⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

84.

,,,, ഇനി അവനെ കണ്ടിട്ട് എന്തിനാ…….

നിനക്ക് ദ്രോഹിച്ച് കൊതി തീർന്നില്ലേ…..

പാറു നിർവികരത്തോടെ അവളെ നോക്കികൊണ്ട് പറഞ്ഞു….

ഇന്ദു കേട്ട വാക്കുകൾ വിശ്വാസം വരാതെ പാറുവിനെ നോക്കി….

,,,,,, ചേച്ചി…….??

,,,,, എന്തേ……..

നിനക്ക് വിഷമം വരുന്നുണ്ടോ……

അപ്പൊ അവന്റെ കാര്യമോ….. നിന്നെ ഓർത്ത് എത്ര കരഞ്ഞുകാണും…..'”

,,,,, അറിയാം ചേച്ചി…….

എല്ലാം എന്റെ തെറ്റാണ്…..

ഞാൻ എടുത്ത് ചാടാൻ പാടില്ലായിരുന്നു….'””

,,,,,, അതേ…. എടുത്ത് ചാട്ടം…..

അതാണ് നിന്റെ പ്രശനം…..

അവൻ അങ്ങനെ ചെയ്യില്ല എന്ന് കാല് പിടിച്ച് പറഞ്ഞതല്ലേ ഞാൻ…. നീ കേട്ടോ……'””

,,,,, ചേച്ചി പറഞ്ഞതെല്ലാം ശരിയാണ്……

ഒന്നും നിഷേധിക്കുന്നില്ല….. പക്ഷേ…….,,,,,..

പക്ഷെ എനിക്ക് ഏട്ടനെ കണ്ടേ പറ്റു…….'””

ഇന്ദു പറഞ്ഞു…..

,,,,, എനിക്ക് പറ്റില്ല……

പാറു തറപ്പിച്ച് പറഞ്ഞു…..

അവൾക്ക് നിസഹായമായി നോക്കുവാൻ മാത്രമാണ് സാധിച്ചിരുന്നത്…..

,,,,, ചേച്ചി………..

,,,,, ഇന്ദു…… നീ ഒന്നും പറയണ്ട……

എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല…….

അവനെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ പോലും ഇല്ല…….

,,,,,, ചേച്ചി…… നമുക്കൊന്ന് നേരിട്ട് പോയാലോ…..

എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല……

,,,,,, ഛീ നിർത്തടി……..

ഇനി പോയിട്ട് എന്തിനാ….

അവനെ ദ്രോഹിക്കാനോ…..'”

പാറു അവളോട് അലറികൊണ്ട് പറഞ്ഞു…..

,,,,,, അത്….. അത് ഏട്ടനെ കാണാൻ…..

ഒന്ന് മാപ്പ് ചോദിക്കാൻ……

85.

,,,,, ഹോ….

മാപ്പ് ചോദിക്കാൻ…. അല്ലെ ….

എന്നിട്ട് എന്തിനാ…..

അവൻ ഇപ്പോൾ നിന്നെ മറന്ന് സുഖമായി ജീവിക്കുകയാവും……

,,,,, ഇല്ല…. ഏട്ടന് എന്നെ മറക്കാൻ പറ്റില്ല…..

,,,,, നിനക്ക് പറ്റിയില്ലേ…. അപ്പൊ അവനും പറ്റും…..

ഇനിയും നമ്മളെ സഹായിച്ച് അവനെ വേദനിപ്പിക്കാൻ എനിക്കാവില്ല……

നീ എല്ലാം മറന്നോ…….'””

പാറു തന്റെ തീർപ്പ് ഉറച്ച വാക്കുകളോടെ പറഞ്ഞു….

ഇന്ദുവിന് അൽപ്പ നേരം ഒന്നും ഉരിയാടുവാൻ സാധിച്ചില്ല…..

,,,,, ചേച്ചി……

അവൾ പതിയെ വിളിച്ചു…..

,,,, എന്താ…..

,,,,, ചേച്ചിക്ക് ഏട്ടൻ പറഞ്ഞ വാക്ക് ഓർമയുണ്ടോ…..

,,,,, ഏത് വാക്ക്…..

,,,,, ഈ ജന്മം ഇന്ദ്രന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ ആവുമെന്ന്…..

ഇന്ദു പറഞ്ഞു….

അത് കേട്ടപ്പോഴാണ് അവൾക്ക് ആ കാര്യം ഓർമ വന്നത്……അവൾ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി….

,,,,,, ഇത് വച്ച് പിന്നെയും ഏട്ടനോട് ബന്ധം പുലർത്താൻ അല്ല ചേച്ചി……

എനിക്കൊന്ന് മാപ്പ്‌ പറയണം…. പിന്നെ ആ വാക്കും തിരിച്ച് എടുപ്പിക്കണം…..

ഏട്ടൻ സുഖമായി ജീവിക്കുന്നു എന്ന അറിവ് മാത്രം മതി എനിക്ക്……വേറെ ഒന്നും വേണ്ട…..

ഞാൻ വേണേൽ ചേച്ചിയുടെ കാലിൽ വീഴാം…..

എന്നെ ഒന്ന് ഏട്ടന്റെ മുന്നിൽ കൊണ്ടുപോ…..

പ്ലീസ്……….'”””

ഇന്ദു അവൾക്ക് മുന്നിൽ താണ് കേണ് അപേക്ഷിച്ചു…..

ആ വാക്കുകൾക്ക് ഒരു എതിർ വാക്ക് പാറുവിൽ ഇല്ലായിരുന്നു…..

കാരണം അവൾക്ക് അറിയാം….. ഇന്ദ്രൻ പറഞ്ഞ വാക്കുകൾ തെറ്റിക്കാറില്ല എന്ന്…..

ഇന്നും ഒരു പക്ഷെ എവിടെയോ ഇന്ദുവിന് വേണ്ടി അവൻ കാത്തിരിപ്പുണ്ട് എന്ന കാര്യവും അവൾക്ക് ഉറപ്പായിരുന്നു…..

കാരണം അത്ര പെട്ടെന്ന് മറക്കാൻ പറ്റിയ ഒരു ബന്ധം അല്ലായിരുന്നു അവർ തമ്മിൽ…

,,,,,.മോളെ…….

ഏറെ നേരത്തെ ആലോജനക്ക് ശേഷം പാറു അവളെ വിളിച്ചു….

.,,,,, ചേച്ചി…?

അവൾ വിളി കേട്ടു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.