78.
സമയം ഏറെയായി…..
ഇന്ദു ഇനിയും ഒന്നും ഉരിയാടിയിട്ടില്ല….
ഗായത്രി അവളെ നോക്കിയപ്പോൾ ഒരു മരപ്പാവ പോലെ അതേ ഇരിപ്പ് ഇരിക്കുകയാണ്….
ആ കണ്ണിൽ നിന്ന് കണ്ണുനീർ മാത്രമാണ് വന്നിരുന്നത്….
,,,,, ഇന്ദു………
അവൾ വിളിച്ചു…..
പക്ഷെ അവൾ വിളി കേട്ടില്ല…..
,,,,, ഇന്ദു………
ഗായത്രി ഒന്നുകൂടെ അവളെ കുലുക്കി വിളിച്ചു….
ഇപ്പോഴും അതേ ഇരിപ്പ് തന്നെ…..
ഒന്നും പറയാതെ…..
,,,,,, ഇങ്ങനെ ഇരിക്കല്ലേ ഇന്ദു…….
എനിക്കിത് കാണുവാൻ സാധിക്കുന്നില്ല…..
എന്നെ വല്ല വഴക്കും പറ….
അല്ലെങ്കിൽ തല്ലുകയെങ്കിലും ചെയ്യ്……
നിന്റെ അവസ്ഥ കാണുമ്പോൾ ചാവാൻ തോന്നുകയാണ്……
ഗായത്രി കരഞ്ഞുകൊണ്ട് പറഞ്ഞു…..
,,,,,ഞാനെന്ത് പറയാനാണ് ഗായു…….
ശാപ ജന്മമാണ് എന്റെ……
ഒരിക്കലും ഗുണം പിടിക്കില്ല ഞാൻ….
,,,,, അങ്ങനെ ഒന്നും പറയല്ലടീ……
,,,,, പിന്നെ എങ്ങനെ പറയണം എന്റെ ഗായു…..
ഞാനും എന്റെ ചേച്ചിയും ഇതുവരെ അറിഞ്ഞുകൊണ്ട് ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല….. എന്നിട്ടും ഈ ലോകം ഞങ്ങളെ വേദനിപ്പിക്കുകയാണ്……
ഞങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് എന്റെ ഏട്ടൻ ആയിരിന്നു…..
എന്നിട്ട് ആ പാവത്തിന് ഞാനെന്താണ് പകരം നൽകിയത്….. വെറും വേദന മാത്രം…..
എന്തോരം വേദനിച്ചിട്ടാവും ആ പാവം ഇവിടുന്ന് പോയത്…. എന്നോട് ദൈവം പൊറുക്കുമോ……'””
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa