⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

87.

? ശരി മോളെ…….

മണി അത്ര മാത്രം പറഞ്ഞു…. ശേഷം ഫോൺ വച്ചു……ഇന്ദുവും പാറുവും ഏറെ അസ്വസ്ഥയായിരുന്നു……

പാറു വേഗം തന്റെ ഫോൺ എടുത്ത് ചെന്നൈയിലേക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു…..

എന്നിട്ട് പോകുവാനുള്ള തയ്യാറെടുപ്പ് തുടങ്ങി….

വളരെ അടുത്ത സമയത്ത് ഉള്ള വണ്ടി ആയതിനാൽ അവർ വേഗത്തിൽ ഫ്ലാറ്റിൽ നിന്നും ഇറങ്ങി…..

റയിൽവേ സ്റ്റേഷൻ അടുത്ത് ആയതിനാൽ അവിടെക്ക് പോകുവാൻ അധികം സമയം വേണ്ടിവന്നില്ല….

ഒട്ടും വൈകാതെ അവരുടെ ട്രെയിൻ വന്നു….

അവർ വേഗം അതിൽ കയറി യാത്ര തിരിച്ചു…..

അവളുടെ നാട്ടിലേക്ക്…..

???????????

യാത്രയിൽ ഉടനീളം അവർ പരസ്പ്പരം ഒന്നും സംസാരിച്ചിരുന്നില്ല….

മനസ്സിൽ പല പല ചിന്തകൾ ആയിരുന്നു….

ഒരു വശത്ത് എന്ത് പറ്റി എന്ന് പോലും അറിയാതെ ഒരു ദിവസം കാണാതെ പോയ ഇന്ദ്രൻ…..

മറു വശത്ത് തന്റെ അച്ഛൻ…..

രണ്ടും അവരിൽ വിഷമവും ആശങ്കയും നിറക്കുന്ന ചിന്തകൾ ആയിരുന്നു…..

സമയത്തിന്റെ ഒഴുക്കിന് അനുസൃതമായി അവർ പതിയെ ഉറക്കത്തിലേക്ക് വഴിമാറിപ്പോയി……

ഏകദേശം പുലർച്ചെ 6 മണി ആയപ്പോഴാണ് ഇരുവരും കണ്ണ് തുറന്നത്…..

സ്ഥലം നോക്കുമ്പോൾ അടുത്ത സ്റ്റോപ് ചെന്നൈ ആണെന്ന കാര്യം അവർക്ക് മനസ്സിലായി….

പാറു വേഗം എടുക്കാനുള്ള സാധനങ്ങൾ എല്ലാം എടുത്ത് വച്ച ശേഷം മണിവേലിന് കാൾ ചെയ്തു….

ആദ്യത്തെ തവണ വിളിച്ചപ്പോൾ എടുത്തില്ല….

പക്ഷെ രണ്ടാമത് വിളിച്ചപ്പോൾ എടുത്തു…..

അപ്പോൾ തന്നെ അവർ നാട്ടിൽ എത്താറായി എന്ന കാര്യം അറിയിച്ചു…..

മണി അവരെ കൊണ്ടുപോകാൻ ആളെ അയച്ചിട്ടുണ്ടെന്ന കാര്യവും പറഞ്ഞുകൊണ്ട് ഫോൺ വച്ചു……

88.

അപ്പോഴേക്കും ട്രെയിൻ ചെന്നൈ ഫ്ളാറ്റ്ഫോം എത്തിയിരുന്നു…..

ഇന്ദുവും പാറുവും എക്സിറ്റിന്റെ അടുത്തേക്ക് ബാഗും തൂക്കി നിന്നു….

ഒട്ടും വൈകാതെ ട്രെയിൻ അവിടെ നിന്നു…

അവർ അതിൽ നിന്നും വെളിയിൽ ഇറങ്ങി പുറത്തേക്ക് നടന്നു…..

,,,,,, അമ്മ……

പുറകിൽ നിന്നും ഒരു വിളി കേട്ടാണ് പാറുവും ഇന്ദുവും അവിടെ നിന്നത്…..

അവർ തിരിഞ്ഞു നോക്കി……

ഒരു 40 വയസ്സോളം പ്രായം വരുന്ന വ്യക്തി…..

കറുത്ത പാന്റ് കടുത്ത ഷർട്ട്…..

പുരികത്തിന് സൈഡ് ആയി ഒരു വെട്ട്…..

കയ്യിൽ കൊറേ ചരടുകളും….

കണ്ടാലേ ഒരു ഗുണ്ടാ ലൂക്ക് ഉണ്ടായിരുന്നു….

,,,,, യാര്……

പാറു ചോദിച്ചു….

,,,,,പാർവതി അമ്മ താനേ……..?

,,,,, ആമാ……

,,,,,, അമ്മ ….. എൻ പേര് പാണ്ടി……

അയ്യ അമിച്ചത്…….

അയാൾ ബഹുമാനത്തോടെ പറഞ്ഞു……

,,,,,, ഹാ….. മണി അണ്ണാ സോണ്ണാർ……

,,,,,, ആഹ്….. ആമാ അമ്മ……

പോകലാമ…..

അയാൾ ചോദിച്ചു…..

അവരും അതിന് സമ്മതം മൂളി…..

എന്നിരുന്നാലും പാറുവിന് എന്തെല്ലാമോ ശരിയല്ലാത്ത പോലെ തോന്നി….

കാരണം ഇപ്പൊ തന്റെ മുന്നിൽ വന്ന ആളെ ഇതിന് മുന്നേ കണ്ടിട്ടില്ല…..

കൂടാതെ ഇത് പോലേ പുതിയ ആളെ ഒന്നും തങ്ങളെ കൂട്ടിക്കൊണ്ടു വരുവാൻ അയക്കുകയുമില്ല…..

എന്നാലും വീര പാണ്ടിക്ക് സുഖമില്ല എന്ന കാര്യമായിരുന്നു അവളുടെ മനസ്സ് മുഴുവൻ..

എത്രയും പെട്ടെന്ന് വീട്ടിൽ എത്തണമെന്ന് ചിന്തയായിരുന്നു അവളുടെ മനസ്സ് മുഴുവൻ…..

അവർ പുറത്തേക്ക് വന്നു…..

അവിടെ വണ്ടി പാർക്ക് ചെയ്യുന്ന ഇടത്തേക്ക് പോയപ്പോൾ അവിടെ ഒന്നിന് പകരം രണ്ട് ജീപ്പ് ഉണ്ടായിരുന്നു…..

ഒരു ജീപ്പിൽ മുഴുവൻ ആയുധ ധാരികൾ ആയ ഗുണ്ടകൾ ആയിരുന്നു….

ഒരു നിമിഷം അവർക്ക് ഇരുവർക്കും ഉള്ളിൽ ഭയം തോന്നി….

അവർ പാണ്ടിയെ നോക്കി…..അയാൾ ആ ഗുണ്ടകൾക്ക് എന്തോ നിർദ്ദേശം കൊടുക്കുകയാണ്….. എന്നിട്ട് അയാൾ അവർക്ക് നേരെ വന്നു….

,,,,, ഏതുക്ക് അണ്ണാ ഇവളോ ആൾ……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.