96.
എല്ലാം അവരുടെ സന്തോഷ നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങൾ മാത്രം….
അവൾ അവസാനമായി പോയി നിന്നത് അവിടെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ ഫ്രേമിനു മുന്നിൽ ആയിരുന്നു….
ഇന്ദു തന്റെ നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് പതിയെ ആ ചിത്രത്തിന്റെ നടു ഭാഗം വൃത്തിയാക്കി…..
അതിൽ കണ്ട കാഴ്ച അവളിൽ കൂടുതൽ വേദന നൽകി…..
തന്റെ പ്രാണ നാഥന്റെ രണ്ട് കണ്ണുകൾ…..
അവൾ പെട്ടെന്ന് ഒരു ഭ്രാന്തിയെ പോലെആ വലിയ ചിത്രം തുടച്ചു മാറാല നീക്കം ചെയ്യാൻ തുടങ്ങി…..
അവസാനം ആ ചിത്രം അവളുടെ കണ്ണിന്റെ മുന്നിൽ തെളിഞ്ഞു…..
ഒരു നിമിഷത്തെ തെറ്റ് ധാരണയുടെ പുറത്ത് അവൾ ചീന്തി കളഞ്ഞ ചിത്രം…..
താൻ ഏറെ നാൾ മനസ്സിൽ കൊണ്ടു നടന്ന ചിത്രം….
തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ആ ചിത്രം…..
ഇന്ദ്രനും അവളും ഒപ്പം ഇരുന്ന് വരപ്പിച്ച ആ പെൻസിൽ ഡ്രോയിംഗ് പടം……
ഇന്ദു നിലത്ത് മുട്ടുകുത്തി ഇരുന്ന് അലറി കരയുവാൻ തുടങ്ങി….
താൻ നഷ്ട്ടാക്കിയത് തനിക്ക് വന്ന ഏറ്റവും വലിയ ഭാഗ്യത്തെ ആണ്……
താൻ അനുഭവിക്കേണ്ട സ്നേഹത്തെയാണ്….
അന്നവസനമായി കാണുമ്പോൾ തന്റെ മുഖത്തേക്ക് നിസഹായമായി നോക്കി നിന്നിരുന്ന ഇന്ദ്രന്റെ മുഖം അവളുടെ ഉള്ളിൽ തെളിഞ്ഞു വന്നു….
അവന്റെ ആ നോട്ടത്തിൽ ഒരായിരം അർത്ഥങ്ങൾ ഉണ്ടായിരുന്നു…..
നെഞ്ചു തളർന്ന് പിടയുന്നതിന്റെ ഇടയിൽ അവളൊന്ന് ശ്രദ്ധിച്ചു…..
ആ വലിയ കട്ടിലിന്റെ ചോട്ടിൽ സൈഡിലായി രണ്ട് കാലുകൾ…..
അവൾ വേഗം എഴുന്നേറ്റ് അങ്ങോട്ടേക്ക് ചലിച്ചു….
അവിടെ കിടന്നിരുന്ന ആളെ കണ്ടപ്പോ ഇന്ദുവിന്റെ ചങ്ക് തകർന്നു പോയി…..
തന്റെ പാതിയും…..
തന്റെ പ്രാണനും ആയ….
ഇന്ദ്രൻ……
എന്നാൽ അവൾ ഇതുവരെ കണ്ട ഇന്ദ്രൻ അല്ലായിരുന്നു അത്…..
കീറി പറഞ്ഞ ഒരു മുഷിഞ്ഞ ഷർട്ടും പാന്റും ധരിച്ചിരിച്ച്…..
അനിയന്ത്രിതമായി വളർന്ന മുടിയും താടിയും…..
ചുറ്റിലും കുടിച്ചു തീർത്ത മദ്യകുപ്പികൾ….
ഒപ്പം കുറച്ചു ഭക്ഷണാവശിഷ്ടങ്ങൾ…..
അതിൽ വന്നിരിക്കുന്ന ഈച്ചയും ഉറുമ്പുമെല്ലാം അവന്റെ ദേഹത്തും കയറി ഇറങ്ങിയിരുന്നു…..
,,,,,, ഏട്ടാ……..
ഇന്ദു വേഗം അവന്റെ അരികിൽ ഇരുന്നുകൊണ്ട് അവനെ കുലുക്കി വിളിച്ചു…..
അവൻ ചെറുതായി ഞെരുങ്ങി എന്നല്ലാതെ കണ്ണുകൾ തുറന്നില്ല….
അവൾ വേദന സഹിക്കാൻ കഴിയാതെ അവന്റെ നെഞ്ചിലേക്ക് കിടന്ന് പൊട്ടി കരയുവാൻ തുടങ്ങി….
ഒരു കുറ്റബോധം നിറഞ്ഞ മനസ്സോടെ…….
