⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

63.

വെടിയൊച്ച കേട്ട് അപകടം മണത്ത അയാൾ കയ്യിൽ ഒരു തോക്കുമായാണ് പുറത്തേക്ക് വന്നത്….

എന്നാൽ അയാൾക്ക് എന്തെങ്കിലും ചെയ്യുവാൻ സാധിക്കുന്നതിന് മുന്നേ SJയുടെ തോക്കിലെ ബുള്ളറ്റ് എംഎൽഎ ഫിലിപ് മാത്യുവിന്റെ കാലിലേക്ക് തുളച്ചു കയറി….

അയാൾ വേദനയാൽ നിലത്തേക്ക് വീണു….

ഒപ്പം കയ്യിലെ തോക്കും താഴേക്ക് വീണു….

ജീവ വേഗം അയാൾക്കരികിലേക്ക് ഓടി ആ താഴെ വീണ തോക്ക് കൈക്കലാക്കി….

ഈ സമയം ഉള്ളിൽ ഉറങ്ങിക്കൊണ്ടിരുന്ന ഫിലിപ്പ് മാത്യുവിന്റെ അച്ഛൻ മാത്യു തലകൻ പുറത്തേക്ക് വന്നു….

അപ്പോൾ അയാൾ കാണുന്നത് നിലത്ത് രക്തം ഒലിപ്പിച്ചു കിടക്കുന്ന തന്റെ മോനെ ആണ്….
ഒപ്പം പുറത്ത് വെട്ട് കൊണ്ട് ചാവുന്ന തന്റെ കൂട്ടാളികളും….

ഒരു നിമിഷം പതറി നിന്ന അയാൾ ജീവരക്ഷയ്ക്ക് വേണ്ടി അകത്തേക്ക് കയറി വാതിൽ അടക്കാൻ നോക്കി…..

എന്നാൽ അപ്പോഴേക്കും ജീവയുടെ കയ്യിൽ ഉണ്ടായിരുന്ന തോക്കിലെ ഉണ്ട അയാളുടെ തലയിൽ തറച്ചു കയറിയിരുന്നു….

മാത്യു തലകൻ എന്ന ഫിലിപ്പിന്റെ അച്ഛൻ ജീവനറ്റ് നിലത്തേക്ക് വീണു…..

,,,,,, പക്കാസേ….. ഹെഡ് ഷോട്ട് ടാ തമ്പി……..

ജീവയെ നോക്കി SJ വേട്ടയുടെ ലഹരി ആനന്ദത്തിൽ പറഞ്ഞു…..
ജീവയും അത് കേട്ട് ചിരിക്കുക മാത്രം ചെയ്തു…..

അവർ ഇരുവരും അകത്തേക്ക് കയറി….
കൂടെ സമർ ഫിലിപ്പിനേയും വലിച്ച് അകത്തേക്ക് കൊണ്ടുവന്നു…..

അകത്ത് കയറിയ SJ ആ വീട് ചുറ്റും ഒന്ന് ചുറ്റി നോക്കി…..

,,,,,, ഹമ്മ്……. ഇതൊരു കൊട്ടാരം ആണല്ലോ എംഎൽഎ സാറേ…..

സഞ്ജയ് ഫിലിപ്പിനേ നോക്കി പറഞ്ഞു…..

,,,,,, നി..നിങ്ങൾ ആരാ…….
എന്താ നിങ്ങൾക്ക് വേണ്ടത്…….

വേദന കടിച്ചു പിടിച്ചുകൊണ്ട് ഫിലിപ് ചോദിച്ചു….

,,,,,,, ഹ ഹ ഹ ഹ ,,,,..,…….
ഞങ്ങളെ പരിജയപ്പെടുത്തിയാൽ നിങ്ങൾക്ക് അറിയാൻ യാതൊരു വഴിയും ഇല്ലല്ലോ ഫിലിപ് സാറേ……

സഞ്ജയ് പറഞ്ഞു….

,,,,,, പിന്നെ എന്തിനാ നിങ്ങൾ വന്നേ…..

,,,,,ഞങ്ങളോ……… ഹ ഹ ഹ ഹ ………,.,..,
ഒന്നും ഇല്ലാന്നെ….,.,.,,..കണക്ക് പുസ്തകത്തിൽ നിങ്ങളുടെ ആയുസ്സ് ഇന്ന് തീരുമെന്നാണ് കാണിക്കുന്നത്….. അപ്പൊ അതിങ് എടുക്കാൻ വന്നതാ….. ””

,,,,,, പ്ളീസ്,……. എന്നെ കൊല്ലരുത്…….,.,.,.,.

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.