⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

95.

സഞ്ജയ് അതും പറഞ്ഞുകൊണ്ട് അട്ടഹസിക്കാൻ തുടങ്ങി….

മധ്യ ലഹരി അവരെ മയക്കത്തിലേക്ക് മാടി വിളിക്കുന്നുണ്ടായിരുന്നു…..

★◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆★

ഇരുട്ട്…….

ചുറ്റിനും ഇരുട്ട് മാത്രം…..

ഇന്ദു ഒരു വലിയ വീട്ടിലൂടെ മുന്നോട്ട് നടക്കുകയാണ്….

ഒരു പഴയ വീട്…..

ചുമരെല്ലാം മുഷിഞ്ഞു മാറാല പിടിച്ച് കിടക്കുന്നു….

ചുറ്റും വളരെ നിശബ്ദത മാത്രമായിരുന്നു….

പെട്ടെന്ന് അവളുടെ ചെവിയിൽ ഒരാളുടെ തേങ്ങൽ ശബ്ദം അലയടിച്ചു കേട്ടു…..

വളരെ പരിചിതമായ ഒരു സ്വരം…..

ആ സ്വരത്തിൽ നിറഞ്ഞിരുന്ന ദുഃഖത്തിന്റെ അളവ് ആ അവളുടെ നെഞ്ചിൽ വല്ലാത്ത വേദനയോടെ അറിയുവാൻ സാധിച്ചു….

ഇന്ദുവിന്റെ കാലുകൾ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ചലിക്കുകയായിരുന്നു…..

അത് അവസാനം ചെന്ന് നിന്നത് ഒരു മുറിയുടെ മുന്നിലും….

അവൾ അതിന്മേൽ കൈ കൊണ്ട് തട്ടി നോക്കി…..

പക്ഷെ ആരും കതക്‌ തുറന്നില്ല…..

എന്നാൽ ഉള്ളിൽ നിന്നും ആ ശബ്ദം കേൾക്കുന്നുമുണ്ട്….

ഇന്ദു വീണ്ടും അൽപ്പം ശക്തിയിൽ കതക്‌ തട്ടുവാൻ തുടങ്ങി….

അപ്പോഴും ആ വാതിൽ തുറന്ന് വന്നില്ല…..

ഏറെ നേരം അവിടെ കാത്ത് നിൽക്കുവാൻ അവളുടെ മനസ്സ് അനുവദിച്ചില്ല…..

അവളാ വാതിൽ ശക്തിയിൽ തള്ളി….

പക്ഷെ തുറന്നു വന്നില്ല….

അവൾ വീണ്ടും തന്റെ പരിശ്രമം തുടർന്നു…..

ഏറെ നേരത്തെ  പ്രയത്നത്തിന് ഫലം കണ്ടു…..

തനിക്ക് മുന്നിലെ ആ വലിയ വാതിൽ ഒരു ഹുങ്കാര ശബ്ദത്തോടെ തുറന്ന് വന്നു…..

അതൊരു വലിയ മുറി ആയിരുന്നു…..

ഒരു കൊട്ടാരത്തിലെ മണിയറ പോലെ……

മുറിക്ക് നടുക്ക് ഒരു വലിയ കട്ടിൽ…..

ചുമര് നിറച്ച് ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു…..

അതിനുള്ളിൽ രൂക്ഷമായ മദ്യത്തിന്റെയും സിഗററ്റിന്റെയും പുക നിറഞ്ഞിരുന്നു…..

ഇന്ദുവിന്റെ കാലുകൾ ഉള്ളിലേക്ക് ചലിച്ചു…..

അവളുടെ കണ്ണുകൾ അവിടെ ചുറ്റുമൊന്ന് പരന്നു നോക്കി…..

ചുമരിൽ തൂക്കിയ ചിത്രങ്ങൾ എല്ലാം മാറാല നിറഞ്ഞ് മൂടിയിരുന്നു…..

എന്തോ ഉൾപ്രേരണ കൊണ്ട് ഇന്ദു അതിലെ ഒരു ഫോട്ടോയിലെ മാറാല കൈ കൊണ്ട് നീക്കം ചെയ്തു നോക്കി…..

പെട്ടെന്ന് അവൾ പിന്നോട്ട് വേച്ചു പോയി…..

ആ കണ്ണുകൾ നിറഞ്ഞിരുന്നു….

തന്റെ മുന്നിൽ ഉള്ള ഫോട്ടോ അവളും ഇന്ദ്രനും ചേർന്ന് എടുത്ത ഒന്നായിരുന്നു…..

മനസ്സിനുള്ളിൽ അടങ്ങാത്ത ആശ്ചര്യം….

ഒപ്പം സങ്കടവും….

അതിൽ കാണുന്നത് തന്റെ സന്തോഷം ആയിരുന്നു….

ഇന്ന് ഇല്ലാത്ത ഒന്ന്……

ഇന്ദു വീണ്ടും അടുത്തടുത്ത ഫോട്ടോകൾ തുടച്ചു നോക്കുവാൻ തുടങ്ങി…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.