★●◆◆◆◆●●●●●★●●●●●●●●◆◆◆◆★
,,,,,, മോളെ….. മോളെ…..
ഇന്ദു……. ഡീ…… ‘””
97.
പാറുവിന്റെ വേവലാതിയോടെ ഉള്ള വിളി കേട്ടാണു ഇന്ദു തന്റെ കണ്ണുകൾ തുറന്നത്…..
മുന്നിൽ ഇപ്പോൾ ഇന്ദ്രനെ കണാനില്ലാ….
ഇന്ദു വേവലാതിയോടെ ചാടി എഴുന്നേറ്റു…..
എന്നിട്ട് ചുറ്റിനും നോക്കി….
ഇല്ല….
അവിടെ പാറു അല്ലാതെ വേറെ ആരുമില്ല….
രാവിലെ പൂട്ടിയ അതേ മുറിയായിരുന്നു അത്….
,,,,,, മോളെ……
നീ എന്താ ഈ നോക്കുന്നത്……
എന്തിനാ നീ കിടന്ന് കരഞ്ഞിരുന്നത്….
ഇന്ദുവിന്റെ മുഖഭാവം കണ്ട് അൽപ്പം പേടിയോടെ പാറു ചോതിച്ചു….
,,,,, ചേച്ചി………… ഏട്ടൻ..,.,….. എന്റെ ഏട്ടൻ……
,,,,,, എന്താടി….. ഇന്ദ്രന് എന്താ പറ്റിയത്…….
,,,,, അറിയില്ല……….
ഏട്ടന് എന്തോ പറ്റിയിട്ടുണ്ട്……
നമുക്ക് പോകാം…. ഏട്ടന്റെ അടുത്തേക്ക് പോകാം ചേച്ചി…… വാ…….'””
ഇന്ദു കരഞ്ഞുകൊണ്ട് പിച്ചും പേയും പറയാൻ തുടങ്ങി…. അത് കാണുമ്പോൾ പാറുവിന് വല്ലാതെ ഭയം അധികമായി…..
,,,,, എന്താ മോളെ നീ ഈ പറയുന്നത്……
അവന് ഒന്നും പറ്റിക്കാണില്ല…..
,,,,,, ഇല്ല ചേച്ചി………….
എന്തോ ഉണ്ട്…… ഞാൻ കണ്ടതാ….
ഏട്ടൻ ഇപ്പൊ ആകെ മാറിയിരുന്നു…….
,,,,,, നീ വല്ല സ്വപ്നവും കണ്ടതാവും ഇന്ദു…….
,,,,, അല്ല ചേച്ചി……….
ഏട്ടൻ എന്നെ കാണണം എന്ന് പറയും പോലെ…..
നമുക്ക് പോകാം…. എനിക്ക് കണ്ടേ പറ്റു…..
,,,,,, ഡീ…… നീ എന്തൊക്കെ ഭ്രാന്താണ് പറയുന്നത്….
അവനൊന്നും ഇല്ല……
പിന്നെ പോകാന്ന് വച്ചാൽ എങ്ങനെ പോകും…..
നമ്മളിപ്പോ ഇവരുടെ തടവിൽ അല്ലെ…….'””
,,,,,.അപ്പൊ…….
അപ്പൊ….. എനിക്കിനി എന്റെ ഏട്ടനെ ഒരിക്കലും കാണാൻ കഴിയില്ലേ ചേച്ചി…….
ഒന്ന്…… അവസാനമായെങ്കിലും……..'”””
അവളുടെ ആ ചോദ്യത്തിന് പാറുവിൽ ഉത്തരം ഇല്ലായിരുന്നു…..
അവൾ ഇന്ദുവിനെ തന്റെ മാറോട് ചേർത്ത് നിർത്തി….
എല്ലാവരും കയ്യൊഴിഞ്ഞ ആ പെണ്ണുകൾക്ക് കരയുവാൻ അല്ലാതേ മറ്റൊന്നിനും സാധിച്ചിരുന്നില്ല….
ഏറെ നേരം അവരാ ഇരിപ്പിരുന്നു…..
ഇന്ദു ആ സ്വപ്നത്തിന്റെ ഷോക്കിൽ നിന്നും ഏറെ കുറെ വെളിയിൽ വന്നിരുന്നു……
,,,,,, മോളെ…….
പാറു അവളെ വിളിച്ചു…..
,,,,,,മ്മ്…….
ഇന്ദു അവളുടെ നെഞ്ചിൽ കിടന്ന് വിളി കേട്ടു…..
,,,,,, നമ്മളിനി എന്ത് ചെയ്യും…..
,,,,, അറിയില്ല ചേച്ചി……
,,,,, നീ ആ ജീവക്ക് കഴുത്ത് നീട്ടി കൊടുക്കോ…..
പാറു ചോദിച്ചു…..
ഇന്ദു അവളുടെ നെഞ്ചിൽ നിന്നും അടർന്ന് മാറി അവളുടെ മുഖത്തേക്ക് നോക്കി….
എന്നിട്ട് ഇല്ലായെന്ന് തലയാട്ടി….
98.
,,,,, അതാ മോളെ നല്ലത്……
ഇവന്റെ ഒക്കെ ചവിട്ട് കൊണ്ട് ചാവുന്നെങ്കിൽ ചാവട്ടെ എന്ന് പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു…..
എന്നാൽ ഇപ്പൊ അത് തോന്നുന്നില്ല…..
തോറ്റ് കൊടുക്കാൻ ഒരു മടി…..'””
,,,,,, ചേച്ചി എന്താണ് പറഞ്ഞു വരുന്നത്…..
,,,,, എന്ത് പറയാനാണ് മോളെ…….
ഇവരുടെ വിഴുപ്പ് പേറി ജീവിക്കുന്നതിനെക്കാളും നല്ലത് മരിക്കുന്നതാണെന്ന് തോന്നുന്നു…..'””
,,,,, ചേച്ചി…..
ഇന്ദു ആശ്ചര്യത്തോടെ പാറുവിനെ നോക്കി….
ആ മുഖത്ത് എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ച മുഖഭാവത്തോടെ ഉള്ളൊരു ചിരി ഉണ്ടായിരുന്നു….
,,,,,, മോളെ ഇന്ദു……
ഇന്നലെ ഉപേക്ഷിച്ച ഒന്ന് ഇപ്പോൾ ചെയ്താലോ…..
,,,,, ചേച്ചീ എന്താണീ പറയുന്നത്…..
,,,,,, പറയാൻ വിഷമമുണ്ട് മോളെ……
ആത്മഹത്യ ചെയ്യുന്നവൻ ഏറ്റവും വലിയ ഭീരു ആണെന്ന് കരുതുന്നവളാണ് ഞാൻ……
പക്ഷെ……
പക്ഷേ ഇപ്പോഴത്തെ സാഹചര്യം…..
അത് നമുക്കെതിരല്ലേ മോളെ…..
ആരുണ്ട് നമ്മളെ ഒന്ന് സഹായിക്കാൻ…..
എല്ലാരും കയ്യൊഴിഞ്ഞില്ലേ…..
എന്നാലും ഇവർക്ക് മുന്നിൽ തോറ്റ് ജീവിക്കാൻ ഒരു മടി…..
നമുക്ക് മരിച്ചാലോ മോളെ……
ഈ മൃഗങ്ങൾക്ക് കൂടെ ജീവിച്ചാൽ ഇവർ നമ്മളെ പങ്ക് വച്ച് രസിക്കും……'””
ഈ വാക്കുകൾ പറയുമ്പോൾ അവളുടെ അടക്കി വച്ച കണ്ണുനീർ പുറത്ത് വീണിരുന്നു…..
ഇന്ദുവിനും തിരിച്ചൊന്നും പറയാൻ ഇല്ലായിരുന്നു…..
അവർ അൽപ്പ നേരം അതേ ഇരിപ്പ് ഇരുന്നു…..
,,,,, ചേച്ചി…….
ഇന്ദു അവളെ വിളിച്ചു….
,,,,, മ്മ്……
,,,,, എന്റെ ഏട്ടനെ……
,,,,,.മോളെ….. വേണ്ട…..
നീ അത് പറയണ്ട….. അവൻ സുഖമായി ജീവിക്കട്ടെ…
നമ്മൾ മരിച്ചു എന്ന വിവരം പോലും ആ പാവം അറിയാൻ ഇടവരാതെ ഇരിക്കട്ടെ……
ദൈവം അവന് നല്ലൊരു കിട്ടിയേ കൊടുക്കും…..
ഒരു മാലാഖയെ പോലെ….'””
,,,,, ആ കുട്ടി എന്റെ ഏട്ടനെ സ്നേഹിക്കോ ചേച്ചി….
,,,,.പിന്നെ…….അവനെ പോലെ ഒരുത്തനെ സ്നേഹിക്കാൻ ആരാ മടിക്കാ…..
,,,,, എന്നെക്കാൾ സ്നേഹിക്കുന്ന ഒരു പെണ്ണായാൽ മതിയായിരുന്നു….. ഒരുപാട് വേദനിപ്പിച്ചതാ ഞാനാ പാവത്തെ….. ഒരവസരം ദൈവം തന്നിട്ടുന്നേൽ ഞാൻ സ്നേഹിച്ചു കൊന്നേനെ…..'”
ഇന്ദു വിഷമം കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു….
,,,,,, നമുക്ക് പോയാലോ മോളെ……
,,,,,,.പോവാ ചേച്ചി…..
ഇന്ദു പറഞ്ഞു…..
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa