⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

59.

ഇതുവരെ കണ്ടതും നടന്നതും എല്ലാം മായയും സത്യവും ഇടകലർന്ന ദൃശ്യങ്ങൾ ആണ്….
ആരോ എന്നോട് കളിക്കുന്നുണ്ട്….

ഒരു mind game….

എന്നാലും ഇതെല്ലാം കള്ളമാണെന്ന് വിശ്വസിക്കാനാണ് ഇനിക്കിഷ്ടം….

പെട്ടെന്ന് പുറത്ത് ആകാശത്തിലൂടെ ശക്തിയിൽ ഇടി വെട്ടി…..

ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ ഞാൻ നന്നായൊന്ന് പേടിച്ചുപോയി….

പുറത്ത് നന്നായി കാറ്റ് വീശുന്നുണ്ട്….
നല്ല മഴ വരുന്നുണ്ടെന്ന് തോനുന്നു….
അന്തരീക്ഷം തന്നെ വളരെ വന്യമാകുന്നത് പോലെ….

വളരെ പെട്ടെന്നാണ് എന്റെ കണ്ണിൽ ആ കാഴ്ച പെട്ടത്…..

ബൽക്കണിക്ക് പോകുന്ന വഴിയിൽ മൂടി ഇട്ടിരുന്ന കർട്ടൻ കാറ്റത്ത് ശക്തിയിൽ ആടുന്നു…..
അതിന്റെ ഇടയിലൂടെ നോക്കിയപ്പോൾ എന്തോ ഒന്ന് അവിടെ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി….

വിറയാർന്ന കാലുകളുമായി ഞാൻ ബാൽക്കണി ലക്ഷ്യമാക്കി നടന്നു….
കർട്ടൻ മാറ്റി ബൽക്കാണിയിലേക്ക് കടന്നപ്പോൾ ഞാൻ കണ്ടത് മായ അല്ലെന്ന് എനിക്ക് മനസ്സിലായി……
അതേ. …..

അവിടെ ആരോ ഇരിക്കുന്നുണ്ട്…..
എന്നെ നോക്കികൊണ്ട്…..
ഇരുട്ടായത് കൊണ്ട് ഒന്നും കാണുവാൻ സാധിക്കുന്നില്ല….

,,,,, ആരാ……..

ഞാൻ അയാളെ നോക്കി ചോദിച്ചു….
പക്ഷെ മറുപടി വെറും മൗനം ആയിരുന്നു….

,,,,, ചോദിച്ചത് കേട്ടില്ലേ…..
നിങ്ങൾ ആരാണ്……
എങ്ങനെ ഇവടെ വന്നു….. കള്ളൻ ആണോ…..'””

ഞാനൽപ്പം ധൈര്യം സംഭരിച്ച് ഉറക്കെ ചോദിച്ചു….

അതിൽ നിന്നും യാതൊരു മറുപടിയും വന്നില്ല….
ഇരുട്ടിന്റെ ഇടയിലെ ചെറിയ വെളിച്ചത്തിൽ അവന്റെ കൺ പോള അനങ്ങുന്നത് ഞാൻ കണ്ടു….

അപ്പോഴാണ് മനസ്സിലായത്….
അയാൾ കണ്ണടച്ചാണ് ഇരുന്നിരുന്നത്….

പതിയെ ആ കണ്ണ് തുറന്ന് വന്നു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.