⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

100.

,,,,, അയ്യോ….. അപ്പാ……

അപ്പ എവടെ മണി അണ്ണാ……

ഞങ്ങൾക്ക് കാണണം……

പാറു പറഞ്ഞു…..

,,,,, അയ്യ മുറിയിൽ ഉണ്ട്…..

മക്കള് വാ….. നിങ്ങളെ അങ്ങോട്ട് കൊണ്ടുപോകാൻ ആണ് ഞാൻ വന്നത്…….'””

മണി പറഞ്ഞു….

ശേഷം പാറുവും ഇന്ദുവും ഒന്നും മിണ്ടാതെ മുറിക്ക് വെളിയിൽ വന്നു…..

അവർ നേരെ പോയത് വീര പാണ്ടിയുടെ മുറിയിലേക്ക് ആയിരുന്നു…..

അവർ ഉള്ളിൽ കയറിയതും മണി വേഗം വാതിൽ അടച്ച് ലൈറ്റ് ഇട്ടു…..

വീര പാണ്ടി ആ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു…..

,,,,,.അപ്പാ……..

ഇന്ദുവും പാറുവും കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് ഓടി….

എന്നിട്ട് കെട്ടി പിടിച്ച് കരയാൻ തുടങ്ങി…..

,,,,, മക്കളെ…..

ശബ്ദം ഉണ്ടാക്കല്ലേടാ…..

ആ ചെകുത്താന്മാർ  ഉണരും…..

സങ്കടത്താൽ ഇടറിയ ശബ്ദത്തിൽ വീര പാണ്ടി പറഞ്ഞു……

,,,,, ഞങ്ങൾ പേടിച്ച് പോയി അപ്പാ…..

അവർ വല്ലതും ചെയ്തോ എന്ന് ഓർത്ത്……

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു….

,,,,,.അപ്പാടെ മുത്തേ……

കരയല്ലേടാ….. അപ്പക്ക് ഒന്നും ഇല്ല…….

വീര പാണ്ടി അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു….. ഒരു അച്ഛന്റെ ലാളനയും വിഷമവും ആ വാക്കിൽ ഉണ്ടായിരുന്നു….

,,,,,, ഇനി നമ്മൾ എന്ത് ചെയ്യും അപ്പാ…..

അവർ….. അവർ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല….

പാറു പറഞ്ഞു…..

,,,,, മോള് പറഞ്ഞത് ശരിയാ……

അവർ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല….

പക്ഷെ തോറ്റ് കൊടുക്കരുത്….

പൊരുതണം….. ഞാനിപ്പോ ഈ അവസ്ഥയിൽ ആയിപ്പോയി…..

അല്ലെങ്കിൽ മരണം വരെ പൊരുതി എന്റെ മക്കളെ സംരക്ഷിച്ചേനെ…..'”””

,,,,,, അതെല്ലാം ഞങ്ങൾക്ക് അറിയാ അപ്പാ…..

,,,,, മ്മ്……

എന്നാലും….. എന്നാലും എന്റെ കുട്ടികളെ ഒന്നു നേരെ കാണനോ സ്നേഹിക്കാനൊ ഈ കിഴവന് ഭാഗ്യം ഉണ്ടായില്ലല്ലോ മോളെ……

എന്റെ ശിവ ഉണ്ടായിരുന്നേൽ എനിക്ക് സമാധാനമായി മരിക്കമായിരുന്നു…..

പക്ഷേ…. പക്ഷെ അവനെയും കൊന്നില്ലേ ഇവർ…..'””

വീര പാണ്ടി അവരെ കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു….

ആ സിംഹാസനം വീണ രാജാവ് തന്റെ നഷ്ടങ്ങളെ ഓർത്ത് പൊട്ടികരയുകയായിരുന്നു…..

,,,,, വേണ്ട അപ്പാ……

അപ്പാ ഇങ്ങനെ കരയല്ലേ…. ഞങ്ങൾക്ക് കാണാൻ സാധിക്കുന്നില്ല……

വീര പാണ്ടിയുടെ മുഖത്തെ കണ്ണ് നീര് തുടച്ചുകൊണ്ട് പാറു പറഞ്ഞു…..

തന്റെ അച്ഛന്റെ കണ്ണിൽ അൽപ്പം കണ്ണുനീർ കാണുന്നത് ഇതാദ്യമായിട്ട് ആയിരുന്നു…..

,,,,,, മോളെ പാറു…..

,,,,, എന്താ അപ്പാ….

,,,,.എനിക്ക് നിന്നിലാണ് പ്രതീക്ഷ……

എന്റെ ഇന്ദു കുട്ടിയേ നന്നായി നോക്കണം…

ഇവളൊരു പൊട്ടി പെണ്ണാണ്…..

ഒന്നും അറിയില്ല…..

ഒരിക്കലും കൈ വിടരുത് ഇവളെ……'”

വീര പാണ്ടി പറഞ്ഞു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.