⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

https://youtu.be/rWY8Q–0Qsg

81.

എന്തോ….

താൻ അനുഭവിക്കുന്ന ദുഃഖം ഒറ്റക്ക് കരഞ്ഞു തീർക്കുവാൻ അവൾ ആഗ്രഹിച്ചു….

ഈ നാളുകൾക്കിടയിൽ ഇന്ദ്രനെ പറ്റി ചിന്തിച്ചു കൂട്ടിയ തെറ്റായ കാര്യങ്ങളെ അവൾ ഓർത്തുപോയി….

അത് അവളെ കൂടുതൽ വേദനിപ്പിക്കുകയായിരുന്നു…..

മരണത്തിന് പോലും ഇത്രയും വേദന കാണില്ല….

തന്റെ പാതിയും പ്രീയപെട്ടവനുമായ ഇന്ദ്രനെ ആണ് അവൾ കുത്തി നോവിച്ചത്…..

ദൈവം പോലും തന്നോട് പൊറുക്കില്ല എന്ന് അവൾ സ്വയം ചിന്തിച്ചു…..

പെട്ടെന്നാണ് ഇന്ദുവിന്റെ കണ്ണിൽ അത് കണ്ടത്…..

ജനലിന്റെ മൂലയിൽ ഒരു തുരുമ്പ് പിടിച്ച ബ്ലേഡ്…..

അവൾ പോലും അറിയാതെ ആ കാലുകൾ യാന്ത്രികമായി അങ്ങോട്ട് ചലിച്ചു….

എന്നിട്ട് ആ തുരുമ്പ് പിടിച്ച ബ്ലേഡ് കയ്യിൽ പിടിച്ചു….

ഈ മനോവേദനയിൽ നിന്നും ഒരു വിടുതൽ ഇന്ദു ആഗ്രഹിച്ചു…..

പല ദുഃഖത്തിനും മരുന്ന് സമയമാണ്….

നമ്മൾ സമയത്തെ മറികടന്നാൽ ആ ദുഃഖത്തേയും മറികടക്കാം…..

പക്ഷേ എല്ലാ സാഹചര്യത്തിലും അത് നടന്നുകൊള്ളാമെന്നില്ല…..

പല വേദനകൾക്കും സമയത്തെ തോല്പിക്കുവാനുള്ള ശക്തിയുണ്ട്…..

അത് മനുഷ്യ മനസ്സിനെ വേണ്ടാത്ത പല ചിന്തകളിലേക്കും നയിക്കുന്നു….

അവളുടെ കൈ ഞരമ്പിൽ ആ ബ്ലേഡ് അമരുമ്പോൾ  മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നള്ളു…..

തന്റെ പ്രാണ നാഥന്റെ മുഖം…..

മരിക്കുവാൻ ഉള്ള ധൈര്യം അവളിൽ നിറയുവാൻ ആ ഒരു കാര്യം മതിയിരുന്നു….

ഇന്ദു തന്റെ കയ്യിലേക്ക് ആ ബ്ലേഡ് അമർത്തി വച്ചു….

★★★★☆☆☆☆★★★★☆☆☆☆★★★★

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.