74.
,,,,, ഹാ…. ഇപ്പൊ ഓർമ വന്നു…. എന്താ ചേച്ചി വിളിച്ചത്…..
,,,,, എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്….
,,,, എന്ത് കാര്യം…
,,,,, നമുക്ക് അൽപ്പം മാറി നിന്നാലോ…. ഇവടെ വച്ച് പറയാൻ പറ്റിയ കാര്യം അല്ല….
ആ ചേച്ചി എന്നോട് പറഞ്ഞു….
ഞാൻ സമ്മതവും മൂളി….
ഞങ്ങൾ പിന്നെ നേരെ പോയത് ഒരു ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് ആയിരുന്നു….
അവിടെ ഒരാൾ കൂടെ ഉണ്ടായിരുന്നു….
പാറു ചേച്ചി എപ്പോഴും പറയുന്ന സോഫി….
,,,, ഹാലോ ഗായത്രി…..
സുഖമല്ലേ നിനക്ക്….
സോഫി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..
,,,,, എന്തിനാ എന്നെ വിളിപ്പിച്ചത്…..
,,,,, നിനക്ക് ഒരു കാര്യം കാണിച്ചു തരുവാൻ വേണ്ടിയാണ്…..
സോഫി എന്നോട് പറഞ്ഞു…. ഞാൻ എന്തെന്ന ഭാവത്തിൽ അവരെ നോക്കി….
സോഫി വേഗം തന്റെ ഫോൺ എടുത്ത് അതിലേ ഒരു വീഡിയോ പ്ലേ ചെയ്ത് എന്റെ കയ്യിൽ തന്നു….
അതിൽ ഇന്ദ്രേട്ടനും സോഫിയും ഉമ്മ വയ്ക്കുന്ന വീഡിയോ ആയിരുന്നു….
അത് കണ്ട ഞാൻ ശരിക്കും ഞെട്ടി….
പക്ഷെ ഇവർ ഈ കാണിക്കുന്ന കാര്യം തികച്ചും കള്ളമാണെന്ന് ബോധം എനിക്ക് ഉണ്ടായിരുന്നു….
,,,,,,, സോ…. ഗായത്രി…..
ഇത് കണ്ട് നിനക്ക് എന്ത് തോന്നുന്നു…..
അവൾ ഒരു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു….
,,,,, വളരെ നന്നായിട്ടുണ്ട് ചേച്ചി……
എന്തായാലും ഇതാരെയും കാണിച്ചിട്ട് കാര്യമില്ല…..
ഞങ്ങൾ ആരും വിശ്വസിക്കില്ല….
കാരണം ഞങ്ങൾക്ക് അറിയാം ചേച്ചിയെ പറ്റി…..'”
ഞാൻ വളരെ ധൈര്യത്തോടെ തന്നെ അത് പറഞ്ഞു…..
,,,,,, ഓഹോ…..
അപ്പൊ ഇത് ആരെ കാണിച്ചാലും വിശ്വസിക്കില്ല….
അല്ലെ……
,,,, അതേ……
,,,,, ഞങ്ങൾ കാണിച്ചാൽ അല്ലെ വിശ്വസിക്കാതെ ഇരിക്കൂ…. അതുകൊണ്ട് നീ കാണിച്ചോ…..
സോഫി അത് പറഞ്ഞപ്പോ എനിക്ക് ശരിക്കും ചിരിയാണ് വന്നത്…..
,,,,, ഹ ഹ ഹ ഹ ……… ഞാൻ കാണിക്കാനോ…. നടന്നത് തന്നെ….
,,,,, മോളെ ഗായത്രി…..
നീ ഞങ്ങൾ പറഞ്ഞത് കേൾക്കും….
ഇത് നീ എടുത്ത വീഡിയോ ആണെന്നും നീ നേരിൽ കണ്ട സത്യം ആണെന്നും ഇന്ദുവിനെയും പാറുവിനെയും പറഞ്ഞു വിശ്വസിപ്പിക്കും…..'””
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa