⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

89.

ഇന്ദുവാണ് ചോദിച്ചത്…..

,,,,,, എന്ന പണ്ണ മുടിയും അമ്മ……..

ഊരിലെ അയ്യാവ്ക്ക് ഏകപെട്ട എതിരി….

അതാ ഒരു സേഫ്റ്റിക്ക്…….'””

പാണ്ടി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…

അവർ തിരിച്ചൊന്നും പറയാതെ വണ്ടി മുന്നോട്ട് എടുത്തു…..

പോകും വഴിയിൽ അധികം ആരും കുശലം ഒന്നും ചോദിച്ചില്ല…..

തൊട്ട് പുറകെ ആ ഗുണ്ടകൾ കയറിയ ജീപ്പും ഉണ്ടായിരുന്നു ….

ഒട്ടും വൈകാതെ തന്നെ ആ രണ്ട് ജീപ്പുകളും അവളുടെ വീടിനു മുന്നിൽ പോയി നിന്നു…..

വീര പാണ്ടിയുടെ വീട്…..

പുറത്ത് അവിടെ പണിക്ക് വരുന്ന ധാരാളം ജോലിക്കാർ ഉണ്ടായിരുന്നു….

ഇന്ദുവും പാറുവും പുറത്തേക്ക് ഇറങ്ങി അവരെയെല്ലാം നോക്കി….

എല്ലാവരുടെയും മുഖത്ത് പല പല ഭാവങ്ങൾ…..

സങ്കടം….

ഭയം….

സഹതാപം….

അങ്ങനെ പലതും….

ഇതെല്ലാം കാണുന്ന പാറുവിലും ഇന്ദുവിലും അൽപ്പം ഭയം നിറഞ്ഞു….

തന്റെ അച്ഛന് വല്ലതും പറ്റിയോ എന്ന് ഭയന്നു….

അവർ ഉള്ളിലേക്ക് പായുകയായിരുന്നു….

അകത്ത് ചെന്നതും ആദ്യം കണ്ടത് അവിടെ വീട്ട് ജോലി ചെയ്യുന്ന സെൽവിയെ ആയിരുന്നു…

സെൽവി അവരെ കണ്ടതും ഒരു നിമിഷം ശില പോലെ നിന്നു…. തന്റെ കയ്യിൽ ഉണ്ടായിരുന്ന തൂപ്പ് ചൂല് നിലത്തേക്ക് വീണു….

ആ കണ്ണുകൾ നിറഞ്ഞിരുന്നു….

ഇതെല്ലാം കാണുന്ന പാറുവിൽ വല്ലാത്ത ആശങ്ക വർധിച്ചു…..

പാറുവും ഇന്ദുവും കരഞ്ഞുകൊണ്ട് സെൽവിയുടെ അടുക്കലേക്ക് ഓടി….

,,,,,, ചേച്ചി……,.,..,., അപ്പാ.,.,.,.,.

അപ്പക്ക് എന്താണ് പറ്റിയത്…,.,.,,.

ഇന്ദു ഭയത്തോടെ ചോദിച്ചു….

അവരിൽ മറുപടി ഒന്നും ഉണ്ടായില്ല.,.,..,  ആ തല താഴ്ന്നാണ് ഇരുന്നിരുന്നത്…….

,,,,,, എന്തെങ്കിലും ഒന്ന് പറ ചേച്ചി……

ഞങ്ങൾക്ക് പേടിയാവുന്നു ഇത് കാണുമ്പോൾ…..

പാറു കരഞ്ഞുകൊണ്ട് അവരോട് ചോതിച്ചു….

,,,, ഞങ്ങളോട് ക്ഷമിക്കണം മോളെ……

അവർ അത്ര മാത്രം പറഞ്ഞു…..

വേറൊന്നും പറയുവാൻ ഇല്ലായിരുന്നു…..

,,,,,, എന്താ ചേച്ചി പറയുന്നത്…..

ഒന്ന് തെളിച്ചു പറ…….

പാറു ചോദിച്ചു….,.,.,..,

,,,,,,, ഞാൻ പറഞ്ഞാൽ മതിയോ….,.,..,.,.,.

അവരുടെ പിന്നിൽ നിന്നും ഒരു  ഗാംഭീര്യം നിറഞ്ഞ ശബ്ദം ഉയർന്നു….

പാറുവും ഇന്ദുവും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി…..

90.

അവിടെ മുന്നിൽ കണ്ട രൂപം ഇന്ദുവിനെ നന്നേ ഭയപ്പെടുത്തി…….ഒപ്പം പാറുവിൽ അടങ്ങാത്ത കലിയും സൃഷ്ട്ടിച്ചു…..

പകയുടെയും ശത്രുതയുടെയും മുഖ്യ തലയും….

