⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

91.

,,,,,, ചേട്ടത്തിയോ….. ആരാടാ നിന്റെ ചേട്ടത്തി…..,.,.,.,.,.

പാറു അലറികൊണ്ട് ചോദിച്ചു…..

,,,,, ഹാ…. എന്താ ഏട്ടത്തി ഇത്…….

നാളെ എന്റെ ചേട്ടൻ ഏട്ടത്തിയുടെ കഴുത്തിൽ താലി കെട്ടിയാൽ പിന്നെ ചേട്ടത്തി എനിക്കാരാ…..

പിന്നെ എന്നെ ഒരു അനിയനായി മാത്രം കാണണ്ട….

മറ്റൊരു ഭർത്താവായി കൂടെ കണ്ടോ….

ഏത്……….'””

അവൻ വശ്യമായി പറഞ്ഞുകൊണ്ട് ചിരിക്കാൻ തുടങ്ങി……

പാറുവിന്റെ കോപത്തിന്റെ സീമകൾ എല്ലാം തകന്ന് പോയി…… അവൻ പറഞ്ഞ വാക്കുകൾ ഒരു ഇടിമുഴക്കം പോലെ അവളുടെ ചെവിയിൽ വീണു…..

,,,,, എന്താടാ നായെ നീ പറഞ്ഞത്.,..,.,,……..

അവൾ അതും പറഞ്ഞുകൊണ്ട് ജീവയുടെ മുഖത്തിന് നേരെ തന്റെ കൈ വീശി…..

എന്നാൽ ആ കൈ അവന്റെ ദേഹത്ത് തട്ടും മുന്നേ മറ്റൊരു കരം അത് തടുത്തിരുന്നു…..

പാറു കോപത്തോടെ ആ കയ്യിന്റെ ഉടമയെ നോക്കി…..

അവിടെ കണ്ട ആളുടെ മുഖം ഇത്ര നേരം മനസ്സിൽ നിറഞ്ഞിരുന്ന ധൈര്യത്തെ മുഴുവൻ തവിട് പൊടിയാക്കി വലിച്ചെറിഞ്ഞു…..

,,,,,,, സഞ്ജയ്……..

അവളുടെ നാവ് അവന്റെ പേര് ഉച്ചരിച്ചു…..

അടുത്ത നിമിഷം സഞ്ജയ് പാറുവിന്റെ കയ്യിന്റെ പിടി വിട്ട് അവളുടെ മുടിക്കുത്തിൽ പിടുത്തമിട്ടു…..

,,,,,, പ്…പ്പാ……. തേവിടിച്ചി മോളെ.,.,.,.,.,..,

എന്റെ തമ്പിയുടെ ദേഹത്ത് കൈവക്കാറായോടി നീ…………

അവൻ അതും പറഞ്ഞുകൊണ്ട് അവളെ വലിച്ചു നേരെ നിർത്തി ആ കരണക്കുറ്റി നോക്കി അടിച്ചു…..

പാറു പുറകോട്ട് തെറിച്ചു പോയി വീണു….

,,,,,,, ചേച്ചി.,.,……..,.,.,.,.

ഇത് കണ്ട ഇന്ദു ഓടിപ്പോയി പാറുവിനെ പിടിച്ചു…..

അവളുടെ ചുണ്ടിന്റെ ഒരു ഭാഗം പൊട്ടിയിരുന്നു…..

സഞ്ജയ് വീണ്ടും അവർക്ക് നേരെ പോയി….

എന്നിട്ട് പാറുവിനെ ചവിട്ടുവാൻ വേണ്ടി കാല് ഉയർത്തി…..

എന്നാൽ അത് പൊക്കും മുന്നേ ഇന്ദു അതിൽ പിടിച്ച് കഴിഞ്ഞിരുന്നു……

,,,,,, എന്റെ…,.,.,.,.,. ചേച്ചിയെ ഒന്നും ചെയ്യല്ലേ….,,.,..,

ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യാം…..

ഒന്നും ചെയ്യല്ലേ ഏട്ടാ……..'””

അവൾ പൊട്ടികരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്….

അവിടെ ചുറ്റും കൂടി നിന്ന നിസ്സഹായരായ വീര പാണ്ടിയുടെ ജോലിക്കാർ ഇതെല്ലാം കണ്ട് കണ്ണുനീർ വാർക്കുകയായിരുന്നു…..

എന്നാൽ ഈ കാഴ്ച്ച മറ്റ് ചില കണ്ണുകളിൽ ആനന്ദം നിറച്ചു…..

പാറുവും ഇതെല്ലാം കണ്ട് നെഞ്ചു തളർന്ന് അതേ ഇരിപ്പ് ഇരുന്നു….

,,,,,, പ്…..പ്പാ…… കാലിൽ നിന്ന് വിടടി നായെ…….

നിന്റെയൊക്കെ ശബ്ദം പൊങ്ങാറായൊടി ഇവിടെ…..

സഞ്ജയ് ഇന്ദുവിനെ നോക്കി അലറി……

എന്നാൽ അവൾ പിടി വിടുവാൻ തയ്യാറായിരുന്നില്ല….തന്റെ ചേച്ചിയെ അവൻ ഉപദ്രവിക്കുമോ എന്ന പേടി അവളിൽ ആവോളം ഉണ്ടായിരുന്നു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.