⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

82.

പാറു അടുക്കളയിൽ ചില ജോലികളിൽ മുഴുകി ഇരിക്കുകയായിരുന്നു…..

പെട്ടെന്ന് ആരുടെയോ സാമീപ്യം മനസ്സിലാക്കി അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഇന്ദു അവളുടെ മുറിയിലേക്ക് തിരിഞ്ഞു നടന്നു….

പാറു അവളെ വിളിക്കാനും നിന്നില്ല…

അവൾ ചെയ്തുകൊണ്ടിരുന്ന ജോലിയിൽ തന്നെ മുഴുകി…..

എന്നാലും മനസ്സിന് എന്തോ വല്ലായ്ക പോലെ തോന്നി…. മുറിയിലേക്ക് കയറിച്ചെന്ന എന്തോ മാറ്റങ്ങൾ കണ്ടതുപോലെ ഒരു തോന്നൽ….

അതിനെ തള്ളി കളയുവാൻ പാറുവിന് തോന്നിയില്ല….

അവളുടെ കാലുകൾ ആ മുറിക്കടുത്തേക്ക് ചലിക്കുകയായിരുന്നു….

അടച്ച വാതിൽ തുറന്നു നോക്കിയപ്പോ കണ്ട കാഴ്ച്ച പാറുവിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു …..

ഒരു ബ്ലേഡുമായി കൈ മുറിക്കാൻ ശ്രമിക്കുന്ന തന്റെ അനിയത്തി…. അവൾ കണ്ണുകൾ ഇറുകെ അടച്ചുകൊണ്ട് ആ ബ്ലേഡ് ആ ബ്ലേഡ് ഞാരമ്പിലേക്ക് അമർത്തി പിടിച്ചിരിക്കുകയാണ്…

പാറു വന്നതൊന്നും ഇന്ദു അറിഞ്ഞിട്ട് കൂടെ ഇല്ലായിരുന്നു…..

,,,,,,, മോളെ……………

പാറു ഇന്ദുവിനെ നോക്കി ഉറക്കെ അലറി…..

പെട്ടെന്ന് തന്റെ ചേച്ചിയുടെ ശബ്ദം അവിടെ കേട്ടതും ഒരു ഞെട്ടലോടെ ഇന്ദു തന്റെ കയ്യിൽ നിന്നും ബ്ലേഡ് പിൻവലിച്ചു…..

എന്നിട്ട് പാറുവിനെ നോക്കി.. ..

പാറു അങ്ങോട്ടേക്ക് പായുകയായിരുന്നു….

അവൾ ഇന്ദുവിന്റെ കയ്യിലെ ബ്ലേഡ് പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞ് ആ കരണം നോക്കി നല്ലതോന്ന് പൊട്ടിച്ചു……

,,,,, എടി………

നീ എന്താ ഈ കാണിച്ചത്….. ചാവാൻ നോക്കുന്നോ…. എങ്ങനെ പറ്റുന്നടി നിനക്കിത്….

എന്ന എന്നെക്കൂടെ കൊന്നിട്ട് പോരായിരുന്നോ….

നീ ഒറ്റക്ക് പോയിട്ട് ഞാനെന്ത് ചെയ്യാനാ….

തീരെ ബുദ്ധി കെട്ടുപോയോ നിനക്ക്….

ഛേ………'””

പാറു ദേഷ്യത്താൽ ഉറഞ്ഞു തുള്ളുകയായിരുന്നു…..

ഇന്ദു അതെല്ലാം കേട്ട് തല താഴ്ത്തിയാണ് നിന്നിരുത്…. നിർവികാരത്തോടെ…..

,,,,, എന്താടി….. നിന്റെ നാവിറങ്ങി പോയോ…..

ചാവാൻ മാത്രം എന്താണിപ്പോ ഉണ്ടായത്…..

പറ….. ഞാനും കൂടെ കേൾക്കട്ടെ……

നിനക്ക് അല്ലേലും നിന്റെ കാര്യം മാത്രമല്ലേ നോക്കേണ്ടു…… ഞാനൊന്നും നിന്റെ ആരും അല്ലല്ലോ……

മറ്റുള്ളവരുടെ വിഷമം തിരിച്ചറിയാൻ കഴിയാത്ത പിശാച്…..

എന്ന പോയി ചാവടി……

എനിക്ക് കുറച്ചു വിഷം തന്നിട്ട് പൊ……

സമാധാനം കിട്ടുമല്ലോ……'””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.