⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

79.

ഇന്ദു നിർവികരതയോടെ പറഞ്ഞു….

,,,,,, നീ ഈ വേണ്ടാത്ത കാര്യം ഒന്നും പറയല്ലേ ഇന്ദു….

ഈശ്വരൻ എല്ലാം കാണുന്നുണ്ട്…..

,,,,,, അതേ…. എല്ലാം കാണുന്നുണ്ട്…..

എന്റെ വിഷമം….. അത് കാണാൻ മൂപ്പർക്ക് നല്ല ഇഷ്ടമാണല്ലോ…..

,,,,,, ഞാനെന്താ ഇന്ദു നിന്നോട് പറയുക…..

,,,,, ഏയ്‌….. നീ ഒന്നും പറയണ്ട ഗായു……

നീ ചെയ്തത് എല്ലാം ശരിയാണ്…..

ആ വീഡിയോ പുറത്ത് വന്നിരുന്നെങ്കിൽ ഒരു കുടുംബം മുഴുവൻ നശിച്ചേനെ…..

അതൊന്നും ഉണ്ടായില്ലല്ലോ……

,,,,, ഡീ….. നിനക്ക് എങ്ങനെ പറയാൻ സാധിക്കുന്നടി ഇത്…… ഞാൻ എത്ര വലിയ പാപം ആണ് ചെയ്തത്…..

,,,,, ഏയ്‌….. അതൊന്നും കുഴപ്പമില്ല…..

ഒരു പെണ്ണിന്റെ മാനത്തേക്കാൾ  വലുതല്ലല്ലോ ഒന്നും….

പക്ഷെ ആരും അറിയാതെ ഈ കാര്യം നിനക്ക് ഏട്ടനോട് പറയാമായിരുന്നു………

,,,,, എനിക്ക് അറിയാത്തത് അല്ല ഇന്ദു…..

ഈ കാര്യം ഏട്ടൻ അറിഞ്ഞാൽ ഇരു ചെവി അറിയാതെ എല്ലാം തീർത്ത് തന്നെനെ…..

പക്ഷേ അന്നത്തെ സംഭവത്തിന് ശേഷം ആരും ഏട്ടനെ കണ്ടിട്ടില്ല…..

നന്ദു ഏട്ടനും മിസ്സിങ് ആണ്…..'””

ഇന്ദു അവളുടെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കി…..

,,,,, അപ്പൊ ഏട്ടൻ എവിടെ പോയി…..

ഇന്ദു ചോദിച്ചു….

,,,,, എനിക്കറിയില്ല……

ഒരു കൊണ്ടാക്റ്റും ഇല്ല……

നാട്ടിൽ ആണെന്ന് തോന്നുന്നു…..

,,,,, എന്നെ മറക്കാൻ ഉള്ള വഴി ആയിരിക്കും അത്…..

ഇന്ദു വിഷമത്തോടെ പറഞ്ഞു…..

,,,,, ഏയ്‌…. അതൊരിക്കലും നടക്കില്ല ഇന്ദു…..

ഏട്ടന് നിന്നെ മറക്കുവാൻ സാധിക്കുമോ….

,,,,, അറിയില്ല……

ഞാൻ ഒരുപാട് വേദനിപ്പിച്ചതല്ലേ…. ഇപ്പൊ എന്നോടും വെറുപ്പ് തോന്നുന്നുണ്ടാകും….

ഇല്ലെങ്കിൽ ഒരു നോക്ക് കാണാൻ എങ്കിലും വന്നിട്ടുണ്ടാകും…..

,,,,,, ഡീ….. നീ വേണ്ടാത്ത ഒന്നും ആലോചിച്ചു കൂട്ടേണ്ട….. നിന്നെ കാണാൻ വരാത്തിന്റെയും വിളിക്കാത്തതിന്റെയും കാരണം വേറെ വല്ലതും ആവും….. നിനക്ക് വേണ്ടി ഏട്ടൻ ഉറപ്പായും കാത്തിരിക്കുന്നുണ്ട്……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.