⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

101.

,,,,, എന്താ അപ്പാ ഇങ്ങനൊക്കെ പറയുന്നത്…..

ഞാനത് ചെയ്യോ…..

,,,,, അറിയാം മോളെ…….

നീ വീര പാണ്ടിയുടെ മോളാണ്…..

ഈ അട്ട കൂട്ടത്തെ കണ്ടൊന്നും തളരരുത്…..

,,,,,.ഇല്ല അപ്പാ…… ഞാൻ തളരില്ല…..

പാറു വാക്ക് കൊടുത്തു….

,,,,, ദാ….. ഇത് വച്ചോ…..

അയാൾ ഒരു കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു….

,,,, എന്താ അപ്പാ ഇത്…..

,,,,, ഇതിൽ ഒരു പേപ്പർ ഉണ്ട്….

പിന്നെ രണ്ട് സിം കാർഡും…..

നിങ്ങളുടെ ബാഗ് മണിയുടെ കയ്യിൽ ഉണ്ട്….

ഒപ്പം ഫോണുകളും…..

അതിലെ രണ്ട് സിം കാർഡ് ഇപ്പൊ തന്നെ എടുത്ത് കളയണം….

എന്നിട്ട് ഈ കവറിൽ ഒരു ബസ് ടിക്കറ്റ് കൂടെ ഉണ്ട്…..

അത് കൊണ്ട് എറണാകുളം പോണം…..

എവിടെ പോണം എന്നൊക്കെ അതിൽ ഒരു പേപ്പറിൽ എഴുതിയിട്ടുണ്ട്….

ഒപ്പം അവിടെ പോയാൽ സഹായത്തിന് വിളിക്കേണ്ട ഒരാളുടെ നമ്പറും…..

അവിടെ എത്തിയിട്ട് മാത്രമേ സിം ഫോണിൽ ഇടാവു…..

ഒപ്പം നിങ്ങളെ അവിടെ സഹായിക്കാൻ വരുന്ന ആളെ പറ്റി ആരും അറിയരുത്….. മനസ്സിലായോ…..'””

വീര പാണ്ടി പറഞ്ഞു….

,,,,, ഇല്ല….. ഞങ്ങൾ അപ്പയെ വിട്ട് എങ്ങും പോവില്ല…..

,,,,, മോളെ….. വാശി പിടിക്കരുത്……

,,,,,വാശിയോ…….

ഇതെങ്ങനെ വാശി ആവും…..

അപ്പയെ ബലി കൊടുത്ത് ഞങ്ങൾക്ക് ജീവിക്കണ്ട…..

അവർ ഞങ്ങളെയും കൊന്നോട്ടെ…..'””

പാറു അദ്ദേഹത്തെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു….

,,,,,, മോളേ……..

എന്റെ പൊന്ന് മോളെ………….

അപ്പാ പറയുന്നത് കേൾക്കടാ……

ഞാൻ വേണമെങ്കിൽ നിങ്ങളുടെ കാലിൽ വീഴാം…

നിങ്ങൾ സുരക്ഷിതർ ആയി എന്ന് അറിഞ്ഞു മരിക്കുക എന്നത് ഈ വയസ്സന്റെ അവസാന ആഗ്രഹം ആണ്….. എതിര് നിൽക്കല്ലേ മക്കളെ…..'””

വേറെ വഴികൾ ഒന്നും ഇല്ലാതെ വീര പാണ്ടി തന്റെ കൈ കൂപ്പി അവരോട് യാചിച്ചു……

ആ കാഴ്ച കണ്ടു നിൽക്കുവാൻ പോലും അവർക്ക് കഴിഞ്ഞില്ല……

പാറുവും ഇന്ദുവും അദ്ദേഹത്തിന്റെ ആ കരങ്ങളിൽ

മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു…..

,,,,, ഇങ്ങനൊന്നും പറയല്ലേ അപ്പാ……

അപ്പാ ആരുടെയും മുന്നിൽ യാജിക്കുന്നത് കാണാനുള്ള ശേഷി ഞങ്ങൾക്ക് ഇല്ലാത്തത് കൊണ്ടാണ്……

അപ്പാ പറഞ്ഞത് ഞങ്ങൾ അനുസരിച്ചുകൊള്ളാം…..'”

പാറു പറഞ്ഞ വാക്കുകൾ വീര പാണ്ടിയുടെ ഉള്ളിൽ വല്ലാത്തൊരു ആശ്വാസം നിറച്ചു…..

,,,,,അപ്പക്ക് അത് കേട്ടാ മതി മക്കളെ……

ആ ബാഗിൽ കുറച്ചു പൈസയും വച്ചിട്ടുണ്ട്….

കുറച്ചു കാലം സുഖമായി കഴിയുവാൻ അത് മതി….

പിന്നെ ഉള്ളതിന് ദൈവം വഴി തെളിക്കട്ടെ…..

എന്റെ മക്കൾക്ക് പഠിപ്പ് ഉണ്ടല്ലോ….

എന്നും ഇവരിൽ നിന്നും ഓടി രക്ഷപ്പെടാൻ കഴിയില്ല എന്ന് എനിക്കറിയാം…..

പക്ഷെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നു….

എന്റെ മക്കളെ രക്ഷിക്കാൻ ഒരാൾ വരുന്നുണ്ട് എന്ന്…..'”””

വീര പാണ്ടി പറഞ്ഞു…..

അവർ ഇരുവരും അദ്ദേഹത്തെ ഒരിക്കൽ കൂടെ കെട്ടി പിടിച്ച് ആ നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി….

ശേഷം അവിടുന്ന് ഇറങ്ങി…..

ഇറങ്ങുമ്പോൾ തന്റെ ഫോണിലെ സിം ഊരി കളയുവാൻ അവർ മറന്നില്ല…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.