⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

70.

അതിന്റെ അർത്ഥം ഗായത്രിക്ക് മനസ്സിലായിരുന്നു….

,,,,, ഡീ….. ചേച്ചി എവിടെ……

,,,,, ചേച്ചി ഫ്ലാറ്റിൽ ഉണ്ട്…..

നീ വാ…. ചേച്ചിക്കും നിന്നെ കാണണമെന്നുണ്ട്….

ഇന്ദു പറഞ്ഞു….

,,,,, ഇല്ല ഇന്ദു…… എനിക്ക് വരാൻ പറ്റില്ല…..

ഗായത്രി തല താഴ്ത്തികൊണ്ട് പറഞ്ഞു…..

,,,,, വരാൻ പറ്റില്ല എന്നോ…..

ഒരു വാക്ക് പോലും പറയാതെ നീ ഒരു ദിവസം എങ്ങോ പോയി….. എന്നെ കണ്ടോ…..

ഞാൻ ഉരുകി ഉരുകിയാണ് കഴിയുന്നത്….

അവിടെ ചേച്ചിയുടെ അവസ്ഥയും അതാണ്….

ഒന്ന് ആശ്വസിപ്പിക്കാൻ പോലും നീ ഉണ്ടായിരുന്നില്ല….

ഇന്ന് കാണാനും വരില്ല എന്നോ……'””

ദേഷ്യവും സങ്കടവും ചേർത്താണ് ഇന്ദു ആ വാക്കുകൾ പറഞ്ഞിരുന്നത്…..

അതിൽ ചില വാക്കുകൾ സങ്കടത്തിന്റെ ഇടർച്ചയിൽ മുറിഞ്ഞു പോയിരുന്നു….

ഇത്രനാൾ അടക്കി വച്ച വിഷമങ്ങൾ മറ്റൊരു രൂപത്തിൽ പുറത്ത് കാണിക്കുകയായിരുന്നു അവൾ…..

അത് കേട്ടതും ഗായത്രിക്ക് പിടിച്ചു നിൽക്കുവാൻ ആയില്ല….

അവൾ ഇന്ദുവിനെ ഇറുകെ പിടിച്ച് പൊട്ടി കരഞ്ഞു….

ഇന്ദു തിരിച്ചും….

കോളേജ് വിട്ട് പോകുന്ന ചില വിദ്യാർഥികൾ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

എന്നാൽ അവർ ഇരുവരും അതൊന്നും ശ്രദ്ധിക്കാൻ പോയില്ല…..

,,,,,, എനിക്ക് ചേച്ചിയെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഇന്ദു…. സ്നേഹം ഇല്ലാതെ അല്ല…..

ഗായത്രി കരഞ്ഞുകൊണ്ട് പറഞ്ഞു….

,,,,, നീ എന്താ ഗായു ഈ പറയുന്നത്….

ഫേസ് ചെയ്യാൻ പറ്റാതെയോ….. എന്നെയും നിന്നെയും ചേച്ചി ഒരുപോലെ അല്ലെ കാണുകയും സ്നേഹിക്കുകയും ചെയ്തത്…… അപ്പൊ എന്തിനാണ് ഈ മടി…….'””

ഇന്ദു ചോദിച്ചു…..

,,,,,, എല്ലാം പറയാം…..

നമുക്ക് കുറച്ച് പ്രൈവസി ഉള്ള സ്ഥലത്തേക്ക് പോകാം…….

ഗായത്രി ചോദിച്ചു…. അവളുടെ മുഖ ഭാവം കണ്ടതും എന്തോ പ്രധാന കാര്യം പറയുവാൻ ആണെന്ന് ഇന്ദുവിന് മനസ്സിലായി…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.