ക്രൂരതയുടെ മറ്റൊരു മുഖവും ആയ അതിഷ്ട്ട ലക്ഷ്മി ആയിരുന്നു അത്……

,,,,,,, നിങ്ങളോ…,.,.,.,.,.,.

പാറു അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…..

,,,,,, ഹേയ്….,.,.,.,.

എന്താണ് പാർവതി ദേവി ഇത്…….

ഞാൻ നിന്റെ പെരിയമ്മ അല്ലെ…… ആ എന്നെ നിങ്ങൾ എന്നൊക്കെ വിളിക്കാൻ പാടുണ്ടോ….?

,,,,,,, പെരിയമ്മയോ…….

ഹും…… അങ്ങനെ വിളിക്കാൻ മാത്രം ആരാണ് എനിക്ക് നിങ്ങൾ…..'”

പാറു അൽപ്പം പുച്ഛത്തോടെ ചോദിച്ചു….

ഇന്ദു ആകെ പേടിച്ചാണ് നിൽക്കുന്നത്…..

അതിഷ്ട്ട ലക്ഷ്മിയുടെ കണ്ണുകൾ രക്തവർണ്ണമായിരുന്നു…..

അത് കാണുമ്പോൾ പാറുവിൽ പേടിയൊന്നും ഉടലെടുത്തില്ല…. വെറും കോപം ആയിരുന്നു അവളിൽ….നിറഞ്ഞു നിന്നത്….

എന്നാൽ ഇന്ദുവിന് ആ നോട്ടം നേരിടാനുള്ള ശക്തി ഇല്ലായിരുന്നു…..

പെട്ടെന്ന്….

,,,,,,, ആഹ്……

ചേച്ചി..,.,.,.,.,.,.,.,.,………..'””

പാറുവിന്റെ പുറകിൽ നിന്നിരുന്ന ഇന്ദുവിന്റെ ശബ്ദം അവിടെ പൊങ്ങി……

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി…..

അപ്പോഴാണ് അവളെ കാഴ്ച കണ്ടത്…..

ജീവ എന്ന പിശാച് ഇന്ദുവിന്റെ പുറകിൽ നിന്നും അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്ത് ആ കഴുത്തിൽ മുഖം പൂഴ്ത്തുന്നു…..

ഇന്ദു കുതറാൻ ശ്രമിക്കുന്നുണ്ട്…..

ഇത് കണ്ട പാറുവിൽ കോപം ഇരച്ചു കയറി……

,,,,,, ടാ………..,.,.,,.,.,.,.

അവൾ അലറികൊണ്ട് അവർക്ക് നേരെ ഓടി….. എന്നിട്ട് ജീവയെ പിടിച്ചു മാറ്റാനുള്ള ശ്രമം നടത്തി…..

എന്നാൽ അതത്ര എളുപ്പം അല്ലായിരുന്നു…..

ഇത് കണ്ട് നിന്ന സെൽവിയും അവരെ പിടിച്ചു മാറ്റുവാനുള ശ്രമം നടത്തി….

,,,,,, മാറടി അങ്ങോട്ട്…,.,.,….,.,,.

ജീവ അലറികൊണ്ട് സെൽവിയെ ആഞ്ഞു തള്ളി……

സെൽവി നേരെ പുറകോട്ട് മലച്ചു വീണു….

ഈ സമയം ജീവയുടെ പിടി അൽപ്പം അയഞ്ഞിരുന്നു…. ആ തക്കം നോക്കി പാറു അവനിൽ നിന്നും ഇന്ദുവിനെ വലിച്ചു മാറ്റി…..

എന്നിട്ട് അവന്റെ കരണം നോക്കി ശക്തിയിൽ ഒന്ന് പൊട്ടിച്ചു….അതിന്റെ ശബ്ദം അവിടമെങ്ങും പ്രതിധ്വനിച്ചു……

ജീവ അൽപ്പ സമയം തന്റെ കരണം പൊത്തി അതേ നിൽപ്പ് നിന്നു…. ശേഷം പതിയെ തന്റെ തല ഉയർത്തി… ആ ചുണ്ടിൽ ഒരു വശ്യമായ ചിരി ഉണ്ടായിരുന്നു…..

ഇന്ദു ഭയത്താൽ പാറുവിന്റെ നെഞ്ചിൽ വീണ് പൊട്ടി കരയാൻ തുടങ്ങി…..

,,,,,,, ഹോ….. എന്റെ ചേട്ടത്തിയുടെ കയ്യിന് എന്തൊരു ചൂടാണ്………..

ഏട്ടന്റെ ഭാഗ്യം………'””

ജീവ വശ്യതയോടെ പറഞ്ഞുകൊണ്ട് ചിരിക്കുവാൻ തുടങ്ങി…. പുറകിൽ നിന്നിരുന്ന അതിഷ്ട്ട ലക്ഷ്മിയും ചിരിക്കുന്നുണ്ടായിരുന്നു……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.