⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

75.

അവൾ ധൈര്യത്തോടെ പറഞ്ഞു…..

,,,,, എന്താ….. പണം തന്ന് എന്നെ വിലക്ക് എടുക്കുവാൻ നോക്കുകയാണോ ……

,,,,,, ഹ ഹ ഹ …… ഇതുവരെ അല്ല……

ഇനി പണം വേണമെങ്കിൽ തരാം…..

,,,,,, ചേച്ചി……. വയസ്സിന് മുത്തത് ആയതുകൊണ്ടാണ് ഇതിനുള്ള പച്ചയായ മറുപടി ഞാൻ തരാത്തത്…… പണ ഭ്രാന്ത് പിടിച്ച നിങ്ങൾക്കൊന്നും സ്നേഹത്തിന്റെ വില അറിയില്ല…. ഇപ്പോൾ നടന്ന സംഭവം ഏട്ടനെ ഞാൻ അറിയിച്ചാൽ ഉണ്ടാകുന്ന കാര്യം ഒന്ന് ചിന്തിച്ച് നോക്കിയാൽ മനസ്സിലാവും……..'””

ഞാൻ ധൈര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…..

,,,,, അപ്പോ നീ പണത്തിൽ വീഴുന്ന ആളല്ല…..

,,,, അല്ല…..

,,,, ശരി…… നീ പണത്തിൽ വീഴണ്ടാ……

എന്നാലും നീ ഇത് ഞാൻ പറയും പോലെ പറയും….

അവരെ പിരിക്കും…. ആരോടും സത്യം പറയുകയുമില്ല…….

സോഫി ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു…..

,,,, എന്താ ചേച്ചി….. ഭീഷണി ആണോ…..

,,,, അതേ…. ഭീഷണി തന്നെയാണ്……

അവർക്ക് ഏറ്റവും വിശ്വാസം നിന്നെയാണ്….

അപ്പൊ നീ പറഞ്ഞാലേ പാറുവും ഇന്ദുവും വിശ്വസിക്കു………”””

,,,,,, ചേച്ചി പറഞ്ഞത് സത്യമാണ്……

എന്നെ പാറു ചേച്ചിക്കും ഇന്ദുവിനും പൂർണ്ണമായ വിശ്വാസം ആണ്…..

ആ അവർക്ക് ഞാൻ ദ്രോഹം ചെയ്യുമോ സോഫി ചേച്ചി………….

ചേച്ചി ഈ വീഡിയോയും കൊണ്ട് സ്ഥലം വിടാൻ നോക്ക്….'””

ഞാൻ പറഞ്ഞത് കേട്ടതും ആ ചേച്ചി ഒരു പൊട്ടിച്ചിരി ആയിരുന്നു…..

എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല….

,,,,, ഡീ….. നീ പറഞ്ഞതെല്ലാം ശരിയാണ്…..

വീഡിയോ ഞാൻ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്……

പക്ഷെ കാണുന്ന ആരും ഇത് വിശ്വസിക്കുകയും ചെയ്യും………..

പിന്നെ നിന്റെ കാര്യം…..

ഒരു പെണ്ണ് ഒരു പക്ഷെ പണത്തിൽ വീഴില്ലായിരിക്കും….. പക്ഷെ വീഴുന്ന ഒന്നുണ്ട്…..

അത് കാണണോ നിനക്ക്……

സെലിൻ…..

ആ വീഡിയോ അങ് കാണിച്ചു കൊടുക്ക്…….:'””

സോഫി സെലിനെ നോക്കി പറഞ്ഞു…..

അപ്പോൾ തന്നെ അവൾ തന്റെ ഫോൺ എടുത്ത് ഒരു വീഡിയോ പ്ലെ ചെയ്ത് എനിക്ക് നേരെ തിരിച്ചു……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.