86.
,,,,,, ഞാനൊന്ന് അന്വേഷിക്കട്ടെ…….
പിന്നെ മറ്റൊരു കാര്യം….. നിങ്ങളുടെ കാര്യത്തിൽ ഞാൻ ഇനി ഇടപെടില്ല….. സഹായിക്കില്ല…. എതിർക്കുകയുമില്ല……
ഒന്ന് ചേരാലും പിരിയലുമെല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ……
ഞാൻ നിന്നെ ഇന്ദ്രന് മുന്നിൽ കൊണ്ടുപോയി നിർത്തുന്ന വെറുമൊരു വാഹക മാത്രം ആയിരിക്കും…. മനസ്സിലായോ……'”””
പാറുവിന്റെ ആ വാക്കുകൾ അവളിൽ വല്ലാത്ത ആശ്വാസമാണ് നിറച്ചത്…..
അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ചോദ്യം ഉണ്ടായിരുന്നു…..
‘” ഇനിയെന്ത്……'”
ഉത്തരമില്ലാത്ത ഒരു ചോദ്യം….
അതിന് ഉത്തരം തരേണ്ടത് കാലമാണ്….
അപ്പോഴാണ് അവർ ഇരുവരും ഒരു കാര്യം ശ്രദ്ധിച്ചത്…..
പുറത്ത് പാറുവിന്റെ മൊബൈൽ ഏറെ നേരമായി ബെല്ലടിച്ചുകൊണ്ടിരിക്കുകയാണ്…..
അവർ എഴുന്നേറ്റ് അങ്ങോട്ട് പോയി….
എന്നിട്ട് ഫോൺ എടുത്ത് നോക്കി….
‘” ‘”അപ്പാ'” ‘” ( വീര പാണ്ടി) എന്നായിരുന്നു സ്ക്രീനിൽ തെളിഞ്ഞ പേര്…..
പാറു കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു….
,,,,,, ഹാലോ….. അപ്പാ…..
? മോളെ….. അയ്യ അല്ല …. ഞാനാണ്….മണി….
( മണി വേൽ……
വീര പാണ്ടിയുടെ സഹായി…. വീട്ടിലെ കാര്യസ്ഥൻ….
അവരുടെ കുടുംബത്തിലെ എല്ലാ കാര്യങ്ങൾക്കും മണിവേൽ എപ്പോഴും മുൻപന്തിയിൽ കാണും….)
,,,,, ഹാ…. മണിമാമ…..
സുഖമല്ലേ……
? അത്…. അത് മോളെ……
അയാളുടെ ശബ്ദത്തിൽ പാറുവിന് അൽപ്പം പതർച്ച തോന്നി……
,,,,, എന്ത് പറ്റി മാമ……
? മോളെ….. അയ്യ……അയ്യക്ക് പെട്ടെന്ന് വയ്യാതായി…..
,,,,, ഏഹ്….. എന്താ മാമ പറഞ്ഞേ…..
അപ്പക്ക് വയ്യേ……
പാറു വേവലാതിയോടെ ചോദിച്ചു……
ഇന്ദുവും അവൾ സംസാരിക്കുന്നത് കേട്ട് ഞെട്ടിയാണ് നിന്നത്…..
? അത് മോളെ…..
മോള് പെട്ടെന്ന് ഇങ് വാ…..
മണി പറഞ്ഞു….
ആ വാക്കുകളിൽ എന്തോ മറച്ചു വയ്ക്കുന്നത് പോലെ അവൾക്ക് തോന്നി…..എന്നിരുന്നാലും ഉള്ളിൽ നുരപൊന്തിയ പേടിയിൽ അതൊന്നും അവൾ ശ്രദ്ധ കൊടുത്തില്ല…..
,,,,,, ശരി മാമ…..
ഞങ്ങൾ ഇന്ന് തന്നെ ട്രയിൻ കേറാം……
രാവിലെ അവിടെ എത്തും…..
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa