⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

34.

അവൾ വേഗം അയച്ച മെസ്സേജിന്റെ നമ്പർ നോക്കി…. അത് ഇന്ദ്രന്റെ നമ്പർ തന്നെ ആയിരുന്നു….

എന്തിരുന്നാലും ഇതങ്ങനെ വിടാൻ പാറുവിന് സാധിച്ചില്ല…. അവൾ വേഗം ഇന്ദ്രന്റെ നമ്പറിലേക്ക് കാൾ ചെയ്തു….. അത് സ്വിച്ച് ഓഫ് ആയിരുന്നു….

ഇന്ദു വേഗം പാറുവിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി…..

,,,,,,,.മതിയായോ…….,.,.,.,.,,.,.,.
ചേച്ചിക്ക് സമാധാനമായൊ.,.,.,.,..,,.., ഇനി അയാളെ കുറിച്ച് എന്നോട് മിണ്ടരുത്….. അയാളെ വിളിക്കരുത്…….. ആരോടും അന്വേഷിക്കരുത്.,.,.,..,.,
അങ്ങനെ ചെയ്താൽ..,.,,.., സത്യമായും ഞാൻ ചാവും…….
ചേച്ചി കേട്ടല്ലോ..,.,.,……..'””

ഇന്ദു ഉറക്കെ പറഞ്ഞു…. അവളുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകിയിരുന്നു….
വിഷമത്താൽ കണ്ണുകൾ നിറഞ്ഞിരുന്നു….
കലി അവളുടെ ബുദ്ധിയെയും ചിന്താ ശക്തിയെയും ഇല്ലാതാക്കിയിരുന്നു…….

പാറുവിന് ഒന്നും പറയുവാൻ സാധിച്ചില്ല…..
ഒരു ശവത്തേ പോലെ അവൾ അതേ ഇരുപ്പിരുന്നു….
നടന്ന സംഭവങ്ങൾ അവരുടെ മനസ്സിനെ തന്നെ കൊന്നിരുന്നു….

പക്ഷെ ഇന്ദുവിന്റെയും പാറുവിനെയും ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു….
ഇന്ദ്രൻ നിരപരാധി ആണെന്ന്…..
മനസ്സ് അതിനെ അംഗീകരിച്ചില്ല എന്നെ ഉള്ളു…

പലപ്പോഴും എല്ലാവരും അങ്ങനെയാണ്…..
സാഹചര്യങ്ങൾ നമ്മെ അവിശ്വാസി ആക്കുന്നു…

നമ്മെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കുന്നവരെ ചതിയന്മാർ ആയി കാണാൻ പ്രേരിപ്പിക്കുന്നു…..

‘” ‘” ഈ സമയവും കടന്ന് പോകും….. ” “‘

■☆★◆◆◆◆◆◆●◆◆◆◆◆◆◆◆★☆■

ആ സംഭവത്തിന് ശേഷം ഇന്ദ്രനെയും നന്ദുവിനെയും അവിടെ ആരും കണ്ടിട്ടില്ല….

ഇന്ദു ഏത് നേരം മൗനമാണ്….
ഒരുതരം ദേഷ്യവും സങ്കടവും നിറഞ്ഞ അവസ്ഥ….

പാറു പിവിയേയും ഹരിയെയും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു….
അവർക്കും ഒന്നുമറിയില്ല….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.