⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

71.

അവർ നേരെ കോളേജിൽ നിന്ന് പാർക്കിലേക്ക് പോയി….

സ്വസ്ഥമായി സംസാരിക്കുവാൻ അതിലും നല്ലൊരു ഇടം വേറെ ഇല്ലായിരുന്നു……

അവർ അവിടെ ഒരു തണൽ മരത്തിന് കീഴെ ഇരുന്നു…..

ഇരുവരും ഏറെ നേരം മൗനത്തിൽ ആയിരുന്നു….

ഇന്ദുവിന്റെ ശ്രദ്ധ അവിടുന്ന് കുറച്ച് അപ്പുറത്ത് ഉള്ള പ്രാവുകളുടെ ഫീഡിങ് ഏരിയയിൽ ആയിരുന്നു…..

,,,,,, ഇന്ദു……..

നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് ഗായത്രി അവളെ വിളിച്ചു….

,,,,,, ഹമ്മ്……

,,,,,,.നീ എന്താ മിണ്ടാത്തത്……

,,,,, ഗായു…. ഈ സ്ഥലം ഏതാണെന്ന് നിനക്ക് അറിയുമോ…..

,,,,, ഇല്ല……

ഗായത്രി പറഞ്ഞു….

,,,,, എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ്…..

ഇവിടം മുഴുവൻ എന്റെയും ഏട്ടന്റെയും ഓർമകളാണ്…..

ഞങ്ങൾ ഏറ്റവും കൂടുതൽ ചിലവഴിച്ച സ്ഥലമാണ് ഇത്……

ഇന്നും എനിക്ക് ഒരുപാട് വിഷമം വരുമ്പോൾ ഞാൻ ഇങ്ങോട്ടേക്ക് വരും….. അപ്പൊ മനസ്സിന് ഒരു വല്ലാത്ത ആശ്വാസം ആണ് കിട്ടുന്നത്…..

എനിക്കിന്നും ആ സംഭവങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ഗായു….

ഏട്ടൻ അങ്ങനെ ഒരാളാണെന്ന് എനിക്ക് അംഗീകരിക്കാൻ പോലും സാധിക്കുന്നില്ല….

ഇന്നീ ലോകത്ത് ഞാനേറ്റവും വെറുക്കുന്നത് ഏട്ടനേയാണ്…..

ഒപ്പം ഇഷ്ട്ടപ്പെടുന്നതും ഏട്ടനെയാണ്…..

അതിന് കാരണം മാത്രം എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല…..

ഓരോ നിമിഷവും ഏട്ടനെ ഒരു നോക്ക് കാണുവാൻ എന്റെ ഹൃദയം തുടിക്കുകയാണ്…..

പക്ഷെ എന്റെ ഉള്ളിൽ ഇപ്പോഴും ആ സംഭവങ്ങൾ മായാത്ത ഒരു മുറിവായി നിലനിൽക്കുന്നുണ്ട്….'”””

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.