⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

7.,,,,,, സോഫി……..
നീ കളിക്കുന്നത് തീ കളി ആണ്…..,,,,, അതൊക്കെ ഞാൻ നോക്കിക്കോളാ….
നീ പറഞ്ഞത് ചെയ്യ്…….സോഫി അവളോട് പറഞ്ഞു…..,,,,, ആല്ലടി…. ഇതിപ്പോ ആരുടെ കൈയ്യിൽ വിശ്വസിച്ച് ഏൽപ്പിക്കും ഒന്ന് എഡിറ്റ് ചെയ്യാൻ….
എല്ലായിടത്തും അവന്റെ ചാരന്മാരാ…. ഈ വിഷയം എങ്ങാനും ആ ഇന്ദ്രന്റെ ചെവിയിൽ എത്തിയാൽ….'”സെലിൻ അൽപ്പം ഭയത്തോടെ പറഞ്ഞു….,,,,, ആരുടെ ചെവിയിലും എത്തില്ല….
ഇത് അലീനയുടെ കയ്യിൽ കൊടുത്താൽ മതി…..
അവളുടെ വായിൽ നിന്നും ഇതൊന്നും പുറത്ത് പോവില്ല….ഇന്ദ്രൻ അവളുടെ ഏട്ടനും നല്ല കീറ് കൊടുത്തിട്ടുണ്ടല്ലോ….,,,,, ഹാ… അതും ശരിയാ……,,,,,,, സെലിൻ…

,,,,, എന്താടി……?

,,,,, മറ്റേ വീഡിയോ ഇപ്പോഴും അതിൽ ഇല്ലേ….

,,,,,, അതൊക്കെ സേഫ് ആയിട്ട് ഉണ്ട്…..

,,,,,,ഹമ്മ്……
അതാണ് ഇനി നമുക്ക് ആവശ്യം വരുക….
ഇന്ദ്രന്റെ ശത്രുക്കളായ നമ്മൾ കൊണ്ടുപോയി ഈ വീഡിയോ അവർക്ക് കാണിച്ചാൽ ഒരിക്കലും പാറുവും ഇന്ദുവും ഒന്നും വിശ്വസിക്കില്ല…..
പക്ഷെ അവളുടെ പ്രീയപ്പെട്ടവൾ പറഞ്ഞാൽ കേൾക്കാതെ എങ്ങനാ…..'””””

സോഫി പറഞ്ഞു…..
അത് ശരിവച്ചുകൊണ്ട് സെലിൻ ചിരിച്ചു…..
സോഫി തിരിച്ചും….

★◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆★

ഇന്ദ്രൻ ദേഷ്യത്തിൽ ആ വരാന്തയിലൂടെ പുറത്തേക്ക് നടക്കുകയായിരുന്നു….

അവന്റെ കോപം അവന് തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….

വഴി വളരെ വിജനമാണ്….
എല്ലാവരും പോയിതുടങ്ങിയിരുന്നു….

പെട്ടെന്നാണ് ഇന്ദ്രൻ അത് ശ്രദ്ധിച്ചത്…..

ഒരു തൂണിന്റെ മറവിൽ ഒരു പയ്യനും പെണ്ണും സംസാരിച്ചു നിൽക്കുന്നു…..

അതിലെ ആ പയ്യനെ ഇന്ദ്രന് മനസ്സിലായി…
ഇന്ദു വിളിക്കുന്നുണ്ടെന്ന് അവിടെ വന്ന് പറഞ്ഞവൻ….

ഇന്ദ്രനിലേ കോപം വീണ്ടും വർധിച്ചു…..
അവന്റെ കാലുകൾ അവന് നേരെ ചലിച്ചു…..
വളരെ വേഗതയിൽ….
ഇന്ദ്രന്റെ വരവ് ആ പയ്യനും കണ്ടിരുന്നു…..

,,,,,, ഹായ് ഏട്ടാ…….
ചേച്ചിയെ കണ്ടോ………..

അവനൊരു പുഞ്ചിരിയോടെ ചോദിച്ചു…..
പക്ഷെ ഇന്ദ്രന് അതൊന്നും കേൾക്കാൻ സമയം ഉണ്ടായിരുന്നില്ല…..

അവൻ ആദ്യമേ ആ പയ്യന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു….
നല്ല ഒന്നാം തരം അടി……

അവന് അവിടെ നിൽക്കുവാൻ സാധിച്ചില്ല…..
അടി കിട്ടിയതും താഴേക്ക് വീഴുവാൻ പോയി….
ഒപ്പം അവന്റെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി അലറുകയും ചെയ്തു….

,,,,,, പ്…പ്പാ …. മിണ്ടാതിരിക്കടി………..
ശബ്ദം പുറത്തേക്ക് വന്ന കൊന്ന് കുഴിച്ചു മൂടും ഞാൻ…………

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.