⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

58.

കൂടാതെ ഇന്നലെ നടന്ന സംഭവം….
വളരെ ശക്തിയിൽ ഇടിവെട്ടോട് കൂടെയാണ് മഴ പെയ്തത്…..
പക്ഷെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇന്നലെ ബംഗളൂർ സിറ്റിയിൽ വേറെ എവിടെയും മഴ പെയ്തിട്ടില്ല…..
ഈ വീടിന് ചുറ്റും…. 50 മീറ്റർ ചുറ്റളവിൽ ആണ് പെയ്തത്….'”””

,,,,, താൻ എന്തൊക്കെയാണ്‌ ഈ പറഞ്ഞു വരുന്നത്…..
ഒന്നും വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല….
ഇതെല്ലാം നടക്കുമോ….

പപ്പ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു….

,,,,,,സാറ് പറഞ്ഞത് ശരിയാണ്…..
എനിക്കും ഈ സംശയം ഉണ്ട്….. ഇത് കേൾക്കുന്ന എല്ലാവർക്കും ഉണ്ട്….പക്ഷെ കിട്ടിയ തെളിവുകൾ ഇങ്ങനാണ്….

എന്തായാകും സെലിന്റെ കാൾ ലിസ്റ്റിൽ അതികം കോണ്ടാക്റ്റ് ഉള്ള ആൾക്കാരെ ചോദ്യം ചെയ്യുന്നുണ്ട്….
ഒപ്പം അവളുടെ ബോയ് ഫ്രണ്ടിനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്…

ബാക്കി ഒക്കെ സാറിനെ ഞാൻ വഴിയേ അറിയിക്കാം……'””

അയാൾ പറഞ്ഞു നിർത്തി…..
ഞങ്ങൾ പിന്നെ അവിടെ നിന്നില്ല….
വേഗം പുറത്തേക്ക് വന്നു….

മനസ്സിൽ ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആയിരുന്നു….
നടക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല…..
ഭ്രാന്ത് പിടിക്കുന്നത് പോലെ തോനുന്നു…..

വീട്ടിൽ ചെന്ന ഞാൻ നേരെ മുറിയിൽ കയറി വാതിൽ അടച്ചു….
കഴിക്കാൻ പോലും എഴുന്നേറ്റില്ല…..

മനസ്സൊന്ന് ശരിയാക്കാൻ എന്റെ കയ്യിലെ മാരക ലഹരി വസ്തുക്കൾ ഞാൻ ഉപയോഗിച്ചു….

അത് ഫലം കാണുകയും ചെയ്തു…..
ഞാൻ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു…
ഗാഡമായ ഉറക്കത്തിലേക്ക്…..

സമയം ഒരുപാട് കടന്നുപോയി……
ഞാൻ കണ്ണ് തുറക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു…

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 11 മണി…..
ഉപയോഗിച്ച ലഹരിയുടെ കെട്ടെല്ലാം ഇറങ്ങിയിരുന്നു….

ഞാൻ നേരെ പോയി മുഖം കഴുകി ബെഡിലേക് തിരിച്ചു വന്നു….
ഇപ്പോൾ വല്ലാത്തൊരു ആശ്വാസം….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.