⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

61.

പൂർണ്ണചന്ദ്രന്റെ നിലാവ് വെളിച്ചത്തിൽ ആ പ്രദേശം ജ്വലിച്ചു നിൽക്കുകയായിരുന്നു….

പെട്ടെന്നാണ് ആ ശാന്ത അന്തരീക്ഷം വന്യമായി മാറിയത്….

കാർമേഘങ്ങൾ പൂർണ്ണ ചന്ദ്രനെ വിഴുങ്ങി അന്തകാരം നിറച്ചു….
അതിൽ നിന്നും ഉണ്ടായ ഇടി മിന്നാലുകൾ ലോകത്തെ തന്നെ വിറപ്പിച്ചു….

എങ്ങും ഇരുട്ട് മാത്രം…..

ഒട്ടും വൈകാതെ അതൊരു പെരുമഴയുടെ രൂപത്തിൽ രൂപാന്തരം കൊണ്ടു….

രാത്രി സമയം 11:30
ബാംഗ്ലൂർ എംഎൽഎ ഫിലിപ് മാത്യുവിന്റെ വീട്…..

അയാളുടെ വീടിന് ചുറ്റും 50 മീറ്റർ മാത്രമാണ് മഴ പെയ്തിരുന്നത്…..

ആ വീട്ട് ഗെയ്റ്റിൽ രണ്ട് പോലീസുകാർ കാവൽ നിന്നിരുന്നു….
ഉള്ളിൽ അഞ്ചോളം അടി ആളുകളും….

പെട്ടെന്ന് ആ ഗേറ്റിന് മുന്നിൽ ഒരു പജീറോയും ഒരു ജീപ്പും വന്ന് നിന്നു….

പജീറോയിൽ മൂന്നുപേരും പുറകിൽ വന്ന ജീപ്പിൽ പത്തോളം ഗുണ്ടകളും ഉണ്ടായിരുന്നു…
രണ്ട് അന്യ വാഹനങ്ങൾ ഗൈറ്റിന് മുന്നിൽ വന്ന് നിന്നപ്പോൾ അതാരെന്ന് നോക്കുവാൻ വേണ്ടി ആ പൊലീസുകാർ അതിനരികിലേക്ക് പോയി…

,,,,,, ആരാണ്……

ആ പോലീസുകാരൻ അതിനുള്ളിലേക്ക് നോക്കി ചോദിച്ചു….

അതിൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത് മറ്റാരും അല്ലായിരുന്നു….
റെഡ് ഈവിൾ എന്ന സമർ ആയിരുന്നു….
തൊട്ടടുത്ത സീറ്റിൽ SJ എന്ന സഞ്ജയും പുറകിൽ അവന്റെ അനിയൻ ജീവയും ആയിരുന്നു….

,,,,, ഇതല്ലേ എംഎൽഎ ഫിലിപ്പിന്റെ വീട്…..

സമർ അയാളോട് ചോദിച്ചു….

,,,,, അതേ……

,,,,,, ഞങ്ങൾക്കൊന്ന് കാണണമായിരുന്നു….

,,,,, സോറി സാർ…..
രാത്രി ആരെയും വിസിറ്റ് ചെയ്യാൻ സമ്മതിക്കില്ല…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.