⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

92.

,,,,,, സഞ്ജു…………….

അതിഷ്ട്ട ലക്ഷ്മിയുടെ സ്വരം അവിടെ ഉയർന്ന് പൊങ്ങി…..

അവൻ അവരെ നോക്കി…..

,,,,,, ഇപ്പൊ ഒന്നും വേണ്ട……….

ഇവരെ ആ മുറിയിൽ ഇട്ട് പൂട്ട്..,.,.,.,..,…..

കഴിക്കാൻ ഭക്ഷണം മാത്രം കൊടുത്താൽ മതി…..

ഈ ആഴ്ച തന്നെ നിങ്ങളുടെ വിവാഹവും നടത്തണം……എന്നിട്ട് നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം…….'””

അതിഷ്ട്ട ലക്ഷ്മി പറഞ്ഞു…..

ആ വാക്കുകൾ ഒരു ഭീതിയുടെ സ്ഫോടനമായാണ് ഇന്ദുവിന്റെയും പാറുവിനെയും ഉള്ളിൽ നിറഞ്ഞത്…..

എല്ലാ പ്രതീക്ഷയും തെറ്റുന്നത് പോലെ തോന്നി അവർക്ക്…..

ജീവയുടെയും സഞ്ജയുടെയും ചുണ്ടുകളിൽ പകയുടെ മധുരമേറിയ പുഞ്ചിരി വിടർന്നു…..

,,,,,, ടാ സമറെ…..,.,.,.,. ഇവരെ ആ മുറിയിൽ കൊണ്ടുപോയി ഇട്..,..,,.,..,

കാണികളുടെ ഇടയിൽ ഒരു കാണിയായി നിന്ന് ഇതെല്ലാം രസിച്ചു കണ്ടുകൊണ്ടിരുന്ന സമർ എന്ന ചെകുത്താനോട് സഞ്ജയ് പറഞ്ഞു…..

അവൻ വേഗം വന്ന് അവർ ഇരുവരുടെയും മുടിക്കുത്തിന് പിടിച്ച് എഴുന്നേൽപ്പിച്ചു…..

എന്നിട്ട് ഒരു മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി തള്ളി ഉള്ളിലേക്ക് ആക്കി…..

അവരെ ഒരു വശ്യതയുടെ ചിരി സമ്മാനിച്ച ശേഷം സമർ ആ വാതിൽ അടച്ചു…. ആ ചിരിയിൽ പല അർഥങ്ങളും ഉണ്ടായിരുന്നു…..

അവരുടെ  മുന്നിൽ ആ വാതിൽ കൊട്ടി അടച്ചപ്പോൾ കണ്ണുനീർ വിഴുങ്ങിയ കണ്ണുകളാൽ ഇന്ദുവും പാറുവും പരസ്പ്പരം നോക്കി….

,,,,,,ചേച്ചി…..

ഒരു പൊട്ടിക്കരച്ചിലോടെ ഇന്ദു പാറുവിന്റെ നെഞ്ചിലേക്ക് വീണു… അവളും കരയുകയായിരുന്നു…..

,,,,, ഇങ്ങനെ വേദനിപ്പിക്കാൻ മാത്രം ഞങ്ങൾ എന്ത് തെറ്റാണ് എന്റെ കൃഷ്ണ ചെയ്തത്…..

പാറു കരഞ്ഞുകൊണ്ട് സ്വയം ചോദിച്ചു….

അവരിൽ മറ്റൊന്നും പറയുവാൻ ഇല്ലായിരുന്നു….

തങ്ങളുടെ ജീവിതത്തിലെ കാരാഗ്രഹ വാസം ഒരു മുന്നറിയിപ്പും ഇല്ലാതെ വളരെ പെട്ടെന്നാണ് ഉണ്ടായത്…. ഇവിടെ എന്തുണ്ടായി എന്ന് പോലും അവർക്ക് അറിയില്ലായിരുന്നു….

അതിലേറെ ഭയം അവർക്ക് വീര പാണ്ടിയെ ഓർത്ത് ആയിരുന്നു….

കാരണം ഇപ്പോൾ ഇവടെ ഉള്ളവർ തങ്ങളുടെ അച്ഛനെ കൊല്ലുവാൻ മാത്രം പക ഉള്ളിൽ കൊണ്ട് നടക്കുന്നവർ ആണ്…

ഏത് നിമിഷവും അവർക്ക് തങ്ങളുടെ അച്ഛനെ അപായപ്പെടുത്താം….

പക്ഷെ വിവരങ്ങൾ അറിയുവാൻ ഒരു വഴിയും ഇല്ല….

ആരെങ്കിലും സഹായത്തിന് വിളിക്കാൻ ആണെങ്കിൽ തങ്ങളുടെ ഫോൺ എല്ലാം ബാഗിൽ ആണ്… പുറത്തും ആയിരുന്നു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.