിന്നും രക്ഷിച്ചാലും……….,,,,,,,'””

ആ ശബ്ദം അവനോട് കേണു……

അവനിൽ വല്ലാത്തൊരു മനോവികാരം ആയിരുന്നു ആ സമയം…….
തന്റെ ശരീരവും മനസ്സും ആരുടെയോ കയ്യിൽ ആണെന്നും അത് തന്റെ പരിധിയിൽ അല്ലെന്നും അവന് തോന്നി….

പെട്ടെന്ന്….

,,,,,,,,,, ഏട്ടാ…..,.,.,.,.,..,.,.,.,.,.,.,,.,.,.,.,…..'”

നാല് ഭാഗത്ത് നിന്നും ഒരു സ്ത്രീ ശബ്ദം ഉയർന്ന് വന്നു…….
അവനു വളരെ പരിചിതമായ ശബ്ദം…..
ആ നിമിഷം അവന്റെ എല്ലാ നിയന്ത്രണവും നഷ്ട്ടമായി…….

ആ കനല് പോലുള്ള മണ്ണിൽ ഇരുന്ന് അവൻ അലറി അലറി കരഞ്ഞു………

,,,,,,,,, ആ,.,.,..,,..,.,.,.,.,.,,.,.,.,..,,.ഹ്,..,.,.,.,.,.

പൊടുന്നനെ അവൻ തന്റെ കണ്ണുകൾ തുറന്നു..,..,.,,,..

അവൻ കാണുന്ന മായയിൽ നിന്നും സത്യത്തിലേക്ക് തിരിച്ചുവന്നു………

അവനിപ്പോ ഒരുപാട് ആഴത്തിൽ ആണ്…..
പക്ഷെ അവനെ അത്ഭുതപ്പെടുത്തിയത് ഇതൊന്നും അല്ലായിരുന്നു…..
ആ വെള്ളത്തിന് അടിയിലും അവന് ശ്വസന പ്രക്രിയ നടന്നിരുന്നു…..
യാതൊരു വിധ ബുദ്ധിമുട്ടും ഇല്ലാതെ തന്നെ….

ആ ചെറുപ്പക്കാരന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…..
ആഗ്രഹിച്ചിട്ടും ആഗ്രഹിച്ചിട്ടും മരണം അവനെ പുൽകുന്നില്ല………

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.