⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

57.

സെലിൻ മരണപ്പെട്ടിരിക്കുന്നത് ഞാനിന്ന് കണ്ട സ്വപ്നം പോലെയാണ്….

അപ്പൊ…… ഇതെല്ലാം സത്യമാണോ….
സെലിന്റെ ഖാദകൻ ഇന്ദ്രൻ ആണോ….

,,,,,, സോഫി………
സെലിന് വല്ല ശത്രുക്കൾ ഉള്ളതായി അറിയുമോ…..

ACP യുടെ ചോദ്യം കേട്ടാണ് എനിക്ക് സ്വബോധം വരുന്നത്…..

,,,,,, ഇ..,.,.ഇ,,..ല്ലാ……

ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

,,,,, വേറെ തെളിവൊന്നും കിട്ടിയില്ലേ……
ഫിംഗർപ്രിന്റ് പോലെ…….?

അപ്പാപ്പൻ ചോദിച്ചു…..

,,,,, അതും കിട്ടിയിട്ടുണ്ട് സർ……
ആ കാര്യമാണ് വല്ലാതെ കുഴക്കുന്നത്…..

,,,,, അതെന്താ……

,,,, ഞാൻ കാണിച്ചു തരാം…..

അതും പറഞ്ഞുകൊണ്ട് അയാൾ ഒരു പേപ്പർ എടുത്ത് മുന്നിൽ വച്ചു…..
ഫിംഗർ പ്രിന്റ് ഉള്ള കടലാസ്….

,,,,, ഇതൊന്ന് നോക്കു സർ……

ടെഡി പറഞ്ഞു….
ഞങ്ങൾ അതിലേക്ക് സൂക്ഷിച്ചു നോക്കി…..

കയ്യിന്റെ പല ഭാഗത്തെ അടയാളങ്ങൾ…
പക്ഷെ അത് വളരെ വ്യത്യസ്‌തമാണ്….

ഒരു മനുഷ്യ കൈ രേഖ ആണെന്ന് തോന്നുകപോലുമില്ല….

പല തരം വരകൾ…. അതും പാമ്പിന്റെ പത്തി പോലെ….

,,,,,, ഇതെന്താ ഇങ്ങനെ…..

പപ്പ ചോദിച്ചു….

,,,,,'” അറിയില്ല സർ…..
വന്നത് മനുഷ്യൻ ആണോ എന്നാണ് ഞങ്ങളുടെ സംശയം…..

ഇവിടുന്ന് കിട്ടിയ കയ്യടയാളം….
dna സാമ്പിൾ….
ഒന്നും ഒരു മനുഷ്യനുമായോ…. മൃഗവുമായോ ബന്ധം തോനുന്നില്ല…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.