80.
ഗായത്രി പറഞ്ഞും….
ഇന്ദുവിന് അതേ കേൾക്കുമ്പോൾ കരച്ചിലിനിടയിൽ വരുന്ന ഒരു മങ്ങിയ ചിരി മാത്രമാണ് ഉണ്ടായത്…..
,,,,, നീ ചേച്ചിയെ കാണാൻ വരുന്നുണ്ടോ…..
ഇന്ദു അവസാനമായി ചോദിച്ചു….
,,,,,, ഇല്ലടി……
ഇനി ചേച്ചിയെ കൂടെ കാണാൻ എനിക്ക് പറ്റില്ല….
ചിലപ്പോ ഞാൻ ഹൃദയം പൊട്ടി മരിക്കും….
ആ മുഖത്ത് പോലും നോക്കാൻ എനിക്ക് സാധിക്കില്ല…. അത്രക്ക് സ്നേഹം അല്ലെടി എനിക്ക് തന്നിട്ടുള്ളത്……
ഇത് നമ്മളുടെ അവസാന കൂടി കാഴ്ച ആയിരിക്കട്ടെ…..
നിങ്ങളുടെ ജീവിതത്തിലേക്ക് ഞാനിനി വരില്ല….
പക്ഷെ എന്നും ഈ മനസ്സിൽ നിങ്ങൾ ഉണ്ടാകും….
മരിക്കും വരെ…..””
അവൾ പറഞ്ഞു നിർത്തി…..
ഇന്ദുവിന് എതിർത്തൊന്നും പറയുവാൻ ഇല്ലായിരുന്നു…..
ഗായത്രി തന്റെ അവസാന യാത്രയും പറഞ്ഞുകൊണ്ട് അവിടുന്ന് പോയി….
ഇന്ദു നേരെ ഫ്ലാറ്റിലേക്കും പോയി…..
ആ മനസ്സ് മുഴുവൻ ചഞ്ചലമാണ്….
ഒരു തരം മായിക ലോകത്ത് എന്ന പോലെ….
ഉള്ളിൽ ഇന്ദ്രനുമായുള്ള അവസാന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ കടന്നുപോയി….
അതിൽ അവൾ ഏറെ കണ്ടത് തന്റെ പരാതിയുടെ കണ്ണുനീർ ആയിരുന്നു……
അതെല്ലാം അവൾക്ക് കൂടുതൽ വേദന നൽകി….
ഇന്ദു റൂമിൽ എത്തിയപ്പോ പാറുവിനെ അവിടെ എവിടെയും കണ്ടില്ല…..
അവൾ നേരെ അടുക്കളയിൽ പോയി എത്തി നോക്കി….
പാറു അവിടെ ഉണ്ടായിരുന്നു…..
എന്തോ പണിയിലാണ്…..
ഇന്ദു അവളെ വിളിക്കാതെ നേരെ തന്റെ മുറിയിലേക്ക് പോയി…..
എന്നാൽ അവൾ വന്ന കാര്യം എല്ലാം പാറുവിന് അറിയാമായിരുന്നു….
ഇന്ദു മുറിയുടെ കതക് അടച്ച് ഒരു മൂലയിൽ പോയിരുന്നു…..
അടക്കി വച്ച കണ്ണുനീർ എല്ലാം ആ സമയം പുറത്തേക്ക് വരുകയായിരിന്നു….
അവൾ കൈ വായിൽ വച്ചുകൊണ്ട് ഉറക്കെ കരഞ്ഞു….
